മുഹമ്മ: പൊതുസ്ഥലത്ത് മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യപഞ്ചായത്തായി

ഗവൺമെന്റ് സ്‌കൂളുകൾ, അംഗൻവാടികൾ തുടങ്ങിയ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും കക്കൂസുകൾ നിർമിച്ചുനൽകിയിട്ടുണ്ട്.
മുഹമ്മ: പൊതുസ്ഥലത്ത് മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യപഞ്ചായത്തായി
മുഹമ്മ: പൊതുസ്ഥലത്ത് മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യപഞ്ചായത്തായി
Written by:

ആരോഗ്യ-ശുചിത്വപരിപാലനത്തിൽ ഒരു പുതിയ പങ്ക് വഹിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മലവിസർജനമില്ലാത്ത ആദ്യ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിയ്ക്കപ്പെട്ടു.


 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബൗദ്ധികശിശുവായ സ്വച്ഛ് ഭാരത് മിഷനുമായി ചേർന്നുകൊണ്ട് മുഹമ്മ പഞ്ചായത്ത് പരിധിയിൽ വരുന്ന ഗവൺമെന്റ് സ്‌കൂളുകൾ, അംഗൻവാടികൾ തുടങ്ങിയ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പഞ്ചായത്ത് അധികൃതർ കക്കൂസുകൾ നിർമിച്ചുനൽകി. 


 

ഇത്തരമൊരു ഉദ്യമത്തിന് മുന്നോടിയായി ആരോഗ്യ-ശുചിത്വ പരിപാലനത്തിന്റെ നോഡൽ ഏജൻസിയായ ശുചിത്വ മിഷൻ ഒരു സർവേ നടത്തി. പഞ്ചായത്തിൽ 281 വീടുകൾക്ക് കക്കൂസില്ലെന്ന് സർവേ കണ്ടെത്തി. 


 

കക്കൂസില്ലാത്ത 281-ൽ പരം വീടുകൾക്ക് ഗ്രാമപഞ്ചായത്ത് കക്കൂസുകൾ നിർമിച്ചുനൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. നേട്ടത്തിൽ അദ്ദേഹം ആഹ്‌ളാദം പ്രകടിപ്പിച്ചു. 


 

പരിശോധനയ്ക്ക് ശേഷം പഞ്ചായത്ത് കക്കൂസുകൾ പണിയാൻ അതില്ലാത്ത ഓരോ വീടിനും 13, 500 രൂപ നൽകി. ഈ തുകയിൽ 10000 രൂപ ശുചിത്വമിഷന്റെ നീക്കിയിരുപ്പും ബാക്കി 3000 പഞ്ചായത്ത് വകയിരുത്തിയതുമാണ്. 


 

' ചിലര് കക്കൂസുകൾ മാത്രം പണിതപ്പോൾ ചിലർ കുളിമുറിയോട് ചേർന്നുള്ള കക്കൂസുകളാണ് പണിതത്.ശരിയായ രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. ഈ അവസ്ഥ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഞങ്ങളിനിയും തുടരും..' ജയലാൽ പറഞ്ഞു.


 

മുഹമ്മ പഞ്ചായത്തിന്റെ മാതൃക എല്ലാ ഗ്രാമപഞ്ചായത്തുകളും പിന്തുടരാൻ അവരെ പ്രേരിപ്പിക്കുന്നതിന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനകം പൊതുസ്ഥലത്ത് മലമൂത്രവിസർജനമില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ശുചിത്വ മിഷന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തുടനീളം ഈ പദ്ധതി നടപ്പാക്കുന്നതിന് 113 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഗവൺമെന്റിന് ശുചിത്വ മിഷൻ സമർപ്പിച്ചിട്ടുണ്ട്. 


 

മുഹമ്മ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ആദ്യനേട്ടമല്ല ഇത്. ശുചിത്വപരിപാലനത്തിന് പഞ്ചായത്ത് 2007-ൽ കേന്ദ്ര ഗവൺമെന്റിന്റെ നിർമൽ ഗ്രാമപുരസ്‌കാരം നേടിയി്ട്ടുണ്ട്. അന്ന് 50 ശതമാനം വീടുകൾക്കാണ് കക്കൂസുകൾ ഉണ്ടായിരുന്നത്.

Related Stories

No stories found.
The News Minute
www.thenewsminute.com