പങ്കാളിയെത്തേടി സ്വവർഗപ്രേമിയായ മൈസൂർ സ്വദേശിയുടെ മാട്രിമോണിയൽ പ്രഫൈൽ 
Features

പങ്കാളിയെത്തേടി സ്വവർഗപ്രേമിയായ മൈസൂർ സ്വദേശിയുടെ മാട്രിമോണിയൽ പ്രഫൈൽ

നർമബോധം അഭികാമ്യമായ യോഗ്യതയെന്നും

Written by : TNM Staff

43-കാരനായ ശ്രീകാന്ത് റാവുവിന്റെ മാട്രിമോണിയൽ വ്യക്തിരേഖ വിവരണാത്മകവും കാര്യമാത്രപ്രസക്തവുമാണ്. താൻ ഏത് തരത്തിലുള്ള ഒരു വ്യക്തിയാണെന്നും താൻ പങ്കാളിയായി ആഗ്രഹിക്കുന്ന വ്യക്തി ഏത് തരത്തിലുള്ള ആളായിരിക്കണമെന്നും തൊട്ട് തന്റെ ഉയരവും തൂക്കവും നിറവും തലമുടിയുടെയുടെ നിറവും വരെ അതിലുണ്ട്. 

ശ്രീകാന്ത് തന്റെ അതേ ലിംഗപദവിയിൽ പെട്ടയാളെയാണ് പങ്കാളിയായി തേടുന്നത്. കേരളത്തിലെ ഭിന്നലിംഗക്കാരെ പിന്തുണയ്ക്കുന്ന ക്വീരള  എന്ന വെബ്‌സൈറ്റിൽ ഈയിടെ അദ്ദേഹം തന്റെ ആവശ്യം മുൻനിർത്തി പ്രഫൈൽ പോസ്റ്റ് ചെയ്തിരുന്നു. 

മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീകാന്ത് മൈസൂരു സ്വദേശിയാണ്. 

'ഇന്ത്യയിൽ പുറത്തുപോയി ഒരാളെ കണ്ടുപിടിക്കുകയെന്നത് തന്നെ ബുദ്ധിമുട്ടാണ്. സ്വവർഗലൈംഗികതാൽപര്യമുള്ളയാളായിരിക്കുക അതിലേറെ പ്രയാസവും. ആരാണ് അത്തരത്തിൽ പെട്ടയാൾ എന്നും ആരോട് പുറത്തുപോയി ഒരു കാപ്പികുടിക്കാൻ എന്ന് പറയണമെന്നും അല്ലെങ്കിൽ ആരോട് ഡേറ്റിംഗിന് താൽപര്യപ്പെടാമെന്നും നമുക്കറിഞ്ഞു കൂടാ. ഞാൻ വെറുതേ സാധ്യതകളൊക്കെ ഒന്നു പരിശോധിക്കുകയാണ്.' റാവു ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

ഒരു സ്വകാര്യകൂട്ടായ്മയിലെ ആരോ ആണ് ക്വീരളയിൽ പ്രഫൈൽ പോസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ശ്രീകാന്ത് ആ ഉപദേശം ചെവിക്കൊള്ളുകയും ചെയ്തു. 

നമ്മുടെ നാട്ടിൽ നിയമം ഒരാളുടെ ലൈംഗികതാൽപര്യങ്ങൾ വെളിപ്പെടുത്തുന്നതിന് അനുവദിക്കുന്നില്ലെന്ന് മാത്രമല്ല, സുഹൃത്തുക്കളും കുടുംബവും പരിചയക്കാരും ഭിന്നലിംഗപദവികളിലുള്ളവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു-ശ്രീകാന്ത് പറഞ്ഞു.

എന്നിരുന്നാലും തന്റെ ലൈംഗികതൈാൽപര്യം എന്തെന്ന് വെളിപ്പെടുത്തുന്നതിന് ശ്രീകാന്തിന് മടിയില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അത് സ്വീകാര്യവുമാണ്. 

' എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാനെന്തെന്നറിയാം. എന്റെ ലൈംഗികമായ പ്രവണതകൾ അവർക്ക് ഒരു അസ്വാരസ്യവും സൃഷ്ടിക്കുന്നില്ല. മുൻപ് എനിക്കൊരു ബന്ധമുണ്ടായിരുന്നു. എട്ടുവർഷത്തോളം അത് നിലനിന്നു. 2010-ൽ അവസാനിച്ചു. സിയാറ്റിലിൽ ജീവിക്കുന്ന കാലത്തായിരുന്നു അത്. മലയാളം എനിക്ക് മനസ്സിലാകും. സംസാരിക്കാനുമാകും. പക്ഷെ എഴുതാനോ വായിക്കാനോ അറിഞ്ഞുകൂടാ. സാമ്പത്തികമായി സ്വാശ്രിതത്വമുള്ളയാളാണ് ഞാൻ. നർമബോധവും കാര്യങ്ങൾ അനായാസേന എടുക്കുന്നയാളുമാണ്. എന്ത് ഗൗരവത്തിലെടുക്കണമെന്നും എന്തെടുക്കരുതെന്നും സംബന്ധിച്ച് എനിക്കൊരു കാഴ്ചപ്പാടുണ്ടെന്നാണ് എന്റെ വിശ്വാസം..' തന്റെ പ്രഫൈലിൽ ശ്രീകാന്ത് ഇങ്ങനെ കുറിക്കുന്നു.

ഇത്തരത്തിൽ ലൈംഗികതാൽപര്യങ്ങൾ വെളിപ്പെടുത്തിയ ആളുകളുണ്ടെന്നും അവർ അതിന് ശേഷം ഒരുപാട് ബ്ലാക്ക്‌മെയിലിങ്ങിനും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ടെന്നും ശ്രീകാന്തിനറിയാം. എന്നാൽ അതൊന്നും തന്റെ പ്രഫൈൽ പോസ്റ്റ് ചെയ്യണോ എന്ന സംശയം അദ്ദേഹത്തിലുണ്ടാക്കിയിട്ടില്ല. ഹരീഷ് അയ്യരുടെ അമ്മ ചെയ്തതുതന്നെയാണ് ഞാൻ ചെയ്തത്. അങ്ങനെ വലിയ ആലഭാരങ്ങളോടുകൂടിയല്ലെങ്കിലും. 

ഏത് തരത്തിലുള്ള പങ്കാളിയെയാണ് ശ്രീകാന്ത് തേടുന്നത്? അദ്ദേഹം പ്രഫൈലിൽ കുറിയ്ക്കുന്നു.

'35നും 50നുമിടയ്ക്ക് പ്രായമുള്ള അവിവാഹിതരായ പുരുഷനെയാണ് ഞാൻ അന്വേഷിക്കുന്നത്. (ഇത് കല്ലിൽ കൊത്തിവെച്ച പോലെയുള്ള ഒന്നല്ല) ഒരു സ്വവർഗസ്‌നേഹി എ്ന്ന നിലയിൽ ആത്മനിന്ദയൊന്നുമില്ലാത്തയാളായിരിക്കണം അയാൾ. സാമ്പത്തികസ്വാതന്ത്ര്യമുള്ളവർക്ക് മുൻഗണന. ശാരീരികസവിശേഷതകളെക്കുറിച്ച് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല-ചിലരോട് എനിക്ക് ആകർഷണീയത തോന്നും. ചിലരോട് തോന്നില്ല അത്ര തന്നെ. നർമബോധം അഭികാമ്യം (ജീവിതം രസകരമാക്കും-പക്ഷേ അതും ഒഴിച്ചുകൂടാനാവാത്ത ഉപാധിയല്ല)