ഇത്തരത്തിലുള്ള സംഭവങ്ങൾ പുതുച്ചേരിയിൽ ഒരു പുതുമയല്ല

Malayalam Saturday, June 18, 2016 - 09:45

ഏറെ വിവാദം സൃഷ്ടിച്ച തന്റെ ചിത്രം ഉദ്താ പഞ്ചാബിന്റെ പകർപ്പുകൾ ടോറന്റിൽ നിന്നും മറ്റും ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്ന സംവിധായകൻ അനുരാഗ കശ്യപിന്റെ മനംനൊന്തുള്ള അഭ്യർത്ഥന പതിച്ചത് ബധിരകർണങ്ങളിൽ.

 

വ്യക്തികൾ മാത്രമല്ല പടം ഇങ്ങനെ ഡൗൺലോഡ് ചെയ്ത് കാണുന്നത്; പുതുച്ചേരിയിലെ ഒരു പ്രാദേശിക കേബ്ൾ ടിവിയായ ശക്തി ടിവി അത് സംപ്രേഷണം ചെയ്തതായും അറിയുന്നു. ഫോർ സെൻസർ എന്ന വാട്ടർമാർക്കുള്ള അനധികൃതകോപ്പി സെൻസർ ബോർഡിൽ നിന്ന് ചോർന്നതായാണ് സ്‌ക്രീൻ ഷോട്ടുകൾ നൽകുന്ന സൂചന.

 

ചിത്രം പ്രദർശിപ്പിക്കുന്നതിന്റെ ഫോട്ടോകൾ നടൻ സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

ശക്തി ടിവി ഇത്തരത്തിൽ ഏറ്റവും പുതിയ ചിത്രങ്ങൾ ഡൗണ്‌ലോഡ് ചെയ്ത ് പ്രദർശിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും അറിയുന്നു. ഈ കുറ്റത്തിന് കേബ്ൾ ടിവി ഉടമ ശക്തി മുൻപും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും ശക്തി ടിവി ഈ പ്രവണ ത തുടരുകയാണ്. 


 

ഉദ്താ പഞ്ചാബ് ഉണ്ടാക്കിയ കോലാഹലങ്ങളുടെ പശ്ചാത്തലത്തിൽ സംഭവം ചിത്രത്തിന്റെ നിർമാതാക്കളെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്. നിരവധി കടമ്പകൾ കടന്നാണ് ഉദ്താ പഞ്ചാബ് പ്രേക്ഷകസമക്ഷം എത്തുന്നത്. സെന്‌സർ ബോർഡ് നിരവധി ഭാഗങ്ങൾ മുറിച്ചുമാറ്റി എ സർട്ടിഫിക്കറ്റ് നൽകിയാണ് ആദ്യം പ്രദർശനാനുമതി നൽകിയത്. പിന്നീട് മുറിച്ചുമാറ്റൽ ഒരൊറ്റ ദൃശ്യത്തിൽ കോടതി ഒതുക്കി. പിന്നീട് ടോറന്റ് സൈറ്റുകളിലേക്ക് ഇതിന്റെ കോപ്പി ചോർത്തപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു കേബ്ൾ ടിവി പ്രദർശനം.

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.