താൻ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്‌തെന്ന് നൂറിലധികം വയസ്സുള്ള രാഘവൻ

115 വയസ്സായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്
താൻ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്‌തെന്ന്   നൂറിലധികം വയസ്സുള്ള രാഘവൻ
താൻ എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്‌തെന്ന് നൂറിലധികം വയസ്സുള്ള രാഘവൻ
Written by:

താൻ ജനിച്ചദിവസം ഏതെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമില്ല. പക്ഷേ 115 വയസ്സായെന്നാണ് വിശ്വാസം. 100ലധികം വയസ്സായെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബൂത്ത് ഉദ്യോഗസ്ഥരും പറയുന്നു. പക്ഷേ എത്രയെന്ന് ആര്ക്കും തിട്ടമില്ല. 

കേരളത്തിലെ പോളിങ് ബൂത്തുകളെ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച പ്രായം കൂടിയ വോട്ടർമാരിലൊരാളാണ് ചെങ്ങന്നൂരിലെ പെരിങ്ങാല രാഘവൻ. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും താൻ വോട്ടുചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എങ്കിലിത് അദ്ദേഹം വോട്ടുചെയ്യുന്ന 15-ാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 

ഒരിയ്ക്കൽ കൂടി വോട്ടുചെയ്യാനായതിൽ രാഘവൻ സന്തോഷം പ്രകടിപ്പിക്കുന്നു. അദ്ദേഹം തന്റെ ജനാധിപത്യത്തിലെ പങ്ക് നിർവഹിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലുമാണ്. ബന്ധുക്കളോടൊത്താണ് രാഘവൻ വോട്ടുചെയ്യാനെത്തിയത്.

Related Stories

No stories found.
The News Minute
www.thenewsminute.com