ജൂൺ ആറിനോ ഏഴിനോ ആയിരുന്നു സംഭവമെന്ന് നുങ്കമ്പാക്കത്തുനിന്ന് സ്ഥിരമായി സഞ്ചരിക്കുന്ന ഡി. തമിഴരശൻ എന്ന അധ്യാപകൻ ഓർമിക്കുന്നു

Malayalam Friday, July 01, 2016 - 18:21

കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു യുവാവ് സ്വാതിയെ തല്ലുന്നത് കണ്ടെന്ന് തമിളരശൻ എന്ന ദൃക്‌സാക്ഷി.

 


ഇൻ്‌ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിടവേ, നുങ്കമ്പാക്കം റയിൽവേസ്റ്റേഷനിലെ അതേ പ്ലാറ്റ്‌ഫോമിൽ വെച്ച് സംഭവത്തിനും രണ്ടാഴ്ച മുൻപേ ഒരു യുവാവ് സ്വാതിയെ തല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷി. 

 


ജൂൺ ആറിനോ ഏഴിനോ ആയിരുന്നു സംഭവമെന്ന് നുങ്കമ്പാക്കത്തുനിന്ന് സ്ഥിരമായി  സഞ്ചരിക്കുന്ന ഡി. തമിഴരശൻ എന്ന അധ്യാപകൻ ഓർമിക്കുന്നു. ഇരുതോളുകളിലുമായി തൂക്കി പുറത്തിടുന്ന ബാഗ്  അയാൾക്കുണ്ടായിരുന്നതായും ദ ടൈംസ് ഒഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

 

 

 ആറോ ഏഴോ തവണ അയാൾ സ്വാതിയെ തല്ലിയിട്ടുണ്ടാകണം. അതിന് ശേഷം ഏതാണ്ട് ബോധംപോയ പോലെയായിരുന്നു അവൾ. വീണുകിടന്ന മൊബൈലെടുത്ത് നിശ്ശബ്ദയായി അടുത്ത ട്രെയിനിൽ കയറിപ്പോകുകയാണ് പിന്നെ ചെയ്തത്.

 

അവൾ ഒരുതരത്തിലും പ്രതികരിച്ചില്ലെന്നത് അത്ഭുതകരമായിരുന്നു. അതെന്താണ് അങ്ങനെ ചെയ്തതെന്ന് പല യാത്രക്കാരും ചോദിക്കുകയും ചെയ്തു. ഈ യുവാവ് വളരെ ചെറുപ്പമായിരുന്നെന്ന് കൃത്യമായും ഓർമിക്കുന്നു. ഒരു മുപ്പതോടടുത്ത് പ്രായം കാണും. സിസിടിവി ഫൂട്ടേജിൽ കണ്ട അക്രമിയെപ്പോലെയല്ലായിരുന്നു അയാൾ. വെളുത്തനിറമോ ഗോതമ്പുനിറമോ ഉള്ളയാളായിരുന്നു അയാൾ. ' തമിഴരശൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.


 

ജൂൺ 24ന് സ്വാതിയെ കൊന്നയാളുടെ രൂപം സംബന്ധിച്ച് നേരിയ ധാരണയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 


 

"അവൾ കരയുന്നത് ഞാൻ കേട്ട് സംഭവസ്ഥലത്തേക്ക് ഓടിച്ചെന്നു. ഞാൻ കുറച്ചകലെയായിരുന്നു. പക്ഷേ ഓടിയെത്തുന്ന സമയം കൊണ്ട് അവൾക്ക് വെട്ടേൽക്കുകയും അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. അക്രമിയുടെ ശരിയായ ഒരു ചിത്രം എനിക്ക് കിട്ടിയില്ല. പക്ഷേ മറ്റൊരു യാത്രക്കാരൻ അയാളെ പിന്തുടർന്നോടിയിരുന്നു. പക്ഷേ മിനുട്ടുകൾക്കുള്ളിൽ അവൾ മരിച്ചു. ഞങ്ങളിലേറെപ്പേരും അങ്ങേയറ്റം നടുങ്ങിപ്പോകുകയും അടുത്ത ട്രെയിനിൽ കയറി പോകുകയും ചെയ്തു. കൊലപാതകി പൊലിസിന് കീഴടങ്ങുമെന്നായിരുന്നു ഞങ്ങളിലേറെപ്പേരും ധരിച്ചത്.."  തമിഴരശൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

 

 

'സാധാ രണഗതിയിൽ അവൾ സ്ഥിരമായി കാത്തുനിൽക്കുന്ന ഒരിടമുണ്ട്. അവിടെ വെച്ചായിരുന്നു സംഭവം. കുറച്ചാളുകളൊക്കെ അവിടെ ഉണ്ടായിരുന്നു. പക്ഷേ ആരൊക്കെയെന്നോർമയി..'  സ്വാതിയെ മറ്റൊരു യുവാവ് ന്ന സംഭവത്തിന് ദൃക്‌സാക്ഷികളായവരുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

 

 "അങ്ങനെ ഒരു സംഭവം നടന്നതായി അറിവിൽപെട്ടിട്ടില്ലെന്ന് പേരു വെളിപ്പെടുത്താൻ തയ്യാറില്ലാത്ത സ്വാതിയുടെ ഒരടുത്ത ബന്ധു പറഞ്ഞു. സിസിടിവി ഫുൂട്ടേജിൽ കാണുന്ന ആളെപ്പോലെത്തന്നെയാണ് കൊലപാതകിയെന്ന് അദ്ദേഹം ദ ടൈംസ് ഒഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.  രാവിലെ ആറേമുക്കാലോടടുത്ത് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. മിനുട്ടുകൾക്ക ള്ളിൽ  കൊലപാതകം നടന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഉറക്കെ സ്വാതി ചീറുന്നതുംകേട്ടു.   കൊലപാതകിക്ക് പിറകേ രണ്ടുപേർ ഓടിയെങ്കിലും അയാൾ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നും ചാടി ചെങ്കൽപേട്ട് ട്രെയിൻ കടന്നുവരുന്ന ട്രാക്ക് മുറിച്ചുകടന്ന് ചൂളൈമേട്ടിലേക്ക് നയിക്കുന്ന ലെയിനിൽ ഓടി മറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

 

ആരോ ഒരാൾ അക്രമിക്കുനേരെ കല്ലെറിയുകയും മറ്റൊരാൾ പൊലിസിനെ സംഭവം വിളിച്ചറിയിക്കുകയും ചെയ്തു. 


 

'പൊലിസിന് ഞാൻ മൊഴി നൽകിയിട്ടുണ്ട്. മനമില്ലാമനസ്സോടെയാണെങ്കിലും മാധ്യമങ്ങളോട് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ട്..'  തമിഴരശൻ  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.