കമ്യൂണിസ്റ്റ് വേരുകളോടുള്ള തന്റൈ ആഭിമുഖ്യം ശക്തമായി പ്രകടിപ്പിക്കാൻ സി.പി.ഐ. സ്ഥാനാർത്ഥി മോഹനൻ തന്റെ മക്കൾക്ക് മൂന്ന് ഇസങ്ങളുടെ പേര് നൽകുകയാണ് ചെയ്തത്.

Malayalam തമിഴ്‌നാട് തെരഞ്ഞൈടുപ്പ് Monday, April 25, 2016 - 21:10

ദീർഘകാലമായി കമ്യൂണിസ്റ്റ് പാർട്ടി അംഗവും ഇത്തവണ സേലത്തെ വീരപാണ്ടിയിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നയാളുമായ പി. മോഹനൻ താൻ ലവിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചത് ഏറെ വ്യത്യസ്തമായ രീതിയിലാണ്. മക്കൾക്ക് മൂന്ന് ഇസങ്ങളുടെ പേര് നൽകിയാണ് അദ്ദേഹം തന്റെ ആഭിമുഖ്യം പ്രകടിപ്പിച്ചത്.


അദ്ദേഹത്തിന്റെ മൂന്ന് മക്കളായ കമ്യൂണിസവും ലെനിനിസവും സോഷ്യലിസവും തങ്ങളുടെ കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരുമാണ്. 'ഇങ്ങനെയൊരു പേരുകൊണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് പ്രയാസമനുഭവിക്കേണ്ടിവന്നിട്ടില്ല. കുൂടുതൽ ഗുണം കിട്ടിയിട്ടുണ്ടെന്ന് മാത്രം..' അച്ഛന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്റെ പേരിന് കിട്ടുന്ന ശ്രദ്ധയിൽ രസം പിടിച്ചിട്ടെന്നവണ്ണം കമ്യൂണിസം പറഞ്ഞു. തന്റെ ആദ്യ ജോലി അഭിമുഖത്തിൽ തന്നെ പേരുകൊണ്ട് മേൽ ഉദ്യോഗസ്ഥന്റെ ശ്രദ്ധ പിടിച്ചുപറ്റിയ 24-കാരനായ കമ്യൂണിസം ഇപ്പോൾ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. 

പക്ഷേ ഒരു കാര്യം കമ്യൂണിസത്തിന് വ്യക്തമാക്കിയേ തീരൂ. ' പേരു കൊണ്ട് എനിക്ക് കിട്ടുന്ന ശ്രദ്ധ ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ ഞാൻ വെറുമൊരു പേരുമാത്രമല്ല കേട്ടോ..' 

മോഹന്റെ ഇളയമക്കൾ ലെനിനിസവും സോഷ്യലിസവും ബി.കോം ബിരുദധാരികളാണ്. ഇപ്പോൾ ഇരുവരും ചേർന്ന് ഒരു വെള്ളിപ്പാദസര നിർമാണ യൂണിറ്റ് നടത്തുകയാണ്. 

' ഇത് ഞങ്ങളുടെ രക്തത്തിലുള്ളതാണ്. എന്റെ കുട്ടികൾക്ക് പ്രത്യയശാസ്ത്രങ്ങളുടേ പേര് നൽകുന്നതിൽ കൂടുതൽ നന്നായി ഞാനെങ്ങനെ കമ്യൂണിസം എന്ന ആശയത്തെ ബഹുമാനിക്കും..' ആവേശത്തോടെ മോഹൻ പറയുന്നു.

'ചിലപ്പോഴൊക്കെ ഞങ്ങളുടെ പേരിന്റെ അർത്ഥമെന്തെന്ന് ചോദ്യത്തെ ഞങ്ങൾക്ക് നേരിടേണ്ടി വരാറുണ്ട്..' കമ്യൂണിസം പറയുന്നു. ഇത്തരത്തിൽ ചോദ്യങ്ങൾ വരുന്ന സന്ദർഭത്തിൽ കമ്യൂണിസത്തെക്കുറിച്ചുള്ള ഒരു വൈവാവോസി തന്നെ നടക്കുന്നു. ' കമ്യൂണിസം മൃതമായിക്കഴിഞ്ഞ ഒന്നല്ലേ എന്നും ചിലർ ചോദിക്കാറുണ്ട്. എനിക്കറിയില്ലാ എ്ന്ന് ഞാൻ പറയും. ചുരുങ്ങിയ പക്ഷം എന്റെ പേരിലെങ്കിലും അത് ജീവിക്കുന്നുണ്ടല്ലോ..' 

സോഷ്യലിസത്തിനും മറിച്ചൊരനുരഭവമല്ല ഉണ്ടായിട്ടുള്ളത്. കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥികളുടെ ആവേശമായിരുന്നു സോഷ്യലിസം. താൻ ആസ്വദിച്ച ജനപ്രിയതയിൽ ഒട്ടും ഖേദവുമില്ല. ' പക്ഷേ സോഷ്യലിസം എന്തെന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ ഞാൻ കുഴഞ്ഞുപോകും. എനിക്കറിയില്ല..' സോഷ്യലിസം സമ്മതിക്കുന്നു. ' എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഭാഗം അതാണ്..'

കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് വരുന്ന ഇവരുടെ അച്ഛൻ മോഹൻ ആദ്യമായാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. തന്റെ മൂന്ന് മക്കളോടൊത്ത് തീവ്രമായ പ്രചാരണത്തിലുമാണ്. 'എല്ലാം പേരിലുണ്ട്. എന്റെ മക്കൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യമുണ്ട്. അതുകൊണ്ട് ഈ പേരുകൾ തെരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ അവരെ സഹായിക്കും. ഞാൻ എല്ലാം മുൻകൂട്ടിക്കണ്ടു. ' അദ്ദേഹം പറയുന്നു. 

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.