ശരീരം രണ്ടായി മുറിഞ്ഞിട്ടും മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ യുവാവിന്റെ അഭ്യർഥന 
Kerala

ശരീരം രണ്ടായി മുറിഞ്ഞിട്ടും മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ യുവാവിന്റെ അഭ്യർഥന

Written by : TNM Staff

ലോറി കയറി രണ്ടായി ശരീരം മുറിഞ്ഞ 24-കാരൻ മരിക്കുംമുമ്പ് തന്റെ കണ്ണുകൾ ദാനംചെയ്യണമെന്ന് വിളിച്ചുപറഞ്ഞു. തിപ്പഗൊണ്ടനഹള്ളിയിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ ഹരീഷിന്റെ അരയ്ക്ക് കീഴ്‌പ്പോട്ട് തകർന്നുപോകുകയും കാലുകൾ വേർപ്പെടുകയും ചെയ്തിരുന്നു. സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം.  സംഭവം നടന്ന് ഇരുപതു മിനുട്ടോളം  റോഡിൽ കിടന്ന ഹരീഷിനെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ല. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു  

ആംബുലൻസിലെ പാരാമെഡിക്കൽ ജോലിക്കാരോട് ഹരീഷ് തന്റെ അന്തിമാഭിലാഷം അറിയിച്ചത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരീഷിനെ രക്ഷിക്കാനായില്ല.  സംഭവം നടന്ന് എട്ടുമിനുട്ടിനുള്ളിൽ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ഡി.വൈ.എസ്.പി രാജേന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

എന്തായാലും യുവാവിന്റെ മനസ്സാന്നിദ്ധ്യം ഡോക്ടർമാർക്ക് അത്ഭുതമായി. ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് കണ്ണുകൾക്ക് തകരാറൊന്നും സ്ംഭവിച്ചില്ലായിരുന്നുവെന്നും കണ്ണുകൾ രണ്ടുവ്യക്തികൾക്ക് നൽകുമെന്നും നാരായണ നേത്രാലയയിലെ ഡോ. ഭൂജാംഗ് ഷെട്ടി പറഞ്ഞു.. മറ്റവയവങ്ങൾ തകർന്നിരുന്നതുകൊണ്ട് അവയവദാനം സാധ്യമല്ലായിരുന്നു. 

അമിതവേഗത്തിൽ, അശ്രദ്ധയോടെ വാഹനമോടിച്ചതിന് ലോറി ഡ്രൈവറെ പൊലി്‌സ് അറസ്റ്റ് ചെയ്തു

ഹരീഷ് വൈറ്റ് ഫീൽഡിലെ എസ്.എസ്.എം.എസ്. പ്രൈവറ്റ് ലിമിറ്റഡിൽ ജോലിക്കാരനാണ്.

സാമൂഹ്യമാധ്യമങ്ങളിൽ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.