പാരഡി എക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഫേസ്ബുക്കിനെതിരെ നിയമപരമായി നീങ്ങുമെന്ന് 2014-ൽ സുബ്രഹ്മണ്യൻ സ്വാമി ഭീഷണിപ്പെടുത്തിയിരുന്നു

 PTI
Vernacular Tuesday, March 29, 2016 - 13:29

സുബ്രഹ്മണ്യൻ സ്വാമിയുടെ പേരിലുള്ള രണ്ട് ഫേസ്ബുക്ക് പേജുകൾ-ഒന്ന് അജ്ഞാതനാമാവായ ഒരു വ്യക്തി തുടങ്ങിവെച്ചതും പ്രവർത്തിപ്പിക്കുന്നതും, മറ്റൊന്ന് ശംഖ്‌നാദ് വെബ്‌സൈറ്റിന്റെ ഒരു ഫാൻപേജും- ഫേസ്ബുക്ക് നീക്കം ചെയ്തു.

അൺഒഫിഷ്യൽ: സുബ്രഹ്മണ്യം സ്വാമി എന്നാണ് പാരഡി എക്കൗണ്ടിന്റെ പേര്. ഫാൻ പേജ് അൺ ഒഫിഷ്യൽ : ഡോ. സുബ്രഹ്മണ്യൻ സ്വാമി യും

Screenshot

Screenshot

പാരഡി പേജ് ബുധനാഴ്ച ഫേസ്ബുക്ക് നീക്കം ചെയ്തതിന് തൊട്ടുപിറകെ ചേഞ്ച്.ഓർഗിൽ അത് പുനസ്ഥാപിക്കുന്നതിന് വേണ്ടി ഓൺലൈൻ ഹർജിക്കും തുടക്കമായിട്ടുണ്ട്.

' ഇന്ത്യയിൽ ഇന്ന് നിലവിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് സത്യങ്ങൾ ഈ പേജ് നൽകുന്നുണ്ട്. യഥാർത്ഥ വ്യക്തിയുടെ എക്കൗണ്ടിനേക്കാൾ പാരഡി പേജിന് കൂടുതൽ അർത്ഥഗരിമ വന്നുചേരുന്നത് അപൂർവമായാണ്. ഫേസ്ബുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് കൂടുതൽ വിവേകത്തോടെ പെരുമാറുമെന്നും അവർ പേജ് അൺഡിലീറ്റ് ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു..' ഇതിനകം 1300 ലധികം പേർ ഒപ്പിട്ട ഹർജിയിൽ പറയുന്നു.

'ഈ പേജ് വളരെ വിവരദായകമാണ്. ആക്ഷേപഹാസ്യപരവുമാണ്. ആരെയും അത് മുറിവേൽപിക്കുന്നുമില്ല!. എന്തിനാണ് ഫേസ്ബുക്ക് ഈ പേജ് നീക്കം ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല!' 

പാരഡി എക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഫേസ്ബുക്കിനെതിരെ നിയമപരമായി നീങ്ങുമെന്ന് 2014-ൽ സുബ്രഹ്മണ്യൻ സ്വാമി ഭീഷണിപ്പെടുത്തിയിരുന്നു 

സ്വാമിയെ മാത്രമല്ല, ബി.ജെ.പിയെയും അതിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെയും പേജിൽ പ്രത്യക്ഷപ്പെട്ടിരുന്ന പോസ്റ്റുകളും ചിത്രങ്ങളും കളിയാക്കിയിരുന്നു. 

സുബ്രഹ്മണ്യൻ സ്വാമിക്ക് ഒരു വെരിഫൈഡ് ട്വിറ്റർ എക്കൗണ്ടുണ്ടെങ്കിലും അദ്ദേഹം ഫേസ്ബുക്കിലില്ല. 

നീക്കം ചെയ്ത മറ്റൊരു പേജായ അൺ ഒഫിഷ്യൽ : ഡോ. സുബ്രഹ്മണ്യൻ സ്വാമിയ്ക്ക് അദ്ദേഹത്തിന്റെ അംഗീകാരമുണ്ടെന്നും അത് ശംഖ്‌നാദ്. ഓർഗ് നടത്തുന്നതാണെന്നും സ്‌ക്രോൾ. ഇൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞവർഷം ഒരു അഭിമുഖത്തിൽ വിവാദമായ പാരഡിപേജ് നടത്തുന്നയാൾ താൻ സഊദിയുടെ സാമ്പത്തികസഹായത്താൽ പ്രവർത്തിക്കുന്ന ഭീകരവാദിയാണെന്ന ആക്ഷേപവും ഇറ്റാലിയൻ മാഫിയയാണ് തന്നെ നിയന്ത്രിക്കുന്നതെന്ന ആരോപണവും നേരിടുന്നയാളാണെന്ന് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞിരുന്നു. 

'ബാബാ രാംദേവിനെക്കുറിച്ച് ഒരു പേജുണ്ടാക്കാനായിരുന്നു തുടക്കത്തിൽ എനിക്ക് താൽപര്യം. പക്ഷേ തന്നെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകളോടുള്ള പ്രതികരണമെന്ന നിലയിൽ സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്യുന്നതിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് കിട്ടുന്നതെന്ന കണ്ടപ്പോൾ ഞാൻ സുബ്രഹ്മണ്യൻ സ്വാമിയെ തിരഞ്ഞെടുക്കുകയായിരുന്നു.' അദ്ദേഹം പറഞ്ഞു.

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.