മമ്ത കുൽക്കർണി കുഴപ്പത്തിലായെന്ന് വെളിവാക്കുന്ന അഞ്ചു കാര്യങ്ങൾ

മമ്ത കുൽക്കർണി കുഴപ്പത്തിലായെന്ന് വെളിവാക്കുന്ന അഞ്ചു കാര്യങ്ങൾ
മമ്ത കുൽക്കർണി കുഴപ്പത്തിലായെന്ന് വെളിവാക്കുന്ന അഞ്ചു കാര്യങ്ങൾ
Written by:
Published on

കരൺ അർജുൻ,  ബാസി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നേട്ടം  അവകാശപ്പെടാവുന്ന മുൻ ബോളിവുഡ് താരം മമ്ത കുൽക്കർണി ഇപ്പോൾ കുഴപ്പത്തിലകപ്പെട്ടിരിക്കയാണ്. എന്തുകൊണ്ടെന്ന് താഴെ പറയുന്നു.

1. അമേരിക്കയിലെയും താനെയിലെയും പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അവരുടെ ഭർത്താവ് വിക്കി ഗോസ്വാമി. കെനിയയിൽ 2014-ൽ അറസ്റ്റ് ചെയ്യപ്പെട്ട ഗോസ്വാമി ഇപ്പോൾ ജാമ്യത്തിലാണ്. അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അമേരിക്കൻ പൊലിസ്.

2. 2,500 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ സംഘത്തിന്റെ പിന്നിലെ ബുദ്ധി അദ്ദേഹമെന്ന് ആരോപിക്കപ്പെടുന്നു. മുംബൈയിൽ നിന്ന് കെനിയ വഴി അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരാണ് ഈ റാക്കറ്റ്.

3. താനെയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ് നടത്തിയ പൊലിസ് അവിടെ നിന്ന് അറസ്റ്റ് ചെയ്ത ചിലരെ ചോദ്യം ചെയ്തപ്പോൾ ഗോസ്വാമിയുടെ പേരും പുറത്തുവന്നു. പാർട്ടികളിൽ ഉപയോഗിക്കുന്ന പല ലഹരിവസ്തുക്കളും റെയ്ഡിൽ കണ്ടെടുക്കപ്പെട്ടു. മൊംബാസയിലിരുന്ന് വിക്കി ഗോസ്വാമി ആസൂത്രണം ചെയ്തതാണ് പദ്ധതിയെന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

4. മഹാരാഷ്ട്രയിലെ മയക്കുമരുന്ന് വിപണനശൃംഖലയുമായുള്ള കരാറുകൾക്ക് അവസാനരൂപം നൽകിയിരുന്നത് മമതയാമെന്ന് റിപ്പോർട്ടുകളുണ്ട്. പൊലിസ് ഇപ്പോൾ മമ്തയുടെ പങ്കും അന്വേഷിച്ചുവരുന്നു.

5. മമ്തയുടെ പേരിലാണ് സാമ്പത്തിക ഇടപാടുകൾ ഭർത്താവ് വിക്കി ഗോസ്വാമി നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Subscriber Picks

No stories found.
The News Minute
www.thenewsminute.com