Malayalam

കേരളത്തിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ ജീവിക്കുന്നത് മോശപ്പെട്ട അവസ്ഥയിൽ; എന്നാൽ ദുരിതമനുഭവിക്കുന്നത് അവർ മാത്രമല്ല

Written by : Haritha John

' ഒരാളെയും അകത്തേക്ക് പ്രവേശിക്കാനനുവദിക്കരുതെന്നാണ് കോൺട്രാക്ടർമാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിങ്ങൾ (പത്രപവർത്തകർ)വന്നുനോക്കുകയാണെങ്കിൽ എത്ര മോശപ്പെട്ട അവസ്ഥയാണ് എന്ന് മനസ്സിലാകും.'


 

എറണാകുളത്തെ ഒരു ലേബർ ക്യാംപിനെ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധി തുറന്നുകാട്ടുന്നത് വ്യവസ്ഥ അവരോടു കാട്ടുന്ന കടുത്ത അനീതി. 

 

എറണാകുളത്തെ അമ്പലമേട് സ്വദേശിയായ എം.എ. ജോസ് പതിനെട്ടുമാസങ്ങൾക്ക് മുൻപാണ് ആവലാതിയുമായി കോടതിയെ സമീപിക്കുന്നത്. ജോസിന്റെ വീടിന് സമീപം തുറന്ന ഒരു ലേബർ ക്യാംപ് ഹൈക്കോടതി വിധിയെ തുടർന്ന് അവിടെ നിന്നും മാറ്റി.


 

ജോസിന്റെ മകന്റെ ഭാര്യയാണ് ക്യാംപ് തുറന്നതിന് ശേഷം തങ്ങളുടെ വീട്ടുകിണറ്റിലെ വെള്ളത്തിൽ വന്ന മാറ്റം ആദ്യം ശ്രദ്ധിക്കുന്നത്. രുചിവ്യത്യാസമാണ് ആദ്യം അനുഭവപ്പെട്ടത്.' ദിവസവും വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് ആദ്യം ഈ വ്യത്യാസം ശ്രദ്ധയിൽ വന്നില്ല.

 

പക്ഷേ, പിന്നീട് വെള്ളത്തിന് ഒരു നാറ്റം അനുഭവപ്പെട്ടുതുടങ്ങി. നിറം കറുക്കുകയും ചെയ്തു. ' ജോസ് പറഞ്ഞു. കിണർ വൃത്തിയാക്കിയിട്ടും വെള്ളത്തിന്റെ നിറം മാറ്റം തുടർന്നു. 


 

കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടന്ന ഒരു പരിശോധനയിൽ കിണർവെള്ളത്തിൽ അനുവദനീയമായതിൽ കൂടുതൽ കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് തുടർന്ന് കണ്ടെത്തി. 


 

' ഇത് ഞങ്ങളെ ഞെട്ടിച്ചു. ലേബർ കോളനിയിൽ ശരിയായ രീതിയിൽ സെപ്റ്റിക് ടാങ്കുകളില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ആ മാലിന്യമെല്ലാം ലേബർ ക്യാംപ് സ്ഥിതി ചെയ്യുന്ന പറമ്പിൽ ഉണ്ടാക്കിയ കുഴികളിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്..'  ജോസ് പറഞ്ഞു.


 

ക്യാംപിന് തൊട്ടടുത്ത് തന്നെയാണ് ജോസിന്റെ വീട്. അവിടത്തെ കക്കൂസുകളിലൊരെണ്ണണം ജോസിന്റെ വീട്ടുവളപ്പിലെ കിണറിന് വളരെ അടുത്തുമായിരുന്നു.


 

എം..എ ജോസ്


 

ഒരു കോൺട്രാക്ടർ വാടകയ്‌ക്കെടുത്ത, 250 തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മൂന്നുനില കെട്ടിടത്തിൽ 30 കൊച്ചുമുറികളാണുള്ളത്. അവയ്ക്കിടയിൽ നാലേ നാലു കക്കൂസുകളും. 


 

യഥാർത്ഥത്തിൽ അമ്പലമേട്ടിലെ ഓരോ വീടിനും സമാനമായ ഒരു കഥ പറയാനുണ്ട്. അമ്പലമേട്ടിൽ സ്വന്തമായി വീടുള്ള ജോൺസണും കുടുംബവും ഒരു ലേബർ ക്യാംപ് മൂലം ആലുവയിലേക്ക് താമസം മാറ്റേണ്ടിവന്നവരാണ്.

 

'മൂന്നൂറ് തൊഴിലാളികൾ താമസിക്കുന്ന ഒരു ലേബർ ക്യാംപിനടുത്തായിരുന്നു ഞങ്ങളും താമസിച്ചുവന്നത്. അഴുക്കുചാൽ മാലിന്യം നിമിത്തം ഞങ്ങളുടെ കിണർവെള്ളവും വിഷലിപ്തമായി...' ജോൺസൺ പറയുന്നു.


 

ഫെർട്ടിലൈസേഴ്‌സ് ആ്ന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.എ.സി.ടി) ക്ക് സമീപം താമസിക്കുന്ന അറുപതുകാരിയായ ത്രേസ്യയും പറയുന്നത് അവരുടെ കിണർവെള്ളത്തിനും ദുർഗന്ധവും കറുപ്പുനിറവുമുണ്ടെന്നാണ്.


 

ഫാക്ടിന് പുറമേ അ്മ്പലമേട്ടിലും പരിസരത്തും കൊച്ചിൻ റിഫൈനറി, ഭാരത് പെട്രോളിയം തുടങ്ങി വേറെയും വമ്പൻ യൂണിറ്റുകളുണ്ട്. ഇവിടങ്ങളിലേക്ക് കോൺട്രാക്ടർമാർ നൽകുന്ന തൊഴിലാളികളിൽ മുഴുവൻ പേരും താമസിക്കുന്നത് കെട്ടിടങ്ങളേക്കാൾ ഭേദം കോഴിക്കൂടുകളാണ്.


 

ഞാൻ സന്ദർശിക്കാൻ ഒരുമ്പെട്ട ഒരു ക്യാംപിലേക്കും തൊഴിലാളികൾ എനിക്ക് പ്രവേശനം നിഷേധിച്ചു.


 

'ഒരാളെയും അകത്തേക്ക് പ്രവേശിക്കാനനുവദിക്കരുതെന്നാണ് കോൺട്രാക്ടർമാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിങ്ങൾ (പത്രപവർത്തകർ)വന്നുനോക്കുകയാണെങ്കിൽ എത്ര മോശപ്പെട്ട അവസ്ഥയാണ് എന്ന് മനസ്സിലാകും.' കോളനിക്ക് പുറത്തുവെച്ച് എ്‌ന്നെ കണ്ട മഹേഷ് എ്ന്ന തൊഴിലാളി പറഞ്ഞു.


 

വേറെ വഴിയൊന്നുമില്ലെന്നാണ് ബിഹാറിലെ ഗയ സ്വദേശിയായ മൻജീത് പറഞ്ഞത്.

 

' ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? താമസസൗകര്യമൊക്കെ ഒരുക്കുന്നത് ഞങ്ങളുടെ കോൺട്രാക്ടർമാരാണ്. ചിലപ്പോൾ അമ്പതുപേരൊക്കെയായിരിക്കും ഒരു കൊച്ചുമുറിയിലുണ്ടാകുക. ഒന്ന് ശ്വാസം വിടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്. വളരെ കുറച്ച് കക്കൂസുകൾ മാത്രമേ ഇവിടെയുള്ളൂ..' മുപ്പത്തിരണ്ടുകാരനായ മൻജീത് പറഞ്ഞു.


 

' ചിലപ്പോൾ ഞങ്ങൾ കിടന്നുറങ്ങുക വല്ല കടത്തിണ്ണകളിലുമൊക്കെയായിരിക്കും. ക്യാംപിലെ മുറികളിൽ ഇടമില്ലാത്തതിനാൽ വേറെ വഴിയില്ല. എന്തായാലും ഞങ്ങളിവിടെ ജോലിയെടുത്തേ പറ്റൂ. കുടുംബം പോറ്റേണ്ടതല്ലേ?' താൻ ഒരു പത്രപ്രവർത്തകനോട് സംസാരിച്ച വിവരം ആരും അറിയേണ്ടെന്ന് പറഞ്ഞ് അയാൾ നടന്നുപോയി.


 

ഇതര സംസ്ഥാനത്തൊഴിലാളികളുടെ ഈ വലിയ സാന്നിധ്യം പ്രദേശത്തെ മറ്റ വീടുകളിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്. ശുചിത്വപരിപാലനത്തിലെ കുറവുകൾ അവരോടുള്ള അവിശ്വാസത്തിന് ആക്കവും വർധിപ്പിച്ചിട്ടുണ്ട്. പാനും ഖൈനിയും ചവച്ച് ചുവരുകളിൽ ഇവർ മുറുക്കിത്തുപ്പുന്നുവെന്ന് ആരോപിച്ച ജോൺസൺ എന്തായാലും ഈ തൊഴിലാളികൾ മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന വസ്തുത അംഗീകരിക്കുന്നു.

 

' നമുക്ക് തൊഴിലാളികളെ കുറ്റം പറയാനൊക്കില്ല. അവരും ജീവിക്കാൻ പാടുപെടുകയാണ്. വരാന്തയിൽ കിടന്നുറങ്ങിക്കൊള്ളാനാണ് അവരോട് പറഞ്ഞിട്ടുള്ളത്. കൂലിക്ക് വേണ്ടി അവർ ഒരുപാട് സഹിക്കുന്നുണ്ട്..' അദ്ദേഹം പറയുന്നു.


 

ഒരു തൊഴിലാളി ക്യാംപ്


 

എന്തായാലും പതിനെട്ടുമാസത്തെ തന്റെ പ്രയത്‌നം കൊണ്ട് ശുചിത്വമുള്ള ഒരു പരിസരം തനിക്കും അയൽക്കാർക്കും ഉറപ്പാക്കാനായി എന്നതിൽ ജോൺസൺ ആഹ്ലാദവാനാണ്. പ്ര്ശ്‌നത്തിന് ഒരു പരിഹാരം തേടി പൊലിസ് സ്റ്റേഷനിലും പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലും മണിക്കൂറുകളോളം അദ്ദേഹത്തിന് ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. 'ഒടുവിൽ കോടതിവിധി ഞാൻ സമ്പാദിച്ചു. പക്ഷേ കിണർ പഴയപോലെയാകാൻ എളുപ്പമല്ല. ശുദ്ധജലം ലഭിക്കാൻ കുറച്ചുവർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.' 


 

കിലോമീറ്റർ അകലെ മറ്റൊരു കോളനിയിലേക്ക് ജോസിന്റെ വീടിന് സമീപം താമസിച്ചിരുന്ന തൊഴിലാളികൾ പലരും താമസംമാറ്റി. 


 

'കുടിയേറുന്ന ജനങ്ങളെ സ്വന്തം സമൂഹത്തിലേക്ക് സ്വാംശീകരിക്കുകയാണ് പ്രബുദ്ധമായ ഒരു സമൂഹം ചെയ്യേണ്ടത്. നമ്മളൊറ്റക്കെട്ടാണ് എന്ന തോന്നൽ അവരിലുണ്ടാക്കുന്നതു വഴിമാത്രമേ പ്രാദേശികമായ നമ്മുടെ വികസനാഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാനാകൂ. ഏതെങ്കിലും ഒരു കൂട്ടരെ ഒറ്റപ്പെടുത്തുകയും രണ്ടാംകിട പൗരൻമാരായി പരിഗണിക്കുകയും ചെയ്യുന്നത് കുറ്റകൃത്യങ്ങൾ അവരെ ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള തിരിച്ചടികളിലേക്ക് നയിക്കും. അത്തരമൊരു സമീപനം പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതടക്കമുള്ള ദോഷങ്ങൾ പൊതുജനത്തിന് ചെയ്യും.  അതാണ് ഈ കേസ് എടുത്തുപറയുന്നത്..' 


 

ജോസിന്റെ ഹർജി അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഒരു ബെഞ്ചിന് വിട്ടു. എന്തായാലും തൊഴിലാളി കോളനികളിൽ ജീവിക്കുന്നവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഈ കേസ് സൃഷ്ടിക്കുമോ എന്നുള്ളത് ഇനിയും കണ്ടറിയേണ്ടതുണ്ട്..

If Prajwal Revanna isn’t punished, he will do this again: Rape survivor’s sister speaks up

The identity theft of Rohith Vemula’s Dalitness

Brij Bhushan Not Convicted So You Can't Question Ticket to His Son: Nirmala Sitharaman

TN police facial recognition portal hacked, personal data of 50k people leaked

A decade lost: How LGBTQIA+ rights fared under BJP govt and the way forward