വോട്ടർമാരുമായി ആശയസംവേദനം നടത്തുന്നതിന് പുറമേ ധനസമാഹരണത്തിനും ഫേസ്ബുക്ക് സ്ഥാനാർത്ഥികളുടെ സഹായത്തിനെത്തുന്നു.

Malayalam Thursday, May 12, 2016 - 08:22

തെരഞ്ഞെടുപ്പ് നേരിടുന്നതിന് ആവശ്യമായ ധനസമാഹരണത്തിന് സ്ഥാനാർത്ഥികൾ ഫേസ്ബുക്കും പ്രയോജനപ്പെടുത്തുന്നു. വോട്ടർമാരുമായി സംവേദനം നടത്തുന്നതിന് ഇതിനകം തന്നെ സ്ഥാനാർത്ഥികൾ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. 

പുതുതലമുറ വോട്ടർമാരെ ആകർഷിക്കുന്നതിന് പല രാഷ്ട്രീയപ്രവർത്തകരും സ്ഥാനാർത്ഥികളും വിവിധ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.

എന്നാൽ ഇപ്പോൾ വോട്ടർമാരെ ആകർഷിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും പുറമേ സാമ്പത്തികസമാഹരണത്തിനും ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങൾ ഇവർ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. 

തൃത്താല മണ്ഡലത്തിൽ നിന്നും യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ടി. ബൽറാമാണ് ഇത്തരം രാഷ്ട്രീയക്കാരിലൊരാൾ. കുറച്ച് ദിവസം മുൻപ് തൃത്താലയെ ഇപ്പേൾ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന ബൽറാം ഫേസ്ബുക്കിലൂടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയുണ്ടായി.

'ഓരോ തെരഞ്ഞെടുപ്പിലും ജനങ്ങളിൽ നിന്ന് സാമ്പത്തികസമാഹരണം നടത്തുന്ന പതിവുണ്ട്. അത് ഇത്തവണ നവമാധ്യമങ്ങൾ ഉപയോഗിച്ചുചെയ്യുന്നുവെന്നേയുള്ളൂ. ആത്യന്തികമായി പഴയ പതിവുതന്നെ. പുതുമാധ്യമം അതിന് പ്രയോജനപ്പെടുത്തുന്നുവെന്ന് മാത്രം..' വി.ടി. ബൽറാം പറയുന്നു.

ഇതുവരെ രണ്ട് ലക്ഷം രുപ അദ്ദേഹം ഫേസ്ബുക്ക് സുഹൃത്തുക്കളിൽ നിന്നായി പിരിച്ചെടുത്തിട്ടുണ്ട്. '10 രൂപ മുതൽ 10,000 രൂപ വരെയാണ് ലഭിച്ച സംഭാവനകൾ...' അദ്ദേഹം പറഞ്ഞു.

'തൃത്താല മണ്ഡലത്തിൽ വോട്ടില്ലാത്ത കേരളീയരായ നിരവധി പേർക്ക് എന്നെ സഹായിക്കണമെന്നുണ്ട്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ എന്നെ സഹായിക്കാൻ ഇത് അവർക്ക് ഒരു അവസരമാണ്...' അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ.എമ്മും ഫേസ്ബുക്കിനെ ധനസമാഹരണത്തിന് ആശ്രയിക്കുന്നുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന അനുഭാവികളിൽ നിന്നും സഹയാത്രികരിൽ നിന്നുമൊക്കെയായി ഫണ്ട് ശേഖരിക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട്. 

പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുന്ന പോസ്റ്റുകൾ സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിൽ കാണാം. 

തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നിൽ യു.ഡി.എഫും, ബി.ജെ.പിയും ധനസമാഹരണത്തിന് കോർപറേറ്റുകളെയും അഴിമതിപ്പണത്തെയും ആശ്രയിക്കുന്നതായി കുറ്റപ്പെടുത്തുന്നു. അതേസമയം എൽ.ഡി.എഫാകട്ടെ അതിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാധാരണക്കാരിൽ നിന്നുള്ള സാമ്പത്തികസഹായത്തെയാണ് ആശ്രയിക്കുന്നത്. 

പിണറായി വിജയന്റെ പോസ്റ്റ് ഇവിടെ.

സി.പി.ഐ(എം) സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ധനസമാഹരണത്തിന് ജനാധിപത്യരീതികളെ ആശ്രയിക്കുന്നുവെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാർട്ടിയുടെ ഔദ്യോഗിക പേജിലും ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാം. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.