കൂടുതൽ കാലവർഷം കേരളത്തിന് താങ്ങാനാകുമോ?

2015ൽ കേരളത്തിൽ മഴ ലഭിച്ചത് സാധാരണ ലഭിക്കേണ്ടുന്നതിന്റെ 74 ശതമാനം മാത്രമാണ്.
കൂടുതൽ കാലവർഷം  കേരളത്തിന് താങ്ങാനാകുമോ?
കൂടുതൽ കാലവർഷം കേരളത്തിന് താങ്ങാനാകുമോ?
Written by:

എന്തെല്ലാം തയ്യാറെടുപ്പുകളാണ് കേരളം അധികമായി ലഭിക്കുന്ന മഴ പ്രയോജനപ്പെടുത്താനും അത് വിതയ്ക്കുന്ന നാശനഷ്ടങ്ങളും തടയാൻ വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ളത്? 

2015ൽ കേരളത്തിൽ മഴ ലഭിച്ചത് സാധാരണ ലഭിക്കേണ്ടുന്നതിന്റെ 74 ശതമാനം മാത്രമാണ്. അതായത് 26 ശതമാനം കുറവാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ അനുഭവപ്പെട്ടത്. 1514.1 മില്ലീമീറ്റർ മഴയാണ് ആകെ കിട്ടിയത്.

സാധാരണഗതിയിൽ ഇത് 2039.7 മില്ലീമീറ്ററാണ്.

ഇത്തവണ ജൂൺ ഏഴിനാണ് കാലവർഷം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. സാധാരണ സംഭവിക്കാറുള്ളതിൽ നിന്നും കഷ്ടിച്ച് ഒരാഴ്ചയോളം വൈകി. പക്ഷേ ഇത്തവണ എന്തായാലും 104 മുൽ 110 ശതമാനം വരെ മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് പ്രവചിക്കുന്നത്. സാധാരണയിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ.

കൂടുതൽ കാലവർഷം കേരളത്തിന് താങ്ങാനാകുമോ എന്നതാണ് ഈ പശ്ചാത്തലത്തിൽ ഉയരുന്ന സുപ്രധാന ചോദ്യം  

ഏതെല്ലാം രീതിയിൽ മൺസൂണിനെ നേരിടാൻ തയ്യാറെടുപ്പുകൾ ടത്തണമെന്നതാണ് അധികാരത്തിൽ വന്നശേഷം എൽ.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും ആദ്യത്തെ സുപ്രധാന കടമ. ഗവൺമെന്റ് വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചൂുകൂട്ടുകയും ഡിപ്പാർട്ട്‌മെന്റുകൾക്ക് വെവ്വേറെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

കാലവർഷമെത്തുന്നതിന് മുന്നോടിയായി കേരള ശുചിത്വമിഷൻ എല്ലാ പഞ്ചായത്തുകളിലേയും ഓരോ വാർഡിനും 25,000 രൂപ വീതം നൽകുന്നുണ്ട്. മാലിന്യനിർമാർജനം, കൊതുകുനശീകരണം തുടങ്ങിയവയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ വാർഡ് പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

കാലവർഷത്തെ പ്രയോജനപ്പെടുത്തി ഭൂഗർഭജലം വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ  കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജിയോളജി ഡിപാർട്‌മെന്റ് സീനിയർ സൂപ്രണ്ട് ജോസ് ജെയിംസ് ഓരോ ജില്ലയിലും റീചാർജ് കിണറുകൾ കുത്തിയിട്ടുണ്ടെന്ന് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

ഗവൺമെന്റ് സ്‌കൂളുകളിലും പൊതുഇടങ്ങളിലും വെള്ളക്കൊയ്ത്തിന് ഡിപാർട്‌മെന്റ് മുൻകൈയെടുത്തിട്ടുണ്ട്. 

ഫലപ്രദമായ ഭൂഗർഭജല വർധനാ നടപടികളുടെ ഭാഗമായി ഡിപ്പാർട്‌മെന്റ് 40 ലക്ഷം രൂപ ചെലവിടും. എന്നാൽ വെള്ളക്കൊയ്ത്തിന്റെ കാര്യത്തിൽ ഡിപാർട്‌മെന്റിന് കാര്യമായ പങ്കൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ' ഞങ്ങൾ ബോധവൽക്കരണശ്രമങ്ങൾ തുടരുന്നുണ്ടെന്നുള്ളത് ശരിയാണ്.

പക്ഷേ ഇതൊക്കെ ഒരാളുടെ കാര്യങ്ങളോടുള്ള മനോഭാവത്തെ ആശ്രയിച്ചിരിക്കും..' ജെയിംസ് പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി പണിയുന്ന എല്ലാ കെട്ടിടങ്ങൾക്കും വീടുകൾക്കും വെള്ളക്കൊയ്ത്ത് സംവിധാനം നിർബന്ധമാക്കാൻ 2013-ൽ ഉമ്മൻ ചാണ്ടി ഗവൺമെന്റ് തത്ത്വത്തിൽ തീരുമാനമെടുത്തിരുന്നു. പക്ഷേ അത് ശരിയായ രീതിയിൽ നടപ്പായിട്ടില്ലെന്ന് ജെയിംസ് സമ്മതിക്കുന്നു.

ഇതിന് വേണ്ട ചെലവിൽ സബ്‌സിഡി നൽകാൻ ഗവൺമെന്റ് തയ്യാറാകണം. അത് ജലസംരക്ഷണത്തിന് ജനങ്ങൾക്ക് ഒരു പ്രോത്സാഹനമാകും. 

കാലവർഷത്തിന് മുന്നോടിയായുള്ള ജോലികൾ ചെയ്ത് തീർക്കാൻ ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്ന് കർശനമായ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ പി.കെ. സതീശൻ പറഞ്ഞു.

കാലവർഷത്തിന് മുന്നോടിയായി സുരക്ഷാനടപടികൾക്കായി 38 ലക്ഷം രൂപ നീക്കിവെയ്ക്കാൻ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ശുചിത്വയജ്ഞത്തിനായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ മുതൽ ഒന്നരക്കോടി രൂപ വരെ ലഭിയ്ക്കും.

'ദേശീയ പാതയുൾപ്പെടെയുള്ള റോഡ് നവീകരണം, വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഡ്രെയിനേജുകൾ വൃത്തിയാക്കൽ എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ മുൻഗണനാ ദൗത്യങ്ങളാണ്. '

ഈ വക ജോലികൾ ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഫീൽഡ് സുപ്പർവൈസർമാർ ഇടയ്ക്കിടയ്ക്ക് പരിശോധനകൾ നടത്തുന്നുണ്ട്.

കാലവർഷത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികൾ തടയുന്നതിന് നടപടികൾ ത്വരിതപ്പെടുത്താൻ ആരോഗ്യമന്ത്രാലയം വകുപ്പ് ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തീവ്ര ശുചിത്വയജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com