ആദ്യത്തെ രണ്ടുവര്‍ഷം വി.എസ് മുഖ്യമന്ത്രിയായിരിക്കുകയും ബാക്കിയുള്ള കാലം പിണറായി മു്ഖ്യമന്ത്രി പദവി വഹിക്കുകയും ചെയ്യുക എന്നതായിരിക്കും ഒരു സാധ്യത

Malayalam Wednesday, May 18, 2016 - 17:46

എക്‌സിറ്റ് പോളുകള്‍ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വി.എസിന്റെ രാഷ്ട്രീയചങ്കൂറ്റമാണോ പിണറായിയുടെ രാഷ്ട്രീയകുശലതയാണോ മുഖ്യമന്ത്രിപദവിയിലേക്കുള്ള മത്സരത്തില്‍ മുന്‍കൈ നേടുകയെന്നതാണ് ഇപ്പോള്‍ മലയാളികള്‍ കാത്തിരിക്കുന്ന കാര്യം.

ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ എം.ജി.രാധാകൃഷ്ണനോട് ഈ മില്യണ്‍ ഡോളര്‍ ചോദ്യം ചോദിക്കുക. ദുരൂഹമായ ഒരുത്തരമായിരിക്കും നിങ്ങള്‍ക്ക് കിട്ടുക. ' തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞ് വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാനകമ്മിറ്റി ചേര്‍ന്നു കഴിഞ്ഞതിന് ശേഷം നടക്കാനിരിക്കുന്ന രാഷ്ട്രീയനാടകത്തില്‍ ഏറ്റവുമധികം കാത്തിരിന്നു കാണേണ്ട ഒന്നായിരിക്കുമത്.' ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.

അച്യുതാനന്ദന്റെ ജനപിന്തുണ ഒരു രാത്രികൊണ്ടുണ്ടായ കേവലപ്രതിഭാസമല്ല, മറിച്ച് ദശകങ്ങള്‍ക്ക് ശേഷവും അടങ്ങാത്ത ജനകീയതയുള്ള തിരത്തള്ളിച്ചയാണ്‌രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. 

'2006ല്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംസ്ഥാനനേതൃത്വം തീരുമാനിച്ചപ്പോള്‍ വെറും പൊതുജനപ്രതികരണം മാത്രമായിരുന്നു വി.എസിനെ മാറ്റിനിര്‍്ത്താനുള്ള തീരുമാനം പിന്‍വലിക്കാന്‍ പൊളിറ്റ് ബ്യൂറോവിനെ പ്രേരിപ്പിച്ചത്. 2011ല്‍ ഇതുതന്നെ ആവര്‍ത്തിച്ചു. 2016ല്‍ സംഭവിച്ച ഒരു വ്യത്യാസം പൊതുജനങ്ങള്‍ വി.എസിന് ്അനുകൂലമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പൊളിറ്റ് ബ്യൂറോ കാത്തുനിന്നില്ല എന്നതാണ്. അങ്ങിനെയാണ് ഇരുകൂട്ടരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെടുന്നത്. ' അദ്ദേഹം പറയുന്നു. 

' അതുകൊണ്ട് വി.എസിന്റെ ജനകീയ പിന്തുണ ശരിക്കും പറഞ്ഞാല്‍ പിണറായി വിജയനെന്ന പാര്‍ട്ടിയിലെ പ്രതിയോഗിയുമായുള്ള നിരന്തരമുള്ള താരതമ്യപ്പെടുത്തലില്‍ നിന്നും ഉണ്ടായതല്ല. തൊണ്ണൂറുകാരനായ ഈ നേതാവിന് ലഭിക്കുന്നത് അടിത്തട്ടില്‍ പിന്തുണയാണ്. ജനശക്തിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിപദവിയില്‍ ഒരുതവണയും പ്രതിപക്ഷനേതാവിന്റെ പദവിയില്‍ രണ്ടുതവണയുമെത്തിച്ചത്..' 

സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ചത്തെ യോഗത്തില്‍ സന്നിഹിതനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. 'പിണറായിക്കെതിരെ വി.എസിന്റെ പേര് യെച്ചുൂരി നിര്‍ദേശിക്കുമോ എന്നുള്ളത് ഇപ്പോള്‍ വെറും ഊഹം മാത്രമാണ്..' പിന്നെ അര്‍ത്ഥഗര്‍ഭമായ ഒരു മൗനത്തിന് ശേഷം അദ്ദേഹം തുടര്‍ന്നു:

'പരിണിതപ്രജ്ഞനായ നേതാവിനോട് യെച്ചൂരിയ്ക്ക് ഒരു മൃദുസമീപനമുണ്ടെന്ന് പരക്കേ അറിയാവുന്ന ഒരു വസ്തുതയാണ്..' 

എന്നാല്‍ ഇതേ ചോദ്യം ഡെക്കാന്‍ ക്രോണിക്ക്‌ളിന്റെ കേരളാ എഡിറ്റര്‍ ജോണ്‍ മേരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വാക്കുകള്‍ മയപ്പെടുത്തിയില്ല. 

'ഒരു തെരഞ്ഞടുപ്പ് പ്രചാരകനായിരിക്കുകയും പ്രതിപക്ഷത്തെ നേതാവായിരിക്കുകയും ചെയ്യുകയെന്നതില്‍ വലിയ വ്യത്യാസമുണ്ട്. ഒരു സംസ്ഥാനത്തെ മുഖ്യനടത്തിപ്പ് ഓഫിസറായിരിക്കുന്നതിന് എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കഴിയണം. ഇരുപത്തിനാലുമണിക്കൂറും ആഴ്ചമുഴുവനും പ്രവര്‍ത്തിക്കേണ്ട ക്ഷീണിപ്പിക്കുന്ന ഒരു ജോലിയാണിത്. 92 വയസ്സായി എന്നതല്ല വിഷയം. യാഥാര്‍ത്ഥ്യം വി.എസ് തന്നെ മനസ്സിലാക്കുന്നതും മറ്റുള്ളവര്‍ക്ക് വഴിയൊഴിഞ്ഞുകൊടുക്കുന്നതുമായിരിക്കും നല്ലത്. അതല്ലെങ്കില്‍  അത് ഇടതുപക്ഷത്തിന് കനത്ത ഒരു തിരിച്ചടിയായി മാത്രമേ മാറൂ. അത് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ തന്റെ രാഷ്ട്രീയജീവിതത്തിന്റെ അന്ത്യദശയില്‍ രാഷ്ട്രീയമായ ബഹുമാന്യതക്ക് കോട്ടം തട്ടിക്കുകയും ചെയ്യും..' അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

തന്റെ ഇരുമ്പുമുഷ്ടികൊണ്ട് 15 വര്‍ഷം പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ച മുന്‍ സംസ്ഥാനസെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ തന്റെ യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ സമീപനം കൊണ്ട് ശ്രദ്ധേയനാണ്.

സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി  2006ലും 2011ലും തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.എസിനെ എടുത്തുകാട്ടുമ്പോള്‍ എന്തായിരിക്കും നിലപാടുകള്‍?

പല സമവാക്യങ്ങളും രാഷ്ട്രീയവൃത്തങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ആദ്യത്തെ രണ്ടുവര്‍ഷം വി.എസ് മുഖ്യമന്ത്രിയായിരിക്കുകയും ബാക്കിയുള്ള കാലം പിണറായി മു്ഖ്യമന്ത്രി പദവി വഹിക്കുകയും ചെയ്യുക എന്നതായിരിക്കും ഒരു സാധ്യത. 

പിണറായി മുഖ്യമന്ത്രിയായിരിക്കുകയും വി.എസ്. പൊളിറ്റ് ബ്യൂറോവില്‍ പ്രത്യേക ക്ഷണിതാവായി തിരിച്ചെത്തുകയും ചെയ്യുകയെന്നതാണ്, ഒരുപക്ഷേ കൂടുതല്‍ സുരക്ഷിതമായ ഒരു അവസ്ഥക്കായി വി.എസിനെ അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കുകയും ചെയ്യുകയെന്നതാണ് മറ്റൊരു സാധ്യത. 

വി.എസ് നയിക്കുന്ന സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ മുഖ്യപങ്ക് നല്‍കുന്നതിന് പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷപദം നല്‍കുകയെന്ന മൂന്നാമതൊരു സാധ്യത കൂടി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. 

കുറേക്കാലം അധികാരത്തിലിരുന്നയാളെന്ന നിലയില്‍ മാത്രമല്ല വി.എസ് പിണറായി വിജയന് വഴിയൊരുക്കേണ്ടതെന്നും പിണറായി അതിന് അര്‍ഹനാണ് എന്നുള്ളത കൊണ്ടുകൂടിയാണെന്നും രാഷ്ട്രീയ-മാധ്യമവൃത്തങ്ങളില്‍ പലരും കരുതുന്നു. 

 

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.