തെരുവുനായ്ക്കൾക്കെതിരെ രോഷം; തെരുവുനായ്ക്കളെ കൊല്ലുന്നതും അംഗവൈകല്യം വരുത്തുന്നതുമായ സംഭവങ്ങൾ വർധിക്കുന്നു
തെരുവുനായ്ക്കൾക്കെതിരെ രോഷം; തെരുവുനായ്ക്കളെ കൊല്ലുന്നതും അംഗവൈകല്യം വരുത്തുന്നതുമായ സംഭവങ്ങൾ വർധിക്കുന്നു

തെരുവുനായ്ക്കൾക്കെതിരെ രോഷം; തെരുവുനായ്ക്കളെ കൊല്ലുന്നതും അംഗവൈകല്യം വരുത്തുന്നതുമായ സംഭവങ്ങൾ വർധിക്കുന്നു

ശല്യം' എന്ന വാക്ക് ഇപ്പോൾ തെരുവുനായ്ക്കളോട് മാത്രം ചേർത്തുവായിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് ഒരു തെരുവുനായയുടെ വാലും ചെവികളും മുറിച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട് ഡൽഹി പൊലിസ് ചൊവ്വാഴ്ച ഡൽഹി പൊലിസ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം ആളുകളുടെ പേരിൽ കേസെടുത്തു.

ഒരു ഹൗസ് ഖാസ് നിവാസിയാണ് അംഗഭംഗം വന്ന ഈ നായയെ കണ്ടെത്തി ഒരു സന്നദ്ധ സംഘടനയെ ഏൽപിച്ചതെന്ന് പൊലിസ് പറയുന്നു. തുടർന്ന് സന്നദ്ധസംഘടനയുടെ പ്രവർത്തകർ പൊലിസിൽ പരാതി നൽകുകയായിരുന്നു. മൃഗങ്ങളെ അംഗഭംഗം വരുത്തുകയും അനാവശ്യമായി കൊല്ലുകയും ചെയ്യുന്നതിനെതിരെ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിൻ കീഴിൽ പി.സി സെക്ഷൻ 429 അനുസരിച്ചാണ് സഫ്ദർജങ് എൻക്‌ളേവ് പൊലിസ് കേസെടുത്തത്. 

അതേസമയം, നായയെ കണ്ടെത്തിയ പ്രദേശത്തുനിന്നുള്ള കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിക്കുമെന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഖ്‌നൗ സ്വദേശിയും 28-കാരനുമായ നകുൽ മിശ്ര എന്ന എൻജിനിയറെ ഗ്രീൻ പാർക്കിൽ വെച്ച് മൂന്ന് നായ്ക്കളെ ആക്രമിക്കുകയും ഒരു നായ്ക്കുട്ടിയെ കൊല്ലുകയും ചെയ്തതിന് പൊലിസ് അറസ്റ്റ് ചെയ്തത്.

ഒരു തെരുവുനായയെ ആക്രമിച്ചതിന് മുംബൈയിൽ ഒരു ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയയ്ച്ചു. ആക്രമണത്തിൽ നായയ്ക്ക് ഒരു കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായി. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. 

ഇത്തരം സംഭവങ്ങൾ കൂടിക്കൂടിവരുന്നത് കാണിക്കുന്നത് 'ശല്യം' എന്ന വാക്ക് ഇപ്പോൾ തെരുവുനായ്ക്കളോട് മാത്രം ചേർത്തുവായിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നാണ്. കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറൻ ബംഗലൂരുവിൽ ജാലഹള്ളി വെസ്റ്റിൽ എട്ട് നായ്ക്കുട്ടികളെ പ്രദേശത്തുകാരിയായ ഒരു സ്ത്രീ കൊന്നൊടുക്കിയിരുന്നു. തന്റെ വീട്ടിനടുത്തെ അഴുക്കുചാലിൽ താമസിക്കുന്ന ഈ നായ്ക്കുട്ടികളുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു ഈ കൂട്ടക്കുരുതിയെന്നാണ് പ്രതിയായ പൊ്ന്നമ്മ ന്യായം പറഞ്ഞത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള നിയമമനുസരിച്ച് അവരെ പിന്നീട് മാർച്ച് 15നാണ് അറസ്റ്റ് ചെയ്തത്. 

പ്രതിവർഷം ഒരുലക്ഷം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നു എ്ന്ന കാരണത്തെ മുൻനിർത്തി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതടക്കമുള്ള മാർഗങ്ങളെക്കുറിച്ച് 2015 ഒടുവിൽ കേരളാ ഗവൺമെന്റ് ആലോചിച്ചിരുന്നു. ഒരു പ്രാദേശിക ഭരണകൂടം 40ലധികം തെരുവുനായ്ക്കളെ കൊന്നുവെന്ന ആരോപണത്തെ തുടർന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. രാജ്യത്തെ പരമോന്നതനീതിപീഠം പിന്നീട് ആനിമൽ വെൽഫയർ ബോർഡിന്റെ നിയന്ത്രണത്തിൽ മുഴുവൻ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനും അവയെ കുത്തിവെയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം കൊടുക്കുകയുണ്ടായി. മാരകമായി പരുക്കേൽക്കുകയോ, ചികിത്സിച്ചുമാറ്റാൻ കഴിയാത്ത മ്ട്ടിൽ രോഗം ബാധിക്കുകയോ ചെയ്ത നായ്ക്കളെ കൊല്ലാനും അത് അനുമതി നൽകിയിരുന്നു. കേരളത്തിലടക്കം തെരുവനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചുവരുന്നത് സംബന്ധിച്ച അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏപ്രിൽ ആദ്യവാരത്തിൽ സുപ്രിം കോടതി ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി അതിന്റെ ആദ്യ റിപ്പോർട്ട് 12 ആഴ്ചകൾക്കുള്ളിൽ സമർപ്പിക്കുമെന്നറിയുന്നു. 

ഡെയ്‌ലിഒ യിൽ ഗ്യാൻനാഥ് സിങ് എഴുതുന്നു:

'അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് വിവാദൾ സമയാസമയം ഉയർന്നുവരുന്നു. തെരുവുനായ് ശല്യം തീർക്കുന്നതിന് അവയെ കൊന്നൊടുക്കാൻ ചില സംസ്ഥാനങ്ങളിലെ മുനിസിപ്പൽ നിയമങ്ങൾ അനുവദിക്കുന്നതുകൊണ്ടാണിത്. അതേസമയം, ആർട്ടിക്ക്ൾ 21 ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. ആർട്ടിക്ക്ൾ 51 എ(ജി) അനുശാസിക്കുന്നത് എല്ലാ പൗരൻമാരും സഹജീവികളോട് കാരുണ്യം കാണിക്കണമെന്നാണ്. എന്തായാലും ഒരു സന്തുലനം ഇക്കാര്യത്തിലുണ്ടാകേണ്ടതാണ്..'
 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Related Stories

No stories found.
The News Minute
www.thenewsminute.com