വനിതാ കമ്മിഷൻ അംഗത്തോടൊപ്പം കമ്മിഷൻ അധ്യക്ഷയും സെൽഫിയിലുണ്ട്.

Malayalam Thursday, June 30, 2016 - 17:55

രാജസ്ഥാൻ വനിതാ കമ്മിഷൻ അംഗം ബലാത്സംഗത്തിനിരയായ സ്ത്രീയൊടൊപ്പം സെൽഫിയെടുത്തത് വിവാദമായതിനെ തുടർന്ന് കമ്മിഷൻ അധ്യക്ഷ അംഗത്തോട് വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു. 


 

കൗതുകകരമെന്ന് പറയട്ടെ, വിശദീകരണം ആവശ്യപ്പെട്ട അധ്യക്ഷ സുമൻ ശർമയും അംഗം സോമ്യ ഗുർജാരിനൊപ്പം സെൽഫിയിലുണ്ട്. 


 

ജയ്പൂർ നോർത്തിലെ മഹിളാ പൊലിസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ സന്ദർശിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് ഗുർജർ ഈ സെൽഫിയെടുത്തത്. 


 

'വനിതാ കമ്മിഷൻ അംഗം സെൽഫിയെടുക്കുമ്പോൾ ഞാൻ ഇരയായ സ്ത്രീയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സോമ്യ ഗുർജർ ക്ലിക്ക് ചെയ്യുന്നത് സംബന്ധിച്ച എനിക്കറിയില്ലായിരുന്നു. അത്തരമൊരു പ്രവൃത്തിയെ ഞാൻ അംഗീകരിക്കുന്നില്ല. അവരോട് ഒരു വിശദീകരണം എഴുതിനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയാകുമ്പോഴെക്കും വിശദീകരണം സമർപ്പിക്കും..'  സുമൻ ശർമ പിടിഐയോട് പറഞ്ഞു.


 

ഗുർജർ സെൽഫിയെടുക്കുന്ന രണ്ടുചിത്രങ്ങൾ വാട്‌സാപ്പിൽ വൈറലായിട്ടുണ്ട്.


 

ഗുർജറും ശർമയും സെൽഫിയിലുണ്ട് എന്നതുപോലെ  സെൽഫിയെടുക്കുന്ന ചിത്രം പൊലിസ് ഓഫിസറുടെ ചേംബറിന് സമീപം നിൽക്കുന്ന ആരോ ക്യാമറയിൽ പകർത്തിയിട്ടുമുണ്ട്. 


 

ചിത്രത്തിൽ ഗുർജർ മൊബൈൽ ഫോൺ പടമെടുക്കാൻ പിടിക്കുന്നതായും അധ്യക്ഷ ക്യാമറയിൽ പതിയുന്നതിലേക്ക് നോക്കുന്നതായും കാണാം. 


 

ആൾവാർ ജില്ലയിൽ 51,000 രൂപ സ്ത്രീധനം നൽകാത്തതിനാൽ അശ്ലീല ചിത്രങ്ങൾ നെറ്റിയിൽ ഒട്ടിക്കുകയും ഭർത്താവും സഹോദരൻമാരും ചേർന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ചെയ്തതായാണ് വാർത്ത. ഈ കേസിൽ ഇന്ത്യൻ ശിക്ഷാനിയമങ്ങളുടെ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.