'പത്തുദിവസത്തിന് ശേഷം ഈ താല്പര്യം കാണില്ല. ആളും തിരക്കുമൊഴിഞ്ഞ് ഒന്നുമില്ലാത്ത അവസ്ഥയിലാകും കുടുംബം..'

 Facebook
Malayalam Thursday, May 05, 2016 - 19:24

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ സന്ദർശിച്ചവരിൽ ഒരുപിടിയാളുകൾ പൊതുജനശ്രദ്ധ കാംക്ഷിക്കുന്നവരാണെന്ന വസ്തുതയിൽ എറണാകുളം ജില്ലാ കളക്ടർ രാജമാണിക്കത്തിന് നടുക്കം. 

മെയ് 5ന് ഫേസ്ബുക്കിൽ അദ്ദേഹമിട്ട പോസ്റ്റിൽ താൻ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ജിഷയുടെ അമ്മയെ സന്ദർശിച്ചപ്പോഴുണ്ടായ വികാരവിചാരങ്ങൾ അദ്ദേഹമെഴുതുന്നു. പോസ്റ്റിന് 4500 ഷെയറുണ്ട്.

'കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ ജിഷയുടെ കുടുംബത്തോടൊപ്പമുണ്ട്. എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം കൊലപാതകത്തിനിരയായ വ്യക്തിയുടെ അമ്മയെ കാണാനെത്തിയ ഓരോ സംഘത്തിന്റെയും കൂടെ ഒരു ഫോട്ടൊഗ്രാഫറോ വിഡിയോഗ്രാഫറോ ഉണ്ടായിരുന്നുവെന്നുള്ളതാണ്..' അദ്ദേഹമെഴുതുന്നു. 

പിന്നെയും ഒരുകൂട്ടർ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുകയും വാദപ്രതിവാദങ്ങളിലേർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നവരാണ്. മറ്റൊരു കൂട്ടരാകട്ടെ വെറും കാഴ്ചക്കാരാണ്.

'പത്തുദിവസത്തിന് ശേഷം ഈ താല്പര്യം കാണില്ല. ആളും തിരക്കുമൊഴിഞ്ഞ് ഒന്നുമില്ലാത്ത അവസ്ഥയിലാകും കുടുംബം..'

ജിഷയുടെ അമ്മ രാജേശ്വരിയുടെയും ജില്ലാ കളക്ടറുടെയു പേരിൽ സംയുക്തമായി പെരുമ്പാവൂർ എസ്.ബി.ഐ. ശാഖയിൽ തുടങ്ങിയ എക്കൗണ്ടിന്റെ വിശദാംശങ്ങളും കളക്ടർ നൽകുന്നുണ്ട്. 

ദ ഡിസ്ട്രിക്ട് കളക്ടർ എറണാകുളം ആന്റ് മിസ്സിസ് കെ.കെ. രാജേശ്വരി 

എക്കൗണ്ട് നമ്പർ: 35748602803; 

ഐഎഫ്എസ്‌സി SBIN0008661

അതേസമയം, രാജേശ്വരിയെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ സന്ദർശകരെ നിയന്ത്രിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ശാരീരിക അവശത വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.