സൗമ്യ തിവാരി, ഇന്ത്യാ സ്‌പെൻഡ്‌സ്
ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് സമ്പന്നമായ കേരളത്തിൽ 2014ൽ മണിക്കൂറിൽ അഞ്ച് വീതം വിവാഹമോചനകേസുകളിൽ കോടതി വിധി പറഞ്ഞു. അതാതയ് ദിവസം 130 വീതം.. അത്തരം കേസുകളിലെ ഡാറ്റ സൂക്ഷിക്കുന്ന മറ്റേത് 12 സംസ്ഥാനങ്ങളേക്കാൾ കൂടുതൽ.
ദേശവ്യാപകമായി ഈ കണക്കൂ സൂക്ഷിക്കുന്ന പതിവില്ലാത്തതിനാൽ യു.എസിലെ യൂണിവേഴ്‌സിറ്റി ഒഫ് ഇലിനോയ്‌സിലെ ആഗോളവിവരണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥിതിവിവര കണക്കുകളില്ല.
എങ്കിലും കേരളത്തിലെയും മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിലേയും സ്ഥിതിവിവരങ്ങൾ സൂചിപ്പിക്കുന്നത് തകർച്ചയെ അഭിമുഖീകരിച്ചിട്ടും ബന്ധം തുടരുന്ന സ്ഥിരം പതിവിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ബന്ധം പിരിയുവാൻ ദമ്പതിമാർ താൽപര്യം കാണിക്കുന്നെന്നാണ്.
നിയമപരമായി ബന്ധം വേർപെടുത്തുന്ന കാര്യത്തിൽ യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന രാജ്യങ്ങളിൽ വിവാഹമോചനകേസുകളുടെ എണ്ണം വലുതാണെന്ന് കാണാം. എന്നാൽ പരാജയപ്പെട്ടതോ, പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ ബന്ധങ്ങളുടെ എണ്ണത്തിൽ ഒരംശം മാത്രമേ അതാകുന്നുള്ളൂ. കാരണം ഇന്ത്യയെപ്പോലൊരു രാജ്യത്ത് സ്ത്രീകൾ പീഡനങ്ങൾ സഹിച്ച് വിവാഹബന്ധത്തിൽ തുടരുന്നു. ഇതിന്റെ കാരണം പിന്നീട് പറയാം.
ലോകസഭയിൽ ഒരു മറുപടിയിൽ നൽകിയ കണക്കുകൾ ഈ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബക്കോടതികളിൽ നിന്ന് ശേഖരിച്ചവയാണ്. അത് ഇന്ത്യയുടെ വിവാഹമോചനനിരക്കുകളെ മറ്റ് രാ്ജ്യങ്ങളുമായി താരതമ്യപ്പെടുത്താനോ സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിനോ പര്യാപ്തമല്ല. വിവാഹമോചനക്കണക്കുകൾ ഗവൺമെന്റ് സൂക്ഷിക്കുന്ന പതിവ് നമ്മുടെ രാജ്യത്തില്ല.
വിവാഹിതരായ ആളുകളുമായി ബന്ധപ്പെടുത്തിയാണ് വിവാഹമോചന നിരക്ക് കണക്കാക്കുന്നത്.
മൊത്തം ജനസംഖ്യയുമായി ബന്ധപ്പെടുത്തിയല്ല. ഇന്ത്യ വിവാഹമോചനക്കണക്കുകൾ സൂക്ഷിക്കാത്തതുകൊണ്ട് ഇത് കണക്കാക്കുക പ്രയാസകരമാണ്. വിവാഹമോചനനിരക്ക് എന്ന സംജ്ഞ അലസമായി മിക്കവരും പറഞ്ഞുപോകുകയാണ് പതിവ്. കോടതികൾക്ക് മുമ്പാകെ വരുന്ന കേസുകളല്ലാതെ വിവാഹമോചനം എത്ര കേസുകളിൽ നടന്നുവെന്ന് വ്യക്തമാക്കുന്നില്ല ഈ കണക്കുകൾ.
എന്തായാലും കുടുംബ കോടതികൾക്ക് മു്ൻപാകെ വരുന്ന കേസുകൾ സ്ഥിരമായി വർധിച്ചുകൊണ്ടിരി്ക്കുന്നുവെന്
ഈ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനം എന്ന് കാണാം.
എന്നിരുന്നാലും മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ വിവാഹമോചനകേസുകൾ 2014-ൽ കേരളത്തിലുണ്ടായി. 47, 525. ഈ സംസ്ഥാനങ്ങളിൽ അഞ്ചെണ്ണം കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ്.
കേരളത്തിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള മഹാരാഷ്ട്രയിൽ കേരളത്തിന്റേതിന് നേർപകുതി കേസുകളുണ്ടായി എന്നും കാണാം.
29 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കമു
വിവാഹമോചനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജനസംഖ്യാപരമായി വലിയ അഞ്ചുസംസ്ഥാനങ്ങളിൽ മൂന്നെണ്ണം മഹാരാഷ്ട്രയും കേരളവും കർണാടകവും സാക്ഷരരായ സ്ത്രീകളുടെ എണ്ണം കുടുതലുള്ള സംസ്ഥാനങ്ങളാണ് എന്ന് ഞങ്ങൾ കണ്ടെത്തുകയുണ്ടായി.
ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇവിടങ്ങളിലെ സ്ത്രീ സാക്ഷരത. തൊഴിലിലെ സ്ത്രീ പങ്കാളിത്തവും ദേശീയ ശരാശരിയേക്കാൾ ഒരിത്തിരി ഇവിടങ്ങളിൽ മുന്നിട്ടുനിൽക്കുന്നു.
എന്നാൽ ഇവ തമ്മിലുള്ള ബന്ധം എല്ലായ്‌പോഴും വ്യക്തമല്ല.
ഉദാഹരണത്തിന് വിവാഹമോചനകാര്യത്തിൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന മധ്യപ്രദേശ്. ഇവിടുത്തെ സ്ത്രീ സാക്ഷരത ദേശീയ ശരാശരിയേക്കാൾ ആറ് പോയിന്റ് താഴെയാണ്. ദേശീയശരാശരിയ്‌ക്കൊപ്പമാണ് തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം.
വിവാഹമോചനക്കേസുകളിൽ അഞ്ചാമത്തേതായ ഹരിയാനയിൽ സ്ത്രീ സാക്ഷരത ദേശീയ ശരാശരിയായ 65 ശതമാനമാണ്. പക്ഷേ ദേശീയശരാശരിയേക്കാൾ 12 പോയിന്റ് താഴെയാണ് തൊഴിൽശക്തിയിലെ സ്ത്രീ പങ്കാളിത്തം.
വിവാഹമോചനക്കണക്ക് ലഭ്യമായ 12 സംസ്ഥാനങ്ങളിൽ ആദ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലൊന്നായ ഹരിയാനയിൽ കേരളത്തിനേതിനേക്കാൾ 80 ശതമാനം കുറവാണ് വിവാഹമോചനക്കേസുകൾ.
സ്ത്രീകൾക്ക് ഒരു തെരഞ്ഞെടുപ്പിന് അധികാരമുണ്ടെങ്കിൽ കൂടുതൽ വിവാഹമോചനക്കേസുകളുണ്ടാകും
സാമ്പത്തികമായ പരാശ്രിതത്വം, നിയമപരിരക്ഷയുള്ള അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ, കുടുംബത്തിൽ നിന്നുള്ള സമ്മർദം മുതലായവ നിമിത്തം ഇന്ത്യയിൽ സ്ത്രീകൾ വ്യക്തിപരമായി പീഡനമായിത്തീരുന്ന വിവാഹബന്ധങ്ങളിൽ തുടരുന്നു.
ഏതെങ്കിലും ഒരു ഘട്ടത്തിൽ തങ്ങൾ ഭാര്യമാരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 10 പുരുഷൻമാരിൽ ആറ് പേർ സമ്മതിച്ചുവെന്ന് ഇൻഡ്യാ സ്‌പെൻഡ് 2014 നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. യു.എന്നിന്ഞറെ പോപ്പുലേഷൻ ഫണ്ട് ആൻഡ് ഇന്റർനാഷണൽ സെന്റർ ഫോർ റിസർച് ഒഫ് വിമൻ നടത്തിയ പഠനത്തെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
നഗരങ്ങളിൽ ദമ്പതിമാർക്കിടയിൽ ഇണയെക്കുറിച്ചുള്ള അമിതപ്രതീക്ഷയും അഹന്താസംഘർഷവുമാണ് വിവാഹമോചനങ്ങൾക്ക് കാരണമാകുന്നതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു
(ഈ ലേഖനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇൻഡ്യാ സ്‌പെൻഡിലാണ്. അതിവിടെ വായിക്കാം.)