ഇതൊക്ക നമ്മുടെ നാട്ടിലേ നടക്കൂ: കൊതുകുശല്യം നിമിത്തം വിമാനം വൈകി

ഇതൊക്ക നമ്മുടെ നാട്ടിലേ നടക്കൂ: കൊതുകുശല്യം  നിമിത്തം വിമാനം വൈകി
ഇതൊക്ക നമ്മുടെ നാട്ടിലേ നടക്കൂ: കൊതുകുശല്യം നിമിത്തം വിമാനം വൈകി
Written by:

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലിക്കാരനായ രാമ അയ്യർ തിങ്കളാഴ്ച രാവിലെ 5.30നുള്ള എയർ ഇന്ത്യാ വിമാനത്തിൽ മുംബൈയിൽ നിന്നും കൊച്ചി.യിലേക്ക് പുറപ്പെടേണ്ടിയിരുന്നയാളാണ്. ഒരു ബിസിനസ് ആവശ്യാർത്ഥം.

പക്ഷേ ഒരു വിചിത്രമായ കാരണത്താൽ വിമാനം ഒരു മണിക്കൂറിലേറെ വൈകി.

അദ്ദേഹം സഞ്ചരിക്കുന്ന എയർ ഇ്്ന്ത്യാ ഫ്‌ളൈറ്റ് എ1054ന്റെ ക്യാബിൻ നിറയെ കൊതുകായിരുന്നതാണത്രേ കാരണം.

'യാത്രക്കാരെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോഴാണ് ക്യാബിനിൽ നിറയെ കൊതുകാണെന്ന കാര്യം അറിയുന്നത്.' അദ്ദേഹം ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. കൊതുക് പ്രശ്‌നം പരാതിയാക്കിയത് യാത്രക്കാരായിരുന്നില്ലെന്നും രാമ അയ്യർ കൂട്ടിച്ചേർക്കുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ തന്നെയാണ് യാത്രക്കാരോട് പെ്‌ളെയിനിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. 

' കൊതുകുശല്യം നിമിത്തം വിമാനം ടേക് ഓഫ് ചെയ്യാനാകില്ലെന്ന് ക്യാപ്റ്റൻ അനൗൺസ് ചെയ്യുകയായിരുന്നു. പുക പ്രയോഗം നടത്തി കൊതുകിനെ നശിപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ കൈയിലെ ലഗേജെടുത്ത് വിമാനത്തിൽ നിന്നിറങ്ങാനും യാത്രക്കാരോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ പുകപ്രയോഗം കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നും യാത്രക്കാർ വിമാനത്തിൽ വീണ്ടും കയറിയപ്പോൾ കൊതുകുകടി അനുഭവി്‌ച്ചെന്നും അയ്യർ പറഞ്ഞു.

സംഭവത്തെ അത്ഭുതമെന്നാണ് അയ്യർ വിശേഷിപ്പിക്കുന്നത്. മിതി നദിയുടെ തീരത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എന്നതിനാൽ ക്യാബിനിൽ കൊതുകുകയറുക സ്വാഭാവികമാണ്. നദിക്കടുത്ത് തന്നെയാണ്  വിമാനം നിർത്തിയിരുന്നതും. 

എന്നാൽ മുംബൈയിലെ എയർ ഇന്ത്യാ ഓഫിസ് സംഭവത്തോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന്് ദ ന്യൂസ്മിനുട്ട് എയർലൈനിന്റെ കസ്റ്റമർ സെർവിസ് നമ്പറിൽ ബന്ധപ്പെട്ടു. വിമാനം വൈകിയിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരോട് വിമാനത്തിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതായ വാർത്തയൊക്കെ വെറും കേട്ടുകേൾവികൾ മാത്രമാണെന്നും കൂട്ടിച്ചേർത്തു. രാവിലെ 7.10ന് വിമാനം പുറപ്പെടുകയും 8.50ന് കൊച്ചിയിലെത്തുകയും ചെയ്തു-ഓപ്പറേറ്റർ പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com