‘ഡസ്റ്റ് ഡെവിൾ’ കേരളത്തിലും: കാലാവസ്ഥാപ്രതിഭാസം ക്യാമറയിൽ 
Kerala

‘ഡസ്റ്റ് ഡെവിൾ’ കേരളത്തിലും: കാലാവസ്ഥാപ്രതിഭാസം ക്യാമറയിൽ

Written by : TNM Staff

ഡസ്റ്റ് ഡെവിൾ അഥവാ പൊടിപ്പിശാച് എന്ന കാലാവസ്ഥാപ്രതിഭാസം കേരളത്തിലും. തൃശൂരിലെ ഭവൻസ് വിദ്യാമന്ദിർ മുറ്റത്ത് പ്രത്യക്ഷപ്പെട്ട ഇത് സ്‌കൂളിലെ അധ്യാപിക ഉഷാ പിഷാരടിയാണ് ക്യാമറയിൽ പകർത്തിയത്

വരണ്ടതും ശാന്തമായതും ചൂടുള്ളതുമായ ദിവസങ്ങളിൽ ഒരു ചെറിയ ഭൂവിഭാഗം ചുറ്റുമുള്ള ഭൂമിയേക്കാൾ വേഗത്തിൽ ചൂടുപിടിക്കുമ്പോൾ കാറ്റിന്റെ ചെറിയ സ്തംഭങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ പ്രതിഭാസം. 

പത്ത് അടിമുതൽ നൂറ് അടിവരെ ഇവയ്ക്ക് വീതിയുണ്ടാകാം. 650 അടി വരെ ഉയരവും-ദ അമേരിക്കൻ മെറ്റിരിയോളജിക്കൽ സൊസൈറ്റി കണക്കാക്കുന്നു.

ചിലപ്പോൾ ഇവ ചെറിയതോതിലുള്ള നാശനഷ്ടങ്ങൾക്കും കാരണമാകാറുണ്ട്.