Malayalam

കാലൈരാശി: അരനൂറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ തമിഴ്‌ സയൻസ്-ഫിക്ഷൻ സിനിമ

Written by : Sruthi Ganapathy Raman

ഇടയ്ക്കിടയ്ക്ക് വരകൾ പ്രത്യക്ഷപെടുന്ന കറുപ്പിലും വെളുപ്പിലുമുള്ള ഫ്രെയിമിൽ വിശാലമായ നെൽവയലുകൾക്കപ്പുറം ഒരു കാളവണ്ടിയുടെ ദൂരക്കാഴ്ച പ്രത്യക്ഷപ്പെടുന്നു. 

കൈയിൽ കാളകളുടെ കടിഞ്ഞാണേന്തി വണ്ടിയെ നിയന്ത്രിക്കുന്ന തമിഴ് സിനിമാലോകത്തെ എക്കാലത്തേയും ആരാധനാവിഗ്രഹമായ എം.ജി.ആർ. ആഹ്‌ളാദപൂർവം ഒരു പാട്ടിന്  ഉടൻ തുടക്കമിടുന്നു. 

 

'നീലവാനപ്പന്തലിൻ കീഴേ, നിലമാടന്തൈ മടിയിൻ മേലെ, കാലദേവൻ അരശാങ്കം നടക്കുന്തടാ..' (നീലാകാശത്തിന് കീഴിൽ, കടലുകൾക്ക് മധ്യത്തിൽ, മനുഷ്യർ കാലദേവന്റെ ഭരണത്തിൻകീഴിലാണ്) എന്ന് അദ്ദേഹം പാടുന്നു. തമിഴ് സയൻസ് ഫിക്ഷന്റെ ആദ്യ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാവുന്ന, കാലത്തിന് മുൻപേ ഉണ്ടായ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ട അസാധാരണമായ ഒരു പ്രമേയ ഗാനം.

 

ക്‌ളോണിങ്, സമയത്തെ മുൻപിലേക്കും പിറകിലേക്കും തിരിയ്ക്കൽ, അന്തിമനാശത്തിന്റെ വൈതാളികക്കാഴ്ചകൾ തുടങ്ങിയവയൊക്കെ പ്രത്യക്ഷപ്പെടുന്ന ഇന്നത്തെ സിനിമകൾക്കൊപ്പം എത്രയോ കാതം മുന്നോട്ടുകുതിച്ചുവെങ്കിലും, എം.ജി.ആറും നമ്പ്യാരും നടിച്ച കാലൈരാശി എന്ന ഈ സിനിമയാണ് 53 വർഷങ്ങൾക്ക് മുൻപേ ബഹിരാകാശയാത്രയുടെയും അന്യഗ്രഹജീവികളുടെയും ആദ്യാനുഭവം അനുവാചകർക്ക് നൽകുന്നത്.

 

വില്യം ബെർക്കെടുത്ത, നമ്പ്യാർ അഭിനയിച്ചതും 1952ൽ പുറത്തിറങ്ങിയതുായ കാട് എന്ന തമിഴ്-അമേരിക്കൻ ചിത്രമാണ് ആദ്യ തമിഴ് സയൻസ് ഫിക്്ഷൻ സിനിമ. പക്ഷേ കാലൈരാശിയാണ് ഭൗമേതര ജീവിതം എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ള ആദ്യ സയൻസ് ഫിക്ഷൻ തമിഴ് സിനിമ.

എം.ജി.ആറാണ് നായകനായ മോഹൻ ആയി അഭിനയിക്കുന്നത്. ആ യുവാവ് അഭ്യസ്തവിദ്യനായ ഒരു കർഷകനാണ്. തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്നു. സഹോദരി (കുമാരി സച്ചു)യുടെയും അമ്മയുടേയും സംരക്ഷണച്ചുമതല മോഹനാണ്. പക്ഷേ വീരോചിതമായ ശുഭപ്രതീക്ഷയോടെയെങ്കിലും, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുകയാണ്.

പുൽത്തകിടികളിലൂടെയുള്ള തന്റെ ഉലാത്തലുകൾക്കിടയിൽ അയാൾ വാണി (പി.ഭാനുമതി)യെ കണ്ടുമുട്ടുകയും അവളാൽ ആകർഷിക്കപ്പെടുകയും ചെയ്യുന്നു. വേണ്ടത്ര മിനുക്കിയെടുത്തിട്ടില്ലെങ്കിലും അവൾ ശരിയ്ക്കും ഒരു അമൂല്യരത്‌നമാണ്.  കലയിലും സംഗീതത്തിലും നാടകത്തിലുമൊക്കെ അഭിരുചിയുള്ളവൾ.

സമാന്തരമായി, എങ്ങോ ഒരു വിദൂരഗ്രഹത്തിൽ അക്ഷോഭ്യനായ എം.എൻ. നമ്പ്യാർ തന്റെ പിണിയാളോട് ബഹിരാകാശയാനം എന്ന് തോന്നിക്കുന്ന ഒരു വാഹനം എങ്ങോട്ടുപോകണമെന്ന് നിർദേശിക്കുന്നു: 'എന്ത മണ്ഡലത്തുക്കു പോകറേൻ?' (ഏത് ഗ്രഹത്തിലേക്കാണ് നമ്മൾ പോകുന്നത്? ) ഭയപ്പാടോടെ അയാളുടെ സഹചാരി ചോദിക്കുന്നു. ഭൂമണ്ഡലത്തിലേക്ക് എന്ന അർത്ഥത്തിൽ 'പൂമണ്ടലത്ത്ക്ക്' ഗംഭീരസ്വരത്തിൽ നമ്പ്യാർ പ്രഖ്യാപിക്കുന്നു. ആ നിമിഷം ആദ്യമായി ്അങ്ങനെ തമിഴ്‌സിനിമയിൽ ഭൗമേതര ജീവികൾ പ്രത്യക്ഷപ്പെടുന്നു.

ഷോർട്‌സും ലോഹനിർമിത ബൂട്ടുകളും ധരിച്ചുകൊണ്ട് ഇരുവരും തളികയുടെ ആകൃതിയുള്ള വാഹനത്തിൽ ശനിയും വ്യാഴവും പിന്നിട്ട് സഞ്ചരിക്കുന്നു. അപ്പോൾ ബഹിരാകാശാനുഭവത്തെ കുറിയ്ക്കുന്ന മട്ടിലുള്ള ഇളകിയിളകിയുള്ള ക്യാമറയുടെ ചലനങ്ങലും വിചിത്രശബ്ദങ്ങളും കാഴ്ചക്കാരന് ആനന്ദാനുഭവങ്ങളാകുന്നു. 

എന്തിനാണ് ഭൂമണ്ഡലത്തിലേക്ക് ഇവരുടെ യാത്ര എന്ന്  നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. ശാസ്ത്രപരമായി പുരോഗമിച്ചതെങ്കിലും കലാപരമായി പിന്നാക്കം നിൽക്കുന്ന തങ്ങളുടെ ലോകത്തേക്ക് നേരത്തെ പറഞ്ഞ ആ അനുഗൃഹീത കലാകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനെന്ന് നമ്പ്യാർ വിശദീകരിക്കുന്നുണ്ട്. വാണിയാണ് ആ കലാകാരി. അന്യഗ്രഹജീവികളുടെ ലോകത്ത് നിന്ന് അപകടത്തിലകപ്പെട്ട നായികയെ രക്ഷിച്ചുകൊണ്ടുവരുന്നതിലാണ് പ്രമേയത്തിന്റെ ബാക്കിഭാഗം ചുറ്റിത്തിരിയുന്നത്.

ഏതായാലും അരനൂറ്റാണ്ടിനപ്പുറം നിർമിക്കപ്പെട്ട ഈ സിനിമയിലെ സർറിയൽ ഘടകങ്ങൾ ഇപ്പോഴും ജിജ്ഞാസയും അത്ഭുതവും ഉണർത്തുന്നതാണ്. ഒരു കരടിയ്ക്ക് നേരേ അവർ പ്രയോഗിക്കുന്ന കൈത്തോക്കായാലും ഭൂമിയെ വീക്ഷിക്കാൻ നമ്പ്യാർ ഉപയോഗിക്കുന്ന കറുത്ത സ്‌ക്രീനുള്ള മോണിറ്റർ ആയാലും ആ ദൃശ്യങ്ങൾ ഏറെ ഹൃദയാവർജകങ്ങളാണ്. 

എന്തായാലും സിനിമയുടെ ഏറ്റവും മികച്ച ഭാഗം കഥ തുടങ്ങി ഒരു മണിക്കൂറിനകം  ഉണ്ടാകുന്നു. അങ്ങേലോകത്തെ തന്റെ പ്രേതസമാനമായ മറുപതിപ്പ് അന്യഗ്രഹലോകത്തെ നിസ്സാരമായ  ഗുരുത്വാകർഷണബലത്തെ മറികടക്കാനുതകുന്ന ഒരു ജോഡി ബൂട്ടുകൾ നൽകുന്നതാണ് ഈ ഭാഗം!.

 

അരനൂറ്റാണ്ട് മുൻപ് തമിഴ് സിനിമയിൽ ഗുരുത്വാകർഷണവിരുദ്ധ ബൂട്ടുകൾ!. ഇന്നും നമുക്ക് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത് ഇത്തരം രംഗങ്ങളാണ്. 


 

' ഒരുപക്ഷേ നമ്മുടെ ഭാവനയുടെ സൃഷ്ടിയായിരിക്കാം അത്. എന്തായാലും ഭാവിയിൽ ഇങ്ങനെയൊക്കെ തീർച്ചയായും സംഭവിക്കും..' ക്ലൈമാക്‌സ് രംഗത്തിൽ വാണിയുടെ അച്ഛനോട് മോഹൻ വ്യക്തമാക്കുന്നതിങ്ങനെ. ഈ വരി പല രീതിയിൽ വായിക്കാം. പക്ഷേ തീർച്ചയായി ഒരു പ്രത്യേകതരം സിനിമാരൂപത്തെ സംബന്ധിച്ച് ഈ പ്രവചനം ശരിയായി.   എന്നാൽ ആത്യന്തികമായി ആ സിനിമയുടെ ഭീകരപരാജയം അഭ്രപാളികളിൽ ഇന്നത്തെ ഈ തരത്തിലുള്ള സിനിമാരൂപങ്ങളുടെ സാധ്യത തുറന്നിട്ടു. മോഹൻ തീർച്ചയായും ശരിയായി. 

A decade lost: How LGBTQIA+ rights fared under BJP govt and the way forward

Telangana police closes Rohith Vemula file, absolves former V-C and BJP leaders

Who spread unblurred videos of women? SIT probe on Prajwal Revanna must find

BJP could be spending more crores than it declared, says report

Despite a ban, why are individuals still cleaning septic tanks in Karnataka