വിഷാംശത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലിസ്‌

news Kalabhavan Mani Sunday, March 06, 2016 - 23:09

കേരളത്തിലെയും തമിഴ്‌നാട്ടിലെയും സിനിമാസ്വാദകരെ രസിപ്പിച്ച ബഹുമുഖ അഭിനയപ്രതിഭ വിട വാങ്ങി. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾരോഗത്തെ തുടർന്നാണ് മരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നെങ്കിലും മരണത്തെക്കുറിച്ച് സംശയങ്ങളുയർന്നതിനെ തുടർന്ന് ചാലക്കുടി പൊലിസ് കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് ഉദ്യോഗസ്ഥർ  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

മണി മരണമടഞ്ഞ അമൃതാ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് ഭൗതികശരീരം മാറ്റാനാണ് തുടക്കത്തിൽ തീരുമാനമുണ്ടായതെങ്കിലും പിന്നീട് ശരീരം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണുണ്ടായത്. സിആർപിസി സെക്ഷൻ 174 പ്രകാരം സഹോദരൻ രാമകൃഷ്ണന്റെ പരാതിയിൽ പൊലിസ് എഫ്.ഐ.ആർ തയ്യാറാക്കി. 

ചാലക്കുടി സി.ഐ.ക്കാണ് അന്വേഷണച്ചുമതലയെങ്കിലും ഡി.വൈ.എസ്.പി സുധാകരന്റെ നേതൃത്വത്തിൽ ഒരു പ്രത്യേകസംഘം മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് രൂപീകരിച്ചിട്ടുണ്ട്. 

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാരെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിനും മെഡിക്കൽ റിപ്പോർട്ടിനും വേണ്ടി കാക്കുകയാണെന്നും തൃശൂർ റൂറൽ എസ്.പി കാർത്തിക് പറഞ്ഞു. എന്നോൽ മരണം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ ഇപ്പോൾ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിയുടെ ശരീരത്തിൽ മിഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

(കള്ളച്ചാരായത്തിൽ കണ്ടുവരുന്ന രാസപദാർത്ഥമാണ് മിഥൈൽ ആൽക്കഹോൾ.)

Become a TNM Member for just Rs 999!
You can also support us with a one-time payment.