കഴിഞ്ഞ 29 വർഷത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടിയ ചൂട് 
Malayalam

കഴിഞ്ഞ 29 വർഷത്തിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടിയ ചൂട്

1987 ഏപ്രിൽ 15 നാണ് ഇതിന് മുൻപ് ഏറ്റവും കൂടിയ ചൂട് കേരളത്തിൽ രേഖപ്പെടുത്തിയത്. അന്ന് 41.8 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

Written by : PTI

കഴിഞ്ഞ 29 വർഷത്തിനുള്ളിൽ സംസ്ഥാനത്ത്് ഏറ്റവും കൂടിയ ചൂട് ചൊവ്വാഴ്ച മലമ്പുഴയിൽ രേഖപ്പെടുത്തി. 

1987 ഏപ്രിൽ 15 നാണ് ഇതിന് മുൻപ് ഏറ്റവും കൂടിയ ചൂട് കേരളത്തിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നു. അന്ന് 41.8 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ 34 ഡിഗ്രി സെൽഷ്യസ് ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 

അതേസമയം, വർധിക്കുന്ന ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ചിലയിടങ്ങളിൽ വേനൽമഴയും ലഭിച്ചു.

ലക്ഷദ്വീപിലും വരണ്ട കാലാവസ്ഥ തുടരുകയാണ്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലയിൽ സാധാരണയിൽ കൂടുതൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. 

പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതായി റിപ്പോർട്ടുകളുണ്ട്. 

കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഏപ്രിൽ 28ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉന്നതതലയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ധനകാര്യവകുപ്പ്, റവന്യൂ-ജലസേചനവകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ജല അഥോറിറ്റി ഉദ്യോഗസ്ഥർ എ്ന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നറിയുന്നു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special