കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സി.പി.ഐ.(എം) പ്രവർത്തകൻ പിടിയിലായി

Malayalam Monday, May 16, 2016 - 20:35

കണ്ണൂരിൽ വോട്ടിംഗിനിടെ നേരിയ സംഘർഷം. സംഘർഷത്തെ തുടർന്ന് കേന്ദ്രസേനയിൽ നിന്ന് മൂന്ന് ഇടതുപക്ഷ പ്രവർത്തകർക്ക് അടിയേറ്റതായും പരാതിയുണ്ട്. 

ചുതരം സ്‌കൂളിലെ ബൂത്തിൽ വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡിനെച്ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ മൂന്ന് സി.പി.ഐ (എം) പ്രവർത്തകരെയും പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

അതേസമയം, കണ്ണൂരിലെ മറ്റൊരു ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച ഒരു സി.പി.ഐ (എം) പ്രവർത്തകൻ പിടിയിലായി. സംഭവം നടന്നത് പാനൂർ മുത്തങ്ങ ശങ്കരവിലാസം എൽ.പി.സ്‌കൂളിലെ ബൂത്തിലാണ്. 

ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ജില്ലയിൽ 24.6 ശതമാനം വോട്ടിങ് നടന്നു

Show us some love and support our journalism by becoming a TNM Member - Click here.