Malayalam

ഫോട്ടോഷോപ്പുപയോഗിച്ച് ഹിമാലയൻ തട്ടിപ്പ്? എവറസ്റ്റ് കയറിയ ഇന്ത്യയിലെ 'ആദ്യദമ്പതിമാർ' കുഴപ്പത്തിൽ

Written by : TNM Staff

എവറസ്റ്റിന്റെ നെറുകയിലെത്തിയ ആദ്യ ഇന്ത്യൻദമ്പതിമാർ എന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥർ കുഴപ്പത്തിലായി.

മറ്റൊരു പര്യവേഷണത്തിലെ പങ്കാളികളുടെ ചിത്രങ്ങൾ അവരുടേതാക്കി മോർഫ് ചെയ്‌തെടുത്തതാണെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  

പൊലിസ് ഉദ്യോഗസ്ഥരായ ദിനേഷും താരകേശ്വരി റാഥോഡും ജൂൺ ആദ്യവാരം വിവിധ പത്രങ്ങളിൽ എവറസ്റ്റ് കയറിയ ആദ്യ ഇന്ത്യൻ ദമ്പതിമാരെന്ന അവകാശവാദം വാർത്തയാക്കിയപ്പോൾ ഈ ഫോട്ടോയും നൽകിയിരുന്നു.

 

എന്നാൽ ഇവരൊരിക്കലും എവറസ്റ്റ് കീഴടക്കയിട്ടില്ലെന്നും അവർ എവറസ്റ്റിന്റെ ഉയരത്തിലെത്തിയെന്നു കാണിക്കുന്ന ചിത്രങ്ങൾ മോർഫ് ചെയ്തുനൽകുകയായിരുന്നുവെന്നും കാണിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എട്ടു സഹപർവതാരോഹകർ പരാതി നൽകിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 


 

'പൂനെ പൊലിസും നേപ്പാൾ ഗവൺമെന്റും കേസന്വേഷിക്കുന്നതുകൊണ്ട് കേസിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ കഴിയില്ല' എന്നായിരുന്നു താരകേശ്വരി റാഥോഡ് പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പറഞ്ഞത്.


 

'മെയ് 23നാണ് ഇവർ എവറസ്റ്റിന്റെ നെറുകയിലെത്തിയതെന്ന് പറയുന്നത്. എന്നാൽ അവരുടെ നേട്ടം പ്രഖ്യാപിക്കുന്ന പത്രസമ്മേളനം നടത്തുന്നതാകട്ടെ ജൂൺ അഞ്ചിനും. ഈ കാലവിളംബമാണ് ഞങ്ങളെ സംശയാലുക്കളാക്കിയത്. റാഥോഡ് ദമ്പതിമാരുടെ കൂടെയുണ്ടായിരുന്ന സംഘത്തോട് അന്വേഷിച്ചപ്പോൾ മനസ്സിലായത് മെയ് 10 ഓടുകൂടി 17,999 അടി ഉയരത്തിലുള്ള ഖുംബു ഐസ്ഫാളിന് സമീപം പോലും അവരെത്തിയിട്ടില്ലായെന്നാണ്. അതുകൊണ്ട് അവരവകാശപ്പെടുംപോലെ മെയ് 23ന് അവർക്ക് കയറ്റം പൂർത്തീകരിക്കുക സാധ്യമല്ല..'  പൂനേയിലെ പർവതാരോഹകൻ സുരേന്ദ്ര ഷെൽകേ പറഞ്ഞു.


 

നേപ്പാൾ ഗവണ്മെന്റിൽ നിന്ന് സർട്ടിഫിക്കറ്റ് നേടുന്നതിന് വേണ്ടി താൻ നടത്തിയ പര്യവേക്ഷണത്തിൽ നിന്നുള്ള ചിത്രങ്ങൾ മോർഫ് ചെയ്തു നൽകുകയായിരുന്നുവെന്ന് മറ്റൊരു ഇന്ത്യൻ പർവതാരോഹകൻ സത്യരൂപ് സിദ്ധാന്ത ആരോപിച്ചു. 


 

യഥാർത്ഥ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:


 

ഇത് വളരേ വളരേ വളരേ വിസ്മയകരമാണ്! അവരെന്റെ ചിത്രമെടുത്ത് അവരുടെ ഉച്ചികയറ്റമായി ഫോട്ടോഷോപ്പ് ചെയ്‌തെടുത്തു....സർട്ടിഫിക്കറ്റുകളും നേടി....പർവതാരോഹണമെന്ന സംഗതി എങ്ങോട്ടാണ് പോകുന്നത്????? നിങ്ങളുടെ അറിവിലേക്കായി.....അവർ മോഷ്ടിച്ച ഈ ചിത്രങ്ങൾ ഞാൻ അപ്‌ലോഡ് ചെയ്യുന്നു...റിപ്പോർട്ടും. ഒന്ന് കാണുക. പൂനേയിലെ ഓഫിസർമാരേ..നാണക്കേടുതന്നെ!

Being KC Venugopal: Rahul Gandhi's trusted lieutenant

Opinion: Why the Congress manifesto has rattled corporate monopolies, RSS and BJP

‘Don’t drag Deve Gowda’s name into it’: Kumaraswamy on case against Prajwal Revanna

Delhi police summons Telangana Chief Minister Revanth Reddy

Malavika Mohanan retorts to jibes at her acting skills, photoshoots