
പോളിങ് ബൂത്തുകൾക്ക് സമീപം നാല് പേർ കേരളത്തിന്റെ വിവിധഭാഗങ്ങളിലായി വോട്ടിംഗിനിടെ കുഴഞ്ഞുവീണുമരിച്ചു.
പേരാമ്പ്ര സ്വദേശിയായ കുഞ്ഞബ്ദുല്ല ഹാജി (70) രാവിലെ 7. 45 ഓടുകൂടിയാണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു കാരണം.
പൊന്നാനി നിയമസഭാ മണ്ഡലത്തിൽ പോളിംഗ് ബൂത്തിന് സമീപം വേലായുധൻ എന്നയാൾ കുഴഞ്ഞുവീണു മരിച്ചു. 65 വയസ്സായിരുന്നു.
വോട്ടുചെയ്ത് മടങ്ങുംവഴിയിൽ പാനൂർ സ്വദേശിയായ ബാലൻ (58) പോളിംഗ് ബൂത്തിന് സമീപം മരിച്ചു.
ഇടുക്കി ജില്ലയിൽ പോളിങ് ബൂത്തിന് സമീപം രാമകൃഷ്ണൻ (60) കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.