ബാങ്കിന് ദുഷ്‌പേരുണ്ടാക്കിയെന്ന് ആരോപിച്ച് തങ്ങളെ പുറത്താക്കിയെന്ന് ബംഗലൂരുവിലെ മിശ്രവിവാഹിത ദമ്പതിമാര്‍

ബ്രാഹ്മിണ്‍ വിഭാഗത്തില്‍ പെട്ട ഉന്നതിയും മോഗവീര ജാതിക്കാരനായ രാകേഷും കഴിഞ്ഞവര്‍ഷം നവംബറിലാണ് വിവാഹിതരായത്.
ബാങ്കിന് ദുഷ്‌പേരുണ്ടാക്കിയെന്ന് ആരോപിച്ച് തങ്ങളെ പുറത്താക്കിയെന്ന് ബംഗലൂരുവിലെ മിശ്രവിവാഹിത ദമ്പതിമാര്‍
ബാങ്കിന് ദുഷ്‌പേരുണ്ടാക്കിയെന്ന് ആരോപിച്ച് തങ്ങളെ പുറത്താക്കിയെന്ന് ബംഗലൂരുവിലെ മിശ്രവിവാഹിത ദമ്പതിമാര്‍

മിശ്രവിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ ബെംഗളൂരു ബാങ്ക് ദമ്പതികളായ ജീവനക്കാരെ പുറത്താക്കിയതായി ആരോപണം.

ചാംരാജ്പതിലെ ഹോട്ടല്‍ ആന്റ് ഇന്‍ഡ്‌സ്ട്രിയലിസ്റ്റ് കോപ്പറേറ്റീവ് ബാങ്കിനെതിരെ രാകേഷ്-ഉന്നതി ദമ്പതിമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കാരണം കാണിക്കാതെ ഏഴ് മാസം മുമ്പാണ് ഇരുവരേയും ബാങ്കില്‍ നിന്നും പുറത്താക്കിയത്.

ഇരുവരുടേയും ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദമ്പതിമാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായിരിക്കുകയാണ് ബാങ്ക് അധികൃതര്‍.

ബ്രാഹ്മിണ്‍ വിഭാഗത്തില്‍ പെട്ട ഉന്നതിയും മോഗവീര ജാതിക്കാരനായ രാകേഷും കഴിഞ്ഞവര്‍ഷം നവംബറിലാണ് വിവാഹിതരായത്. ബാങ്കിലെ സെക്കന്റ് ഡിവിഷന്‍ ക്ലര്‍ക്കുമാരായിരുന്നു ഇവര്‍. രാകേഷ് കഴിഞ്ഞ 9 വര്‍ഷമായും ഉന്നതി 3 വര്‍ഷമായും ബാങ്കില്‍ തൊഴിലെടുക്കുന്നു. ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

‘വിവാഹത്തിന് മുമ്പ് ഒന്നര വര്‍ഷം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. പ്രണയത്തിലായി കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിവാഹക്കാര്യം ഉന്നതിയുടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യം കളിതമാശയായാണ് കണ്ടത്. മകളുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ ഉന്നതിയുടെ മാതാപിതാക്കള്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. 2015 നവംബര്‍ 22നായിരുന്നു ഞങ്ങളുടെ വിവാഹം. 2015 ഡിസംബര്‍ 9നാണ് വിവാഹം രജിസ്്റ്റര്‍ ചെയ്തത്. അതിനു ശേഷമാണ് ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് കാരണം പൊലീസ് സംരക്ഷണം വരെ തേടേണ്ടി വന്നു’-രാകേഷ് പറഞ്ഞു.

ഡിസംബര്‍ പത്ത് മുതല്‍ ഇരുവര്‍ക്കും ബാങ്കില്‍ പ്രവേശനം നിഷേധിച്ചു. ബാങ്കിന്റെ മുന്‍ ചെയര്‍മാനായിരുന്ന പുന്ദലിക ഹലമ്പിയുടെ അനന്തരവളാണ് ഉന്നതി. ഹലമ്പി കഴിഞ്ഞ ഏപ്രിലില്‍ അന്തരിച്ചു.

ബാങ്കിന്റെ യശ്ശസിന് കളങ്കമേല്‍പ്പിച്ച തങ്ങളെ ബാങ്കില്‍ പ്രവേശിപ്പിക്കില്ലെന്ന് അമ്മാവന്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് ഉന്നതി പറയുന്നു. ബാങ്ക് ജോലിയില്‍ പുനപ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ജീവിത വരുമാനത്തിനായി രാകേഷ് ഇപ്പോള്‍ കാബ് ഡ്രൈവറായി പോകുകയാണ്.

മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ തിങ്കളാഴ്ച്ച ചര്‍ച്ചയ്ക്ക് വരാന്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാകേഷ് പ്രതികരിച്ചു. ബാങ്ക് ജോലിയില്‍ തിരികെ കയറിയാലും അവിടെയുണ്ടായേക്കാവുന്ന വിവേചനത്തില്‍ ഇരുവര്‍ക്കും ആശങ്കയുണ്ട്.

Related Stories

No stories found.
The News Minute
www.thenewsminute.com