കൺജൂറിങ് ടു കാണുകയായിരുന്ന വൃദ്ധൻ മരിച്ചു 
Malayalam

കൺജൂറിങ് ടു കാണുകയായിരുന്ന വൃദ്ധൻ മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ചയാൾ.

Written by : TNM Staff

ആന്ധ്രപ്രദേശിലെ തിരുവൺമലൈയിൽ കൺജുറിങ് ടു കാണുകയായിരുന്ന വൃദ്ധൻ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. മരിച്ചയാൾക്ക് അറുപതോടടുത്ത് പ്രായം കാണുമെന്ന് പൊലിസ് പറയുന്നു.


 

തിരുവൺമലൈയിലെ ബാലസുബ്രഹ്മണ്യയാർ തിയേറ്ററിലായിരുന്നു സംഭവമുണ്ടായത്. നെഞ്ചുവേദനയുണ്ടെന്ന് ഇയാൾ അറിയിച്ച ഉടനെ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരിച്ചുവെന്ന് ദ് ഹിന്ദു റിപ്പോര്ട്ടു ചെയ്യുന്നു.


 

കൂടെയുണ്ടായിരുന്നയാൾ മൃതദേഹം ഇയാളുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയതായും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.