സ്വാതിയുടെ കൊലപാതകം യുവ എൻജിനിയർ രാംകുമാർ അറസ്റ്റിൽ: ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ

തിരുനെൽവേലിയിലെ തെങ്കാശി മീനാക്ഷിപുരം സ്വദേശിയാണ് അയാൾ.
സ്വാതിയുടെ കൊലപാതകം യുവ എൻജിനിയർ രാംകുമാർ അറസ്റ്റിൽ: ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ
സ്വാതിയുടെ കൊലപാതകം യുവ എൻജിനിയർ രാംകുമാർ അറസ്റ്റിൽ: ഇതാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ
Written by:

നുങ്കമ്പാക്കം റയിൽവേസ്റ്റേഷനിൽ വെച്ച് ഇൻഫോസിസ് ജീവനക്കാരി സ്വാതി (24) എന്ന യുവതി കൊല ചെയ്യപ്പെട്ട കേസിൽ കൊലപാതകിയെന്ന് സംശയിക്കുന്നയാൾ പൊലിസ് പിടിയിലായി.  പി. രാംകുമാർ എ്ന്നയാളാണ് സ്വാതിയെ വെട്ടിക്കൊന്നത് എന്നാണ് പൊലിസ് പറയുന്നത്. ഒരാഴ്ച മുൻപായിരുന്നു കൊലപാതകം.


 

രാംകുമാറിന് കുറിച്ച് ഇതുവരെ നമുക്കറിയാവുന്നത്:


 

22 കാരനായ ഈ എൻജിനീയർ തിരുനെൽവേലിയിൽ നിന്നുള്ളയാളാണ്.


 

തെങ്കാശിയിലെ മീനാക്ഷിപുരമാണ് സ്വദേശം


 

തിരുന്നെൽവേലിയിലെ ഒരു സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ പഠിച്ച ഇയാൾ ചെന്നൈയിൽ ജോലി തേടി വന്നതാണ്. ഇപ്പോൾ ഒരു തുണിക്കടയിൽ ജോലി ചെയ്യുകയാണെങ്കിലും മെച്ചപ്പെട്ട ഒരു തൊഴിൽ തേടിക്കൊണ്ടിരിക്കുകയായിരുന്നു അയാളെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പറയുന്നു.


 

ചൂളൈമേട്ടിലെ കുറഞ്ഞ വാടകയുള്ള ഒരു ബഹുനിലക്കെട്ടിടത്തിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു രാംകുമാർ. ചൂളൈമേട്ടിൽ തന്നെയാണ് സ്വാതിയും താമസിക്കുന്നത്.

(രാംകുമാർ താമസിക്കുന്ന കെട്ടിടം)


 

സൗരാഷ്ട്ര നഗറിൽ ജീവിക്കുമ്പോൾ നേരെ എതിർവശത്ത് ഗംഗൈ അമ്മൻ കോവിൽ സ്ട്രീറ്റിലായിരുന്നു സ്വാതിയുടെ വീട്. 


 

പ്രതിയെന്ന് സംശയിക്കുന്നയാളുടെ മെച്ചപ്പെട്ട രേഖാചിത്രം ചെന്നൈ പൊലിസ് പുറത്തുവിട്ടതോടുകൂടി കെട്ടിടത്തിന്റെ ഉടമസ്ഥനോ സെക്യൂരിറ്റി ഉദ്യോഗസ്ഥനോ അയാളെ തിരിച്ചറിയുകയും പൊലിസിൽ അറിയിക്കുകയും ചെയ്തു.


 

ഒരാഴ്ചയായി രാംകുമാർ ജോലിക്ക് പോകാതായിട്ട്. 


 

സ്വാതിയുടെ മൊബൈൽ ഫോൺ കൊലപാതകം നടന്ന ദിവസം തന്നെ കാണാതായിരുന്നു. അത് അവസാനമായി പ്രവർത്തനനിരതമായിരുന്നത് ചൂളൈമേട്ടിൽ റയിൽവേസ്റ്റേഷന് സമീപത്താണ്.


 

പൊലിസ് മൊബൈൽ സിഗ്നൽ പിന്തുടരുകയും സ്വാതിയുടെയും രാംകുമാറിന്റെയും മൊബൈൽ ഫോണുകൾ കൊലപാതകത്തിന് ശേഷം കുറച്ചുനേരം ഓൺ ആയിരുന്നതായി കണ്ടെത്തുകയും ചെയ്തു.


 

പൊലിസ് ചൈന്നൈയിലെ രാംകുമാറിന്റെ മുറി പരിശോധിച്ചു. ചില തെളിവുകളും കിട്ടിയതായി പറയുന്നു. തദനന്തരം നെല്ലായി പൊലിസിനെ വിവരമറിയിച്ചു.


 

തിരുനെൽവേലി എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് ടീം രാംകുമാറിനെ വളഞ്ഞുവെച്ചപ്പോൾ അയാൾ മൂർച്ചയേറിയ എന്തോ ആയുധം കൊണ്ട് തന്റെ കഴുത്ത് മുറിക്കാൻ ശ്രമിച്ചു.


 

തുടർന്ന് തെങ്കാശിയിലെ ഒരു ആശുപത്രിയിലേക്കും, തിരുന്നെൽവേലിയിലെ ഗവൺമെന്റ് ആശുപത്രിയിലേക്കും രാംകുമാറിനെ കൊണ്ടുപോയി. ഐ.സി.യുവിലാണ് അയാൾ. കഴുത്തിന് ചുറ്റും 18 സ്റ്റിച്ചുകളുണ്ടെന്നും പറയുന്നു.


 

കേസുമായി ബന്ധപ്പെട്ട് പിതാവ് പരമശിവത്തേയും സഹോദരങ്ങളേയും പൊലിസ് ചോദ്യം ചെയ്തു. 


 

എന്നാൽ തനിക്കോ തന്റെ കുടുംബത്തിനോ അറസ്റ്റിനെപ്പറ്റി യാതൊന്നുമറിയില്ലെന്നും രാംകുമാർ കഴുത്തിൽ മുറിവേൽപിച്ച ശേഷം സംഭവം പൊലിസ് പറഞ്ഞാണ് അറിഞ്ഞതെന്നും സ്വാതിയുടെ പിതാവ് സന്താനഗോപാലകൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചു. 

Related Stories

No stories found.
The News Minute
www.thenewsminute.com