ഇടുക്കിയിൽ സമ്മാനങ്ങളും പണവുമൊഴുകുന്നു എ.ഐ.എ.ഡി.എം.കെയ്ക്ക് നേരെ പൊലിസ് വിരൽ ചൂണ്ടുന്നു

ഒ.പി.എസിന്റെ മകനുൾപ്പെടെ മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാക്കളാണ് ഇതിന് പിറകിലെന്ന് കേരളാ പൊലിസ്.
ഇടുക്കിയിൽ സമ്മാനങ്ങളും പണവുമൊഴുകുന്നു എ.ഐ.എ.ഡി.എം.കെയ്ക്ക് നേരെ പൊലിസ് വിരൽ ചൂണ്ടുന്നു
ഇടുക്കിയിൽ സമ്മാനങ്ങളും പണവുമൊഴുകുന്നു എ.ഐ.എ.ഡി.എം.കെയ്ക്ക് നേരെ പൊലിസ് വിരൽ ചൂണ്ടുന്നു
Written by:

പഴയകാലത്ത് വേറൊരിടത്ത് പരീക്ഷിച്ച് വിജയിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പുതിയ മേഖലകളിൽ വോട്ടുകൾ ആകർഷിക്കുന്നതിന് ഉപയോഗിക്കുന്നതിന് പ്രസിദ്ധി നേടിയവരാണ് രാഷ്ട്രീയക്കാർ പൊതുവേ.

തമിഴ്നാട്ടിൽ നിന്നുള്ള പണപ്പൊതികളും സമ്മാനപ്പൊതികളും മറ്റ് വസ്തുവഹകളും പിടിച്ചെടുത്തപ്പോൾ ഇടുക്കി ജില്ലയിലെ പൊലിസുകാർ ഈ വസ്തുതയുടെ ആവർത്തനത്തിന് സാക്ഷികളാകുകയായിരുന്നു.

തമിഴ്നാടിന് ശേഷം ഇങ്ങനെ കേരളത്തിലെ ഇടുക്കി ജില്ലയിൽ മാത്രം സൗജന്യങ്ങൾ വാരിക്കോരി വിതരണം ചെയ്യുന്നത് ഏതാനും ചില സീറ്റുകൾ നേടുന്നതിന് വേണ്ടിയാണെന്ന് സംസ്ഥാന പൊലിസ് ആരോപിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ദ്രാവിഡപാർട്ടി ഏഴ് സ്ഥാനാർത്ഥികളെയാണ് ഇവിടെ നിർത്തുന്നത്.

ഗണ്യമായ വിഭാഗം തമിഴർ ജീവിക്കുന്ന ദേവികുളം മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ ഇങ്ങനെ സമ്മാനങ്ങളും സൗജന്യങ്ങളും വാരിക്കോരി വിതരണം ചെയ്യുന്നുണ്ടെന്ന് പൊലിസ് പറയുന്നു. 'സമ്മാനങ്ങളുടെയും പണത്തിന്റെയും കുത്തൊഴുക്ക് നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇടുക്കി അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലിസ് മെറിൻ ജോസഫ് പറയുന്നു. 'നവംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും വിതരണം ഇതിലും വ്യാപകമായിരുന്നു. എ.ഡി.എം.കെ നേതാവും ഇപ്പോഴത്തെ മുനിസിപ്പൽ ഭരണകാര്യ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ ഒ.പനീർശെൽവത്തിന്റെ മകൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ ക്യാംപ് ചെയ്തിരുന്നു. മുണ്ടും സ്വറ്ററും പണവുമെല്ലാം ഞങ്ങളന്ന് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

എന്നാൽ ഇത്തവണ എ.ഡി.എം.കെ അതിന്റെ ത്ര്രന്തമൊന്നുമാറ്റി. ഇപ്പോൾ വോട്ടർമാർക്ക് കാർഡാണ് വിതരണം ചെയ്യുന്നത്. ഈ കാർഡുമായി ചെന്ന് കമ്പം പോലുള്ള സ്ഥലങ്ങളിൽ നിന്ന് നിങ്ങൾക്ക് വോട്ടിന് പകരം പണമോ സൗജന്യങ്ങളോ കൈപ്പറ്റാം. അതുകൊണ്ട് ഇത്തരക്കാരെ പിടികൂടുക പ്രയാസകരമായി..' ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് സജി വി.എൻ. ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ലാപ്ടോപ്പ്, മിക്സർ ഗ്രൈൻഡർ തുടങ്ങിയവ വിതരണം ചെയ്യുന്നുവെന്ന മാധ്യമറിപ്പോർ്ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ നടന്ന സംഭവമാണെന്നാണ്. ' അത്തരം സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള പരാതികൾ കിട്ടിയിട്ടുണ്ട്. എന്നാൽ ഇത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് നടന്നതാണ്. ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കരുതെന്ന് ഞങ്ങൾ നിരന്തരം ജനങ്ങളോട് ആവശ്യപ്പെട്ടുവരികയാണ്. ജില്ലയിൽ പലയിടങ്ങളിൽ നിന്നായി 35 ലക്ഷം രൂപയും ഞങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ഇത് എ.ഡി.എം.കെയുടേതാണോ എന്ന് ഉറപ്പില്ല..' ഡിവൈഎസ്.പി പറഞ്ഞു. കേരളത്തെ ആകാംക്ഷാഭരിതമാക്കിയ മൂന്നാറിലെ സ്ത്രീത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ പെമ്പിളൈ ഒരുമൈയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ട്. ജെ.രാജേശ്വരിയാണ് ദേവികുളത്തെ സംഘടനാ സ്ഥാനാർത്ഥി. 'പൊലിസും മറ്റ് രാഷ്ട്രീയപാർട്ടിക്കാരും എന്തിനാണ് ഇതനുവദിക്കുന്നത്? ലാപ്ടോപ്പും അഞ്ഞൂറ് രൂപയുമാണ് ദേവികുളത്ത് എ.ഡി.എം.കെ വിതരണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾക്കെതിരെ അധികൃതർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?' പെമ്പിളൈ ഒരുമയുടെ പ്രസിഡന്റ് ലിസി സണ്ണി ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറെ ബുദ്ധിമുട്ടുകയാണ് പെമ്പിളൈ ഒരുമൈ. കാശ് കൊടുത്ത് വോട്ടുവാങ്ങുന്നതിന്റെയും സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിന്റെയും സംസ്കാരം ദേവികുളത്തെ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന് ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞത് ഇങ്ങനെ: 'എ.ഡി.എം.കെക്ക് കേരളത്തിൽ വിജയിക്കാനാകില്ല. അവർ തമിഴ് നാട്ടിൽ നിന്നും വരുന്നവരാണ്. ജനമനസ്സുകളെ മാറ്റുക എളുപ്പമല്ല. ഇത്തരത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ അവർ പരാജയപ്പെടുകയേ ഉള്ളൂ..'

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com