മൂന്ന് തവണ തുടർച്ചയായി പട്ടാമ്പി സീറ്റ് സി.പി.ഐക്ക് നഷ്ടമായെങ്കിലും മണ്ഡലത്തിൽ ഇടതുപക്ഷം ഇപ്പോഴും ശക്തമാണ്

Malayalam Friday, April 22, 2016 - 15:32
ഇ.പി.ഗോപാലൻ, ഇ.എം.എസ് എന്നിവരെ ജയിപ്പിച്ച പാരമ്പര്യമുള്ള പട്ടാമ്പിയിൽ ജെ.എൻ.യുവിലെ ഒരു ഗവേഷകവിദ്യാർത്ഥി സ്ഥാനാർത്ഥിയാകുന്നു. 
 
കൻഹയ്യ കുമാറിനൊപ്പം ജെ.എൻ.യുവിൽ വിദ്യാർത്ഥിനേതാവായ മുഹമ്മദ് മുഹസിൻ സ്ഥാനാർത്ഥിയാകുന്നത് വാർത്തയായിരുന്നു. പട്ടാമ്പിയിലെ ഇപ്പോഴത്തെ എം.എൽ.എയും കോൺഗ്രസ് നേതാവുമായ സി.പി. മുഹമ്മദിനെയാണ് അദ്ദേഹം എതിരിടുന്നത്. സി.പി.മുഹമ്മദ് കഴിഞ്ഞ തവണ 12,000 വോട്ടുകൾക്ക് ജയിച്ചിരുന്നു. 
മുഹസിൻ സി.പി.ഐയുടെ വിദ്യാർത്ഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ ജെ.എൻ.യു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്. 
 
പിന്നിട്ട മൂന്ന് തെരഞ്ഞെടുപ്പുകളിലും പട്ടാമ്പിയിൽ സി.പി.ഐക്ക് വിജയമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും മണ്ഡലത്തിൽ പാർട്ടിക്ക് ശക്തമായ സാന്നിധ്യമുണ്ട്. നേരിയ വ്യത്യാസത്തിനാണ് 2001ലും 2006ലും സീറ്റ് നഷ്ടപ്പെട്ടത്. 
 
വിദ്യാർത്ഥി രാഷ്ട്രീയത്തിലുള്ള അനുഭവം മതിയാകുമോ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ എന്ന ചോദ്യമാണ് താൻ ഇടയ്ക്കിടയ്ക്ക് നേരിടേണ്ടിവരുന്നതെന്ന് അഡൾട്ട് എജുക്കേഷൻ സ്‌കോളർ ആയ മുഹസിൻ പറയുന്നു. 
 
'വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് മിക്ക നേതാക്കളും ഉയർന്നുവന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വേണ്ടത്ര പരിചയമില്ലാത്ത അവരിൽ പലരും പിന്നീട് കഴിവുറ്റ നേതാക്കളായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലും, രാഷ്ട്രീയ, സാമൂഹ്യമണ്ഡലങ്ങളിലും ഞാൻ പട്ടാമ്പിയിൽ സജീവമായിരുന്നു. ഈ മണ്ഡലത്തിലെ പൊതുജീവിതത്തിൽ ഞാൻ പലപ്പോഴും ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് വെറുമൊരു വിദ്യാർത്ഥി രാഷ്ട്രീയക്കാരനല്ല ഞാൻ.' മുഹസിൻ പറയുന്നു.
 
മുഹസിൻ കേരളത്തിലെ രാഷ്ട്രീയക്കാരെയും അവരുടെ വസ്ത്രധാരണത്തേയും കുറിച്ചുള്ള ധാരണകൾ തിരുത്തുകയാണ്. ജഗദീഷിനെയും മുകേഷിനെയും പോലെ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന താരങ്ങൾ പോലും ഒഴിച്ചുകൂടാനാകാത്ത ധോത്തി ധരിയ്ക്കുമ്പോൾ മുഹസിന്റെ വേഷം തെരഞ്ഞെടുപ്പുവേദിയിലും ജീൻസും ഷർട്ടുമാണ്. 
 
'വസ്ത്രത്തിൽക്കൂടിയല്ല, തന്റെ പ്രവൃത്തികളിലൂടെയും ചിന്തകളിലൂടെയുമാണ് ഒരു നല്ല രാഷ്ട്രീയക്കാരൻ തന്റെ വ്യക്തിത്വം വെളിവാക്കേണ്ടത്. വസ്ത്രത്തെക്കുറിച്ചുള്ളതൊക്കെ തെറ്റിദ്ധാരണകളാണ്..' ഷർട്ടും ജീൻസും ധരിച്ച് നിയമസഭയിലേക്ക് പോകാൻ തനിക്ക് മടിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഹസിൻ പറഞ്ഞു. നിയമസഭയിൽ ആദ്യമായി ജീൻസ് ധരിച്ചെത്തിയ എം.എൽ.എ എറണാകുളത്തിന്റെ ഹൈബി ഈഡനാണ്. 
 
തെരഞ്ഞെടുപ്പിൽ ഇതാദ്യമാണെങ്കിലും വോട്ടർമാർക്ക് താനൊരു പുതുമുഖമായി സ്വയം മുഹസിൻ കരുതുന്നില്ല. 
 
 
' തീർച്ചയായും ഞാൻ വോട്ടർമാർക്ക് അപരിചിതനല്ല.  ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഇവിടെയല്ലേ? ഇവിടുത്തെ സാമൂഹികവും സാംസ്‌കാരികവുമായ തലങ്ങളിലൊക്കെ എന്റെ പ്രവർത്തനമുണ്ടായിരുന്നു.  എനിക്കൊരിക്കലും വോട്ടർമാർക്ക് എന്നെ പരിചയപ്പെടുത്തേണ്ടി വന്നിട്ടില്ല..' 
കൻഹയ്യ പട്ടാമ്പിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഹസിൻ പറഞ്ഞത്. 
 
'രാഷ്ട്രീയകാലാവസ്ഥ അനുവദിക്കുകയാണെങ്കിൽ കൻഹയ്യ വരും..' മുഹസിൻ പറഞ്ഞു.
 
പൊതുമേഖലയുടെ വികസനം, വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം, പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം എന്നിവയിലൊക്കെയാണ് തന്റെ പ്രചാരണം കേന്ദ്രീകരിച്ചിട്ടുള്ളത്. 
 
' റോഡുണ്ടാക്കുന്നതിലും ബസ് ബേ നിർമാണത്തിലുമൊക്കെയാണ് ജനങ്ങൾ അവരുടെ വികസനസങ്കല്പം ഒതുക്കുന്നത്. എന്നാൽ ഞാനതിന് വലിയൊരു പരിപ്രേക്ഷ്യം നൽകും.. '  മുഹസിൻ പറഞ്ഞു.
 
രാജ്യത്തെമ്പാടും വർധിക്കുന്ന അസഹിഷ്ണുതയും വർഗീയ ഫാസിസവും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങളും തന്റെ പ്രചരണത്തിന് വിഷയമാകുമെന്ന് മുഹസിൻ കൂട്ടിച്ചേർത്തു.
 
 
News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.