എന്തുകൊണ്ടാണ് 'അപമാനകരമായ' സോമാലിയൻ താരതമ്യം പലർക്കും അധിക്ഷേപകരമായി തോന്നിയത്?

Malayalam Friday, May 13, 2016 - 13:29

ശിശുമരണനിരക്കിന്റെ കാര്യത്തിൽ സോമാലിയയെയും കേരളത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി താരതമ്യപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് തിരുത്തുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം ഉണർന്നെഴുന്നേറ്റു.  

പോമോനേമോദി ഹാഷ് ടാഗ് ക്യാംപയിന്റെ ഭാഗമായി പ്രധാനമന്ത്രിയെ കളിയാക്കുന്ന മിമുകൾ തൊട്ട് സ്ഥിതിവിവരണക്കണക്കളുടെ താരതമ്യങ്ങൾ വരെ വെച്ചുനിറച്ചു.

പ്രധാനമന്ത്രിയുടെ താരതമ്യം സ്ഥിതിവിവരണക്കണക്കുകളിൽ കൃത്യതയില്ലാത്തതും അതിശയോക്തിപരമായതുമാണെന്നത് സ്പഷ്ടം. പക്ഷേ പ്രസ്താവനയുടെ സ്ഥിതിവിവരണക്കണക്കുകളിലെ കണിശതയില്ലായ്മ മാത്രമാണോ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ ഒച്ചപ്പാടിനെ വിശദീകരിക്കുന്നത്?

നേരത്തെയും ഗുജറാത്തും കേരളവും തമ്മിലുള്ള പല താരതമ്യക്കണക്കുകളിലും പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. അന്നൊന്നും ഇത്രമാത്രം ബഹളമുണ്ടായില്ല. അതിശയോക്തിപരമാണ് താരതമ്യപ്പെടുത്തലെങ്കിലും യഥാർത്ഥ അവസ്ഥ അത്രയൊന്നും സന്തോഷം നൽകുന്ന ഒന്നല്ലയെന്നാണ് കേരളത്തിലെ ആദിവാസി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. 

ശരിയ്ക്കും പറഞ്ഞാൽ മറ്റൊരു മാനദണ്ഡം വെച്ചാണ് സോമാലിയൻ താരതമ്യം വ്യത്യസ്തമാകുന്നത്. നമ്മുടെ സാമൂഹ്യ, രാഷ്ട്രീയാവസ്ഥയേ അല്ല അവിടെയുുളളത്. അതുകൊണ്ട് ആ താരതമ്യം അങ്ങേയറ്റം നിന്ദ്യമാണ്.

'അപമാനകരം' എന്നാണ് പലരും ട്വീറ്റ് ചെയ്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. കേരളത്തെ പ്രധാനമന്ത്രി ആ പ്രസ്താവനയിലൂടെ അപമാനിച്ചിരിക്കുന്നുവെന്നും കുറച്ച് രാഷ്ട്രീയ മര്യാദ അദ്ദേഹം കാണിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. 

ആ അർത്ഥത്തിൽ, പ്രധാനമന്ത്രി നടത്തിയ പ്രസ്താവന നിമിത്തം അദ്ദേഹം വേണ്ടത്ര വിമർശിക്കപ്പെട്ടു. എന്നാൽ ഈ പ്രശ്‌നത്തിന് മുഖാവരണമണിഞ്ഞ വംശീയതയുടെ പശ്ചാത്തലമുണ്ടോ എന്നു ചോദിക്കുന്നതും വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഇന്ത്യക്കാരന്റെയും ആഫ്രിക്കക്കാരന്റെയും ദൃശ്യങ്ങൾ അടുത്തടുത്ത് നൽകിയുള്ള കളിയാക്കലാണ് ഒന്ന്.

ഈ സന്ദർഭത്തിൽ അത്തരം കളിയാക്കലുകൾ ഒരു തമാശയായിട്ടെടുക്കാമെങ്കിലും ആഫ്രിക്കക്കാരെക്കുറിച്ച് പൊതുവേയുള്ള സങ്കല്പം തന്നെയല്ലേ അവയ്ക്കുള്ളത് എന്ന് ചോദിക്കേണ്ടതായുണ്ട്. 

ഒരു തെറ്റിനെ പലരും പർവതീകരിക്കുകയാണെന്ന് ചില വിവേകശാലികൾ ട്വീറ്റ് ചെയ്യുകപോലും ചെയ്തിട്ടുണ്ട്. അവർ നൽകിയ മുന്നറിയിപ്പുകൾ ഇങ്ങനെ:

'ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരോട് ഇന്ത്യയിൽ പലഭാഗത്തുമുള്ളവർ പേടിപ്പെടുത്തുന്ന രീതിയിലുള്ള വംശീയമനോഭാവങ്ങൾ കാണിക്കുന്നുവെന്നത് രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്.

ആ സാഹചര്യത്തിൽ, മോശപ്പെട്ട സാമൂഹികാവസ്ഥയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലൊന്നായ സോമാലിയയോട് അവിദഗ്ധമായി താരതമ്യപ്പെടുത്തിയ മോദിയുടെ പ്രസ്താവന അതിന്റെ വംശീയദുസ്സൂചനകൾ കണക്കിലെടുത്തുകൊണ്ട് വിമർശിക്കപ്പെടേണ്ടതുതന്നെ. എന്നാൽ പോമോനേദിനേശാ എന്ന ട്വിറ്ററിലെ ഹാഷ് ടാഗ് ക്യാംപയിൻ യഥാർത്ഥത്തിൽ നമ്മുടെ സീനോഫോബിയയുടെ മൂടുപടമണിഞ്ഞ മറ്റൊരു സാന്നിധ്യമല്ലേ..?

 

സത്യമോ കെട്ടുകഥയോ? മോദിയുടെ സോമാലിയൻ താരതമ്യത്തെക്കുറിച്ച് ആദിവാസിപ്രവർത്തകർ പറയട്ടെ

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.