ഭാഗ്യക്കുറിയിൽ ഒരു കോടി നേടിയ ബംഗാളി പൊലിസ് സ്റ്റേഷനിൽ അഭയം തേടി

തുക കിട്ടുന്നതിന് ഈ അന്യസംസ്ഥാനത്തൊഴിലാളിക്ക് കേരളത്തിലേക്കുളള യാത്രാടിക്കറ്റ് ഹാജരാക്കേണ്ടി വരും
ഭാഗ്യക്കുറിയിൽ ഒരു കോടി നേടിയ ബംഗാളി പൊലിസ് സ്റ്റേഷനിൽ അഭയം തേടി
ഭാഗ്യക്കുറിയിൽ ഒരു കോടി നേടിയ ബംഗാളി പൊലിസ് സ്റ്റേഷനിൽ അഭയം തേടി
Written by:

ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ളയാൾ താൻ മൊഫിജുല്ലിന്റെ ഭാര്യാപിതാവാണെന്ന് പരിചയപ്പെടുത്തി. ' ലോട്ടറിയടിച്ച വിവരം അവൻ പറഞ്ഞിരുന്നു. കൂടുതലായൊന്നും അറിയില്ല. ഏതായാലും വലിയ സന്തോഷമുണ്ട്. ഇനി എന്തായാലും മൊഫിജുല്ലിന് വീടുപണിയാം. മകളുടെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുകയും വേണ്ട.' ഷഫീഖ്  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

മാർച്ച് 5ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി നേടി അന്യസംസ്ഥാനത്തൊഴിലാളി ഈയിടെ വാർത്തയായിരുന്നു. 22 കാരനായ മൊഫിജുൽ റഹ്മാന് ഒരു കോടി രൂപയാണ് ലഭിച്ചത്. 

ജോലി തേടിയാണ് തൊട്ടു തലേന്ന് പശ്ചിമബംഗാളിലെ മാൾഡാ ജില്ലയിലെ ഉത്തര ലക്ഷ്മിപൂർ സ്വദേശിയായ മൊഫിജുൽ കേരളത്തിലെത്തുന്നത്. ലോട്ടറിയടിച്ചത് അയാൾക്ക് ഞെട്ടലാണ് ഉണ്ടാക്കിയത്. എന്തുചെയ്യണമെന്ന് അയാൾക്കറിയില്ലായിരുന്നു. ടിക്കറ്റ് ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് പൊലിസിനെ അഭയം പ്രാപിക്കുകയായിരുന്നു. സന്തോഷത്തോടെ ചേവായൂർ പൊലിസ് അയാളെ സഹായിക്കുകയും  ചെയ്തു. പൊലിസ് വെളളിമാടുകുന്ന് എസ്.ബി.ഐയിൽ അയാളെ എത്തിക്കുകയും ഒരു എക്കൗണ്ട് തുറക്കാൻ സഹായിക്കുകയും ചെയ്തു. 

തങ്ങൾ ചെയ്യേണ്ട ജോലിയേ ചെയ്തുള്ളൂവെന്നാണ് ചേവായൂർ പൊലിസ് പറയുന്നത്. അയാൾക്ക് അവകാശപ്പെട്ട സമ്മാനം ആരും തട്ടിയെടുക്കില്ലെന്ന് ഉറപ്പുവരുത്തി. 

ബന്ധുക്കളും കൂട്ടക്കാരുമൊക്കെ മാത്രമുള്ള ഒരിടത്താണ് മൊഫിജുൽ ജീവിക്കുന്നതെന്ന്് ഷഫീഖ് പറഞ്ഞു. വീട്ടിലുള്ളത് ഒമ്പതുമാസം പ്രായമുള്ള പെൺകുഞ്ഞും ഭാര്യയും മാത്രമാണ് വീട്ടിലുള്ളതെങ്കിലും സഹോദരങ്ങളും മാതാപിതാക്കളും തൊട്ടടുത്തുതന്നെ താമസിക്കുന്നു. ബർധമാൻ ജില്ലയിലാണ് ഭാര്യയുടെ മാതാപിതാക്കൾ. 

മൊഫിജുല്ലിന്റെ എക്കൗണ്ടിൽ പണമെത്താൻ താമസമെടുക്കുമെന്നാണ് ബാങ്ക് മാനേജർ പറഞ്ഞതെന്ന് ഷഫീഖ് പറയുന്നു. ' ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും ഇനി ജോലി അന്വേഷിച്ച് മൊഫിജുല്ലിന് നാടുവിട്ട് പോകേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം. ഭാവികാര്യങ്ങളെക്കുറിച്ചൊന്നും മൊഫിജുൽ ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല. ആദ്യം അവൻ ഞങ്ങളുടെ അടുത്തെത്തട്ടെ..'ഷഫീഖ് പറഞ്ഞു.

മൊഫിജുല്ലിന്റെ കുടുംബത്തിന് ഈ വാർത്ത നൽകിയ സന്തോഷം ഇനിയും അനുഭവിക്കാനായിട്ടില്ല. ലോട്ടറി ടിക്കറ്റ് കേരളത്തിൽ നിന്നാണ് വാങ്ങിയതെന്ന് തെളിയിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പണം കിട്ടൂ. അതിനയാൾക്ക് ബംഗാളിൽ നിന്ന് കേരളത്തിലെത്തിയതിന്റെ  യാത്രാടിക്കറ്റ് ഹാജരാക്കുകയോ തൊഴിൽദാതാവിന്റെയോ തൊഴിൽ ഏജന്റിന്റേയോ സത്യവാങ്മൂലം ലഭിക്കുകയോ വേണം. അതുമല്ലെങ്കിൽ ലോട്ടറി ടിക്കറ്റ് വാങ്ങിയ ഏജന്റ് തന്റെ കൈയിൽ നിന്ന് വാങ്ങിയതാണെന്ന് സാക്ഷ്യപ്പെടുത്തണം.

Related Stories

No stories found.
The News Minute
www.thenewsminute.com