
തൃശൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച കെ. പത്മജ 6987 വോട്ടുകൾക്ക് എൽ.ഡി.എഫിന്റെ വി.എസ് സുനിൽകുമാറിനോട് തോറ്റപ്പോൾ മകൻ കെ. മുരളീധരൻ ജയിച്ചു.
കരുണാകരന്റെ കോട്ടയായി അറിയപ്പെടുന്ന തൃശൂരിലേക്ക് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്മജ തിരിച്ചെത്തിയത്.
2004ലെ നിയമസഭാതെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷമാണ് പത്മജ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. 2011-ലും മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷേ സമയം ഉചിതമല്ലെന്ന് കണ്ട് അത് നിരസിക്കുകയായിരുന്നെന്നും പത്മജ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴാണ് പാർട്ടിക്ക് വേണ്ടി വേണ്ടത്ര കാര്യങ്ങൾ ചെയ്തുവെന്ന് തനിക്ക് തോന്നുന്നത്. അതുകൊണ്ട് മാത്രമാണ് താൻ മത്സരിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു.
രണ്ട് ദശകത്തിലേറെയായി തൃശൂർ ഒരു യു.ഡി.എഫ് മണ്ഡലമായിരുന്നു. ഓരോ തവണയും ജയിച്ചുകയറിയത് കോൺഗ്രസ് നേതാവായ തേറമ്പിൽ രാമകൃഷ്ണനായിരുന്നു.
രാഷ്ട്രീയഭേദമെന്യേ ജനം രാമകൃഷ്ണന് വോട്ടുചെയ്തിരുന്നു.
അദ്ദേഹം പത്മജയ്ക്ക് വേണ്ടി വഴി മാറിക്കൊടുത്തപ്പോൾ യു.ഡി.എഫ് വോട്ടുകൾ മറ്റ് സ്ഥാനാർത്ഥികൾക്കിടയിൽ വിഭജിക്കപ്പെട്ടു. അതാണ് പത്മജയുടെ വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയത്.
തന്റെ അടുത്ത എതിരാളിയേക്കാൾ കൂടുതൽ വോട്ട് ഇത്തവണ നേടുമെന്ന് ഇപ്പോൾ എം.എൽ.എയായ കെ. മുരളീധരൻ പ്രചാരണത്തിനിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പക്ഷേ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടേണ്ടത്.
മൂന്ന് തവണ കോഴിക്കോട് നിന്ന് ലോകസഭാ അംഗമായ മുരളീധരൻ 2011-ൽ നിയമസഭാതെരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ്പിനെ തോൽപ്പിച്ചിരുന്നു. വട്ടിയൂർക്കാവിൽ നിന്ന് അന്ന് 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ചെറിയാൻ ഫിലിപ്പിനെ തോല്പിച്ചത്. എന്നാൽ ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യാ നടത്തിയ എക്‌സിറ്റ് പോൾ പത്മജയും മുരളധീരനും ഇത്തവണ തോൽക്കുമെന്ന് പ്രവചിച്ചിരുന്നു.
കെ.കരുണാകരന്റെ രണ്ട് മക്കളുടെയും തിളക്കമില്ലാത്ത പ്രകടനങ്ങൾ തെളിയിക്കുന്നത് ഇരുവർക്കും പിതാവിന്റെ രാഷ്ട്രീയ കുശലത പൈതൃകമായി കി്ട്ടിയിട്ടില്ലെന്നാണ്. കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ഇവർക്കിരുവർക്കും ഇതുവരെ ഒരു സ്ഥാനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്. ദേശീയതലത്തിൽ വരെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പ്രാപ്തനായ കോൺഗ്രസ് നേതാവായിരുന്നു കെ. കരുണാകരൻ. പക്ഷേ പത്മജയ്ക്കും മുരളീധരനും അദ്ദേഹത്തിന്റെ കരിസ്മ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കരുതേണ്ടത്. കേരളത്തിൽ 70കളിൽ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയായ യു.ഡി.എഫ് രൂപീകരണത്തിന്റെ പിറകിൽ പ്രവർത്തിച്ച, അക്ഷരാർത്ഥത്ില് കിങ് മേക്കറായ രാഷ്്ട്രീയ നേതാവായിരുന്നു അദ്ദേഹം.