ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി വി.സി വീണ്ടും ഓഫിസിലെത്തി, വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നു

ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി വി.സി വീണ്ടും ഓഫിസിലെത്തി, വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നു
ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി വി.സി വീണ്ടും ഓഫിസിലെത്തി, വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നു
Written by:

വൈസ് ചാൻസലർ അപ്പാ റാവു പോഡ്‌ലി തിരികെ ജോലിയിൽ പ്രവേശിക്കാനെത്തി എന്ന വാർത്തയെ തുടർന്ന് ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം പടരുന്നു. 

വൈസ് ചാൻസലരുടെ വസതിയിലേക്ക് വിദ്യാർത്ഥികൾ തള്ളിക്കയറുകയും ഓഫിസ് തകർക്കുകയും ചെയ്തു

സർവകലാശാലാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായതായും ചില മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 

'കഴിഞ്ഞ രണ്ടുമാസമായി സമാധാനപരമായാണ് ഞങ്ങളുടെ പ്രതിഷേധം നടക്കുന്നത്. ഇപ്പോൾ ക്ഷമ നശിച്ചു. എന്തിനാണ് അദ്ദേഹം വീണ്ടും മടങ്ങിയെത്തിയത്?' സമരത്തിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. 

എ.ബി.വി.പി പ്രവർത്തകർ വൈസ് ചാൻസലർക്ക് സുരക്ഷാവലയം തീർത്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

അപ്പാറാവു തികച്ചും അപ്രതീക്ഷിതമായാണ് തിരിച്ചെത്തിയതെന്ന് വിദ്യാർത്ഥി സമരസമിതി നേതാക്കളിലൊരാളായ അർപിത പറഞ്ഞു. 

യൂണിവേഴ്‌സിറ്റിയിൽ നടന്നത് സംബന്ധിച്ച് തനിക്കറിയില്ലെന്ന് എന്നാണ് ഓഫിസ് അടിച്ചുതകർത്തതിനെ സംബന്ധിച്ച് അർപിത പറഞ്ഞത്. താൻ ഇതുവരെ ക്യാംപസിലെത്തിയിട്ടില്ല. എത്തിയാൽ പ്രതികരിക്കും

' എന്താണ് സംഭവിച്ചതെന്നറിയില്ല. രാവിലെ ഉണർന്നയുടനെ പത്രമാധ്യമങ്ങളുടെ ഓഫിസിൽ നിന്ന് വി.സി. തിരിച്ചെത്തിയതായി ഞങ്ങൾക്ക് കോളുകൾ ലഭിച്ചു. യൂണിവേഴ്‌സിറ്റിയിൽ ഞങ്ങൾ ഒന്നിച്ചുചേരും..' അർപിത കൂട്ടിച്ചേർത്തു.

രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് ജനുവരി 24ന് അനിശ്ചിതകാല അവധിയിൽ പ്രവേശിച്ചതായിരുന്നു അപ്പാ റാവു. 

26-കാരനും ദലിത് വിഭാഗത്തിൽ പെടുന്നയാളുമായ ക്യാംപസിൽ ജനുവരി 17നാണ് സ്വയം ജീവനൊടുക്കിയത്. രോഹിതിന്റെ മരണത്തിന് കാരണക്കാരനായ വി.സി. ഓഫിസിൽ മടങ്ങിയെത്തരുതെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.. പൊലിസ് സ്ഥിതിഗതികൾ നിയന്ത്രാണീധനമാക്കാൻ ശ്രമിക്കുന്നുണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com