എന്നെ ഭർത്സിച്ചോളൂ..എന്റെ മകനെ ഒഴിവാക്കൂ: വിജയ് മല്യ 
Vernacular

എന്നെ ഭർത്സിച്ചോളൂ..എന്റെ മകനെ ഒഴിവാക്കൂ: വിജയ് മല്യ

നിങ്ങൾക്ക് വേണമെങ്കിൽ എന്നെ ചീത്ത വിളിച്ചുകൊൾക, എന്റെ മകനെ വേണ്ട.-മല്യ പറയുന്നു

Written by : TNM Staff

മദ്യവ്യാപാരി വിജയ് മല്യ തന്റെ മകൻ സിദ്ധാർത്ഥ് മല്യയെ ആവശ്യമില്ലാത്ത ശകാരങ്ങൾക്ക് ഇരയാക്കരുതെന്നും 900 കോടി രൂപയുടെ ഐ.ഡി.ബി.ഐ ബാങ്ക് വായ്പ കുടിശ്ശിക കേസിൽ അകപ്പെടുത്താൻ ശ്രമിക്കരുതെന്നും ട്വിറ്ററിലൂടെ ബുധനാഴ്ച അഭ്യർത്ഥിച്ചു. വായ്പാകേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ യു.കെ.യിൽ കഴിയുകയാണ് മല്യ.

' ഈ വെറുപ്പിനും ശകാരത്തിനും അർഹനാകേണ്ടയാളല്ല എന്റെ മകൻ സിദ്ദ്. അവന് എന്റെ ഇടപാടുകളുമായി യാതൊരു ബന്ധവുമില്ല. എന്നെ വേണമെങ്കിൽ പഴിച്ചോളൂ..പക്ഷേ ഈ യുവാവിനെ വേണ്ട..' മല്യ ട്വീറ്റ് ചെയ്യുന്നു.

വിജയ് മല്യ രാജ്യം വിട്ടതിന്റെ കനത്ത പ്രത്യാഘാതമാണ് ട്വിറ്ററിൽ സിദ്ധാർത്ഥിന് അനുഭവിക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിദ്ധാർത്ഥിന്റെ പിതാവ് എവിടെക്കഴിയുന്നുവെന്നും വിശദാംശങ്ങളാരാഞ്ഞും നിരവധി ട്രോളുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

തനിക്ക് നേരെയുള്ള ട്വീറ്റുകൾക്കെതിരെ സിദ്ധാർത്ഥും പലതവണ ട്വീറ്റ് ചെയ്ത് പ്രതികരിച്ചു.