ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിച്ച അപഹാസ്യമായ പത്തുനിയമങ്ങൾ

ഈ ഉപാധികൾ കൂടുതൽ പ്രക്ഷോഭത്തിന് വഴിവെയ്ക്കാൻ മാത്രമാണ് സഹായകമായത്.
ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിച്ച അപഹാസ്യമായ പത്തുനിയമങ്ങൾ
ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ അടിച്ചേൽപിച്ച അപഹാസ്യമായ പത്തുനിയമങ്ങൾ
Written by:

1. വസ്ത്രധാരണത്തെ സംബന്ധിച്ച നിയമങ്ങൾ വിവേചനപരമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു- പെൺകുട്ടികളോട് കൂടുതൽ കടുത്ത നിലപാട്. 

ക്യാംപസിൽ ആൺകുട്ടികൾ ഷർട്ടും പാന്റ്‌സും അതിന് മുകളിൽ ബെൽറ്റും ധരിക്കണം. പെൺകുട്ടികൾക്ക് കോട്ടൺ ചുരിദാറും സൽവാറും മുട്ടുമറയുന്ന കുർത്തകളും ധരിക്കാം. ലിക്രാ ലെഗ്ഗിങ്‌സ് പാടില്ല. ദുപ്പട്ട നിർബന്ധം. 

കുറച്ചുവർഷങ്ങൾക്ക് മുൻപ് ഇവ നിരോധിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ധരിച്ചുവരുന്ന വസ്ത്രം സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിക്കുമായിരുന്നു. ' അവർ ഞങ്ങളെ തുറിച്ചുനോക്കും. തുണിയെന്തെന്ന് പിടിച്ചുനോക്കും. പെൺകുട്ടികളുടെ കാലുകൾ നിങ്ങൾക്ക് തൊടാൻ പാടില്ല..' ഒരു മുൻ വിദ്യാർത്ഥി പറഞ്ഞു. 

2. ഓഡിറ്റോറിയത്തിൽ കൈയടി, കൂക്കുവിളി, ആർപ്പുവിളി ഇതൊന്നും പാടില്ല. ഇവയ്ക്കിടയ്ക്ക് പിടിക്കപ്പെട്ടാൽ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുക്കുകയും ഡീനിനെ വന്ന് കാണാൻ ആവശ്യപ്പെടുകയും ചെയ്യും. 

3. സംസ്ഥാനമൊട്ടാകെ ബന്ദുണ്ടാകാം.

പക്ഷേ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസുകൾ നടക്കും. പക്ഷേ എല്ലാവരും ഹാജരാകണമെന്നില്ല എന്ന അയവിന് നന്ദി പറയണം. മുന്ന് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ മാത്രമേ ക്ലാസിനെത്തേണ്ടതുള്ളൂ. 

4. സ്വന്തമായി ശിക്ഷാനിയമമുള്ള ക്യാംപസാണ് ക്രൈസ്റ്റ് കോളേജിന്റേത്. രാവിലെ 6.30ന് തുടങ്ങുന്ന കായികപരിശീലനത്തിന് വൈകിയെത്തുന്നവർ ഇരുപത് രൂപ പിഴയൊടുക്കണം. പെൺകുട്ടികൾക്കടക്കം ഇത് നിർബന്ധമാണ്.

ഇനി പരിശീലനത്തിന് എത്താതിരുന്നാൽ മുപ്പതുമുതൽ നാല്പതുവരെ രൂപ പിഴ നൽകേണ്ടതായും വരും. 

ഹാജർനില (ഓരോ വിഷയത്തിനും) കുറഞ്ഞാലുള്ള പിഴ: പിഴ ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് യൂണിവേഴ്‌സിറ്റി പിരിച്ചെടുക്കുന്നതെന്ന് വിദ്യാർത്ഥികളും അധ്യാപകരും ആരോപിക്കുന്നു. 

5. വൈകിയെത്തുന്നവർ ക്യാംപസിൽ പ്രവേശിക്കണമോ എന്നുള്ള കാര്യം സെക്യൂരിറ്റി ഗാർഡുകൾ തീരുമാനിക്കും.. അതേസമയം ഹാജർ രേഖപ്പെടുത്താതെ വിദ്യാർത്ഥികൾക്ക് ക്ലാസിലിരിക്കാമെന്ന് നിയമം അനുശാസിക്കുന്നു. 

6. രോഗം ബാധിക്കുന്ന പക്ഷം ഹോസ്റ്റലിൽ തങ്ങാൻ നേരത്തെ വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ആ നിയമം എടുത്തുകളഞ്ഞു. ഹോസ്റ്റൽ ചുമതലയുള്ളയാൾക്ക് രക്ഷിതാക്കൾ ഒരാഴ്ച മുൻപേ അനുമതിപത്രം ഫാക്‌സ് ചെയ്തിരിക്കണമെന്നുമാത്രം. 

7. മോശപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈയടുത്ത കാലംവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തുമായിരുന്നു.

അതുകൊണ്ടുതന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വരെ ദിവസങ്ങളോളം സഞ്ചരിച്ച് യൂണിവേഴ്‌സിറ്റിയിലെത്തേണ്ടിയിരുന്നു. 

8. ഒരു സെമസ്റ്ററിൽ 85 ശതമാനത്തിൽ കുറവ് ഹാജർ നിലയുള്ള വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടുപോകാനാവശ്യപ്പെടുന്നു. 

9. ഹോസ്റ്റലിൽ ഭക്ഷണം കിട്ടാത്തതിനാൽ ഹോസ്റ്റൽവാസികൾക്ക് അത്താഴത്തിന് ഒരുമണിക്കൂർ അനുവദിച്ചിട്ടുണ്ട്. എന്നാൽ വൈകിട്ട് എട്ടേകാലിനും ഒമ്പതേകാലിനുമിടയ്ക്ക് അവർ ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യണം. ഒരു മിനിറ്റ് വൈകിയാൽ ഇരുനൂറു രൂപ പിഴയൊടുക്കണം.

ഓരോ സെമസ്റ്ററിലുംം ആയിരക്കണക്കിന് രൂപ വിദ്യാർത്ഥികൾ നൽകേണ്ടിവരുന്നുവെന്നതാണ് ആത്യന്തികഫലം. 

10. രക്ഷിതാക്കളുടെ അനുവാദത്തോടുകൂടിയാണെങ്കിൽ നിങ്ങൾക്ക് ഒരു രാത്രി പുറത്തുകഴിയാം. കൂടുതൽ കത്തുകൾ ഹാജരാക്കുന്നതൊന്നും വിലപ്പോകില്ല.

Related Stories

No stories found.
The News Minute
www.thenewsminute.com