ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് കാരണമെന്ന് മുൻ മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷൻ

Vernacular Pollution Monday, March 07, 2016 - 13:44

ബംഗലൂരുവിലെ ഉൽസൂർ തടാകത്തിൽ തിങ്കളാഴ്ച രാവിലെ നൂറുകണക്കിന് മത്സ്യങ്ങൾ പൊങ്ങിവന്ന് കരയ്ക്കടിഞ്ഞത് ആശങ്കയുണർത്തി. 

എന്നാൽ ഇത് എല്ലാ വർഷവും മാർച്ചിൽ സംഭവിക്കുന്ന പ്രതിഭാസമാണ് എന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ അധ്യക്ഷൻ വാമൻ ആചാര്യ ചൂണ്ടിക്കാട്ടുന്നു. മലിനീകരണം തന്നെയാണ് ഇതിന് കാരണം. സംസ്‌കരിക്കപ്പെടാത്ത മലിനജലം ഓടകളിൽ നിന്ന് തടാകത്തിലേക്ക് ഒഴുക്കിവിടുന്നതുകൊണ്ട് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് കാരണമാകുന്നു- വാമൻ ആചാര്യ ചൂണ്ടിക്കാട്ടുന്നു.

എം.ജി.റോഡ്,  ഇന്ദിരാനഗർ പ്രദേശങ്ങളിൽ നിന്നുള്ള മലിനജലമാണ് കാവകളിലൂടെ ഉൽസൂർ തടാകത്തിലെത്തുന്നതെന്ന് ആചാര്യ പറയുന്നു.

ബംഗലൂരുവിലെ സുവേജുകളുടെ കാര്യത്തിൽ ഉത്തരവാദിത്വമുള്‌ല ബി.ഡബ്ല്യു.എസ്.എസ്.ബിയുടെയും തടാകത്തിന്റെ ഉടമസ്ഥതയുള്ള ബി.ബി.എം.പിയുടെയും ചുമതലയാണ് പ്രദേശത്ത് ഒരു മാലിന്യസംസ്‌കരണ പഌന്റ് സ്ഥാപിക്കുകയെന്നത്. അതുവഴി മാലിന്യം സ്ംസ്‌കരിക്കപ്പെടുന്നുവെന്ന് അവർക്ക് ഉറപ്പുവരുത്താനാകും- ആചാര്യ പറഞ്ഞു.

എന്നാൽ എന്തുകൊണ്ട് ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായിരിക്കുമ്പോൾ നടപടിയെടുത്തില്ലാ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ജലത്തിലെ ഓക്്‌സിജന്റെ അളവു കൂട്ടാൻ നടപടികളെടുത്തുവെന്നാണ്. തടാകത്തിലേക്ക് ഓക്‌സിജൻ വർധിപ്പിക്കാൻ കഴിയുന്ന ബാക്ടീരിയയെ മോചിതമാക്കി. ചിലതരം ഫംഗസുകൾക്കും ബാക്ടീരിയക്കും ഓക്‌സിജൻ അളവ് വർധിപ്പിക്കാൻ കഴിയും. 

180 ഏക്കർ വിസ്തൃതിയുള്ള ഉൽസൂർ തടാകത്തിൽ രണ്ടു ദ്വീപുകളുണ്ട്. ഉല്ലാസനടത്തക്കാർക്കും ജോഗിങ് ചെയ്യുന്നവർക്കും പ്രിയപ്പെട്ടതാണ് ഇവയുടെ തീരങ്ങൾ.എന്നാൽ ചുറ്റും വേലികെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിൽ കുപ്രസിദ്ധമായ തോതിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്നതാണ് ഈ തടാകം. കഴിഞ്ഞ ജൂണിൽ 32 ട്രാക്ടർ ലോഡ് മാലിന്യം തടാകത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.