നിർമലാ സീതാരാമൻ പറഞ്ഞത് അവർ ജോസ്.കെ.മാണി പറഞ്ഞതെല്ലാം കേട്ടിരിക്കുകമാത്രമേ ചെയ്തുള്ളൂവെന്നാണ്

news Wednesday, February 03, 2016 - 11:11

ജോസ് കെ.മാണിയുടെ സമരവിജയത്തെക്കുറിച്ചായിരുന്നു കേരളത്തിലെ മിക്ക പ്രധാനപത്രങ്ങളിലെയും മുഖ്യവാർത്ത. തകർച്ചയിലായ റബ്ബർ വില പിടിച്ചുനിർത്തുന്നതിലും റബ്ബർ തോട്ടങ്ങൾ സംരക്ഷിക്കുന്നതിലും നടപടികൾ ആവശ്യമെന്ന് ബോധ്യപ്പെടുത്തുന്നതിന് അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്നും പത്രങ്ങളെഴുതി.

പ്രതിസന്ധിയിലായ റബ്ബർ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി ജനുവരി 18ന് കോട്ടയത്ത് നിരാഹാരസമരമാരംഭിച്ചിരുന്നു. 24ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും ചുമതലയുള്ള കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയശേഷം റബ്ബർ ഇറക്കുമതിക്കുള്ള നിരോധനം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാമെന്ന് അവരുറപ്പ് നൽകിയെന്ന് വാക്കുനൽകിയിട്ടുണ്ടെന്ന് ജോസ് കെ. മാണി അറിയിച്ചിരുന്നു. ഒരുകിലോറബ്ബറിന് 200 രൂപ താങ്ങുവില ഉറപ്പുവരുത്താനും റബ്ബർ വിപണിയെ സംരക്ഷിക്കാനും കേന്ദ്രം 500 കോടി രൂപ നീക്കിവെക്കാൻ സാമ്പത്തികമന്ത്രാലയത്തോട് ശിപാർശ ചെയ്യാമെന്നും നിർമല സീതാരാമൻ വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു. 

പക്ഷെ കാര്യങ്ങൾക്ക് പുതിയ ഒരു മാനം നൽകിക്കൊണ്ട് നിർമലാ സീതാരാമൻ ചൊവ്വാഴ്ച പറഞ്ഞത് അവർ ജോസ്.കെ.മാണി പറഞ്ഞതെല്ലാം കേട്ടിരിക്കുകമാത്രമേ ചെയ്തുള്ളൂവെന്നാണ്. ജോസ്.കെ.മാണിയുടെ എല്ലാ അവകാശവാദങ്ങളും അദ്ദേഹം നിഷേധിച്ചു. ഒരു വാക്കും കൊടുക്കുകയുണ്ടായിട്ടില്ല.

ഈ ആവശ്യങ്ങളുമായി തന്നെ വന്നുകണ്ടവരിൽ ആദ്യത്തെയാളല്ല ജോസ്.കെ. മാണി. നിരവധി ബി.ജെ.പി നേതാക്കളും എം.പിമാരും റബ്ബർ വിപണിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ഇതിന് മുൻപ് തന്നെ വന്നു കാണുകയുണ്ടായിട്ടുണ്ട്.- കേന്ദ്രമന്ത്രി പറഞ്ഞു.

തീരുമാനമെടുക്കും മുൻപ് വിശദമായ ചർച്ചകളും അനിവാര്യമാണ്-അവർ കൂട്ടിച്ചേർത്തു.

ജോസ്.കെ. മാണിയുടെ അവകാശവാദങ്ങൾ

500 കോടി രൂപ കേരളത്തിലെ റബ്ബർ മേഖലയ്ക്കായി നീക്കിവെക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടും.

റബ്ബർ ഇറക്കുമതി നിരോധനം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും.

അപ്രധാന തുറമുഖങ്ങളിലൂടെയോ, ഒരൊറ്റ തുറമുഖത്തിലൂടെയോ ആയി റബ്ബർ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.

ജോസ്.കെ.മാണിയുടെ നിരാഹാര സമരത്തിന് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയില്ലെങ്കിലും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവന്നു.

ഇതെല്ലാം ശരിയാണെന്ന് നമുക്ക് വിശ്വസിക്കാം. രാഷ്ട്രീയക്കാരിൽ പ്രതീക്ഷയർപ്പിക്കുന്ന കർഷകർക്കുവേണ്ടിയെങ്കിലും, അല്ലേ.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.