മല്യ ഹോസ്പിറ്റലിൽ നടന്ന ഒരു ശസ്ത്രക്രിയയെ തുടർന്ന് ജൂൺ പത്തിനാണ് ലക്ഷയ് പി കോമയിലേക്ക് വഴുതിവീണത്.

Malayalam Monday, June 20, 2016 - 15:30

ശസ്ത്രക്രിയയ്ക്ക് മൂന്ന് മണിക്കൂർ മുൻപുവരെ അവൻ കളിക്കുകയായിരുന്നു. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.

 

ശസ്ത്രക്രിയയെ തുടർന്ന് അഞ്ചുവയസ്സായ മകൻ കോമയിലായിട്ട് പത്തുദിവസം കഴിഞ്ഞിട്ടും എന്താണ് തങ്ങളുടെ മകനെ ഈ അവസ്ഥയിലെത്തിച്ച പിശക് എന്ന് ഊഹിക്കാനോ,  എങ്ങനെ സാധാരണ അവസ്ഥയിലേക്ക് വീണ്ടെടുക്കപ്പെടുമെന്ന് സങ്കല്പിക്കാനോ ആകാതെ കുഴങ്ങുകയാണ് പുരുഷോത്തമും ഭാര്യയും.


 

മല്യ ഹോസ്പിറ്റലിൽ നടന്ന ഒരു ശസ്ത്രക്രിയയെ തുടർന്ന് ജൂൺ പത്തിനാണ് ലക്ഷയ് പി കോമയിലേക്ക് വഴുതിവീണത്. സ്‌കൂളിൽ വെച്ച് കളിയ്ക്കിടെ പരുക്കേറ്റതോടെയാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്.

 

ഇടതുകൈയിൽ ശസ്ത്രക്രിയ വേണമെന്നും നടുവിരൽ ശരിയാക്കാനാകില്ലെന്നും മോതിരവിരലിന് പ്ലാസ്റ്റിക് സർജറി അനിവാര്യമാണെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്.


 

'ശസ്ത്രക്രിയയ്ക്ക് മൂന്ന് മണിക്കൂർ മുൻപുവരെ അവൻ കളിക്കുകയായിരുന്നു. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും' കുട്ടിയുടെ അച്ഛൻ പുരുഷോത്തം പറയുന്നു.


 

ശസ്ത്രക്രിയയുടെ ഒടുവിൽ ലക്ഷയുടെ ശ്വാസകോശത്തിൽ അവനെ രക്ഷിക്കാൻ തുളകൾ വീഴ്ത്തേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ കുട്ടിയുടെ തുടർചികിത്സക്ക് മല്യഹോസ്പിറ്റലിൽ സംവിധാനമില്ലാത്തതുകൊണ്ട് മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് കുട്ടിയെ. 


 

' എഴുന്നേറ്റ് കഴിഞ്ഞാൽ കുട്ടി സാധാരണനിലയിലേക്ക് മടങ്ങില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരുപക്ഷേ ഞങ്ങളെ തിരിച്ചറിഞ്ഞെന്ന് വരില്ല, അല്ലെങ്കിൽ ഒരു വശം തളർന്നെന്നും വരും..' പുരുഷോത്തം പറയുന്നു. നിംഹാൻസിലെയും മണിപ്പാലിലെയും ഡോക്ടർമാർ ഇത് ശരിവയ്ക്കുന്നു.


 

ഓപറേഷൻ തിയേറ്ററിൽ വെച്ച് അനസ്തേസ്യ കൊടുത്തതിനെ തുടർന്ന് ശ്വാസകോശങ്ങളുടെ പ്രവർത്തനും സമ്പൂർണമായി തകരാറിലായതായി മല്യ ഹോസ്പിറ്റൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


 

ചികിത്സയിൽ മല്യ ഹോസ്പിറ്റലിലെ ഡോക്ടർമാർ വരുത്തിയ ശ്രദ്ധക്കുറവിനെതിരെ കർണാടക മെഡിക്കൽ കൗൺസിലിലോ പൊലിസിലോ പരാതിപ്പെടാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് പുരുഷോത്തം പറയുന്നു.  

 

'രാവിലെ 7.30ന് ആശുപത്രിയിലെത്തുന്ന ഞാൻ വൈകിട്ട് 11.30നാണ് തിരികെ പോകുന്നത്..' പുരുഷോത്തം പറയുന്നു. ആശുപത്രിയിൽ നിന്നും അഞ്ചു കിലോമീറ്റർ ്കലെ ഇന്ദിരാനഗറിലാണ് പുരുഷോത്തം താമസിക്കുന്നത്.


 

രക്ഷിതാക്കളിൽ നിന്ന് തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി യു.ടി. ഖാദർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ' മല്യ ആശുപത്രിയിൽ നിന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. രക്ഷിതാക്കളിൽ നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാൽ മാത്രമേ നടപടി സാധ്യമാകൂ. എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.' ് മന്ത്രി പറഞ്ഞു.


 

' മല്യ ഹോസ്പിറ്റലിൽ നിന്ന് റിപ്പോർട്ട് തേടാൻ ഞാൻ ഡിപാർട്‌മെന്റിലെ ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭ്യമായതിന് ശേഷം എന്ത് നടപടി വേണം എന്ന് തീരുമാനിക്കും. ഇപ്പോൾ കുട്ടി ചികിത്സക്ക് വിധേയനായിക്കൊണ്ടിരി്ക്കുന്ന മണിപ്പാൽ ഹോസ്പിറ്റലിനോട് കുട്ടിയുടെ ചികിത്സാചെലവ് ഗവൺമെന്റിന്റെ സുവർണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന്റെ കീഴിൽപെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയ്ക്ക് സാധ്യമായ ഏറ്റവും നല്ല ചികിത്സ നൽകാൻ മണിപ്പാൽ ഹോസ്പിറ്റലിലെ ഞങ്ങളുടെ ഡോക്ടർമാർ ശ്രമിക്കുന്നുണ്ട്. ന്യൂറോസർജനുകളുടെ ഇടപെടൽ ആവശ്യമായതിനാൽ, വേണ്ടുന്നപക്ഷം നിംഹാൻസിലെ ഡോക്ടർമാരുടെ സേവനവും തേടും..' ഹെൽത്ത് ആന്റ് ഫാമിലി ഡിപാർട്‌മെന്റിന്റെ പ്രിൻസിപ്പൽ സെ്ക്രട്ടറി ശാലിനി രജനീഷ് ദ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.