സായിബാബ മിഷന്റെ പ്രവർത്തകരുടെ പിന്തുണയോടെയാണ് സിനിമാ നിർമാണം.

Malayalam Cinema Thursday, June 02, 2016 - 16:06

പ്രസിദ്ധ തെലുഗുസംവിധായകൻ കോടി രാമകൃഷ്ണയെടുക്കുന്ന പുട്ടപ്പർത്തി സത്യസായിബാബ എന്ന ചിത്രത്തിൽ മുഖ്യവേഷം മലയാളിയായ നടൻ ശ്രീജിത് വിജയ്ക്ക്. 

 

നൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കോടി രാമകൃഷ്ണ ഈ ചിത്രത്തിന്റെ പണി 40 ശതമാനത്തോളം തീർത്തു. സായിബാബ മിഷന്റെ പ്രവർത്തകരുടെ പിന്തുണയോടെയാണ് സിനിമാ നിർമാണം. സത്യസായിബാബയുടെ ജനപ്രീതി കണക്കിലെടുത്ത് മിക്കവാറും എല്ലാ ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യാനാണ് രാമകൃഷ്ണയുടെ പദ്ധതി. 

 

'ഈ പ്രൊജക്ട് തുടങ്ങിവെയ്ക്കുന്നതിന് ഞാൻ അഞ്ചുവർഷത്തോളമെടുത്തു. നിർമാതാവിനെ കണ്ടെത്തുന്നതും മുഖ്യവേഷം കൈകാര്യം ചെയ്യുന്നതിന് പറ്റിയ നടനെ കണ്ടെത്തുന്നതും എളുപ്പമല്ലായിരുന്നു. മലയാളം സിനിമാതാരം ദിലീപ് പ്രൊജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിൽ വലിയ ആവേശത്തോടെയാണ് തയ്യാറായത്. എനിക്കും വലിയ സന്തോഷം തോന്നി. പക്ഷേ അദ്ദേഹത്തിന്റെ താരപരിവേഷം ആ വേഷത്തിന് ഒരു തടസ്സമായിത്തീരുമോ എന്ന് തോന്നി. താരപരിവേഷത്തിനനുസരിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആരാധകരേയും തൃപ്തിപ്പെടുത്താൻ ഞാൻ മാറ്റങ്ങൾ നടത്തേണ്ടിവരും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുക എന്ന ആശയം ഞാൻ വേണ്ടെന്നുവച്ചു. പകരം അത്രയൊന്നും അറിയപ്പെടാത്ത ശ്രീജിത്തിനെ കൊണ്ടുവന്നു.' രാമകൃഷ്ണ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

 

അഞ്ചുമാസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ടെങ്കിലും അടുത്ത വർഷം തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് രാമകൃഷ്ണ പ്രതീക്ഷിക്കുന്നത്. വ്യാപകമായി തിയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറയുന്നു

 


(കടപ്പാട്: ഡിജിറ്റൽ നേറ്റീവ്)

 

 

 

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.