പ്രശ്‌നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് ബി.ജെ.പി

Malayalam Wednesday, June 15, 2016 - 13:12

സാർവത്രികമായ രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ബി.ജെ.പി.യുടെപ്രസ്താവനയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അക്രമങ്ങളെച്ചൊല്ലി ഇടതും വലതും കക്ഷികളും തമ്മിലുള്ള വാക്‌പോര് ശക്തിപ്പെടുന്നു. 


 

രാഷ്ട്രീയ അതിക്രമങ്ങൾക്ക് ഒരു വിരാമമിടാൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി. നേതാവ് പി.പി. മുകുന്ദൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചിരുന്നു. 

 

' സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് താനെന്നും പാർട്ടി സെക്രട്ടറിയല്ലെന്നും ഉള്ള വസ്തുത പിണറായി വിജയൻ മറക്കരുത്. അദ്ദേഹത്തിന്റെ മുൻഗാമികൾ ചെയ്തതുപോലെ ഒരു സർവകക്ഷിയോഗം വിളിച്ചുചേർ്ക്കാനും രാഷ്ട്രീയ അതിക്രമങ്ങൾ ചർച്ച ചെയ്യാനും അദ്ദേഹം തയ്യാറാകണം..' മുകുന്ദൻ ആവശ്യപ്പെട്ടു.


 

രാഷ്ട്രീയ അതിക്രമങ്ങളുടെ പഴി എല്ലായ്‌പോഴും ഏൽക്കേണ്ടിവരുന്നതെന്ന് ബി.ജെ.പിക്കും ആർ.എസ്.എസിനുമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാഷ്ട്രീയപാർട്ടികൾ ഈ വിഷയം ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രസ്താവിച്ചിരുന്നു. 

'കോൺഗ്രസും മുസ്ലിംലീഗും വരെ സി.പി.ഐ.എം അതിക്രമങ്ങളുടെ ഇരയാകുന്നു.' 

 

ബി.ജെ.പി.-സി.പി.ഐ.എം. സംഘർഷം ഇരുകക്ഷികൾക്കിടയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഒരു സർവകക്ഷിപ്രശ്‌നമാണെന്നും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 


 

അതേസമയം, രാഷ്ട്രീയ അതിക്രമങ്ങൾക്ക് ഏക ഉത്തരവാദി ആർ.എസ്.എസ്. മാത്രമാണെന്ന് സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. തന്റെ പാർട്ടി എല്ലാക്കാലത്തും രാഷ്ട്രീയ അനുരഞ്ജനത്തിന്റെ ദീപശിഖാവാഹകരായിരുന്നിട്ടുണ്ട്.


 

'രാഷ്ട്രീയ അതിക്രമങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുചേർക്കേണ്ട ആവശ്യമൊന്നുമില്ല. ഈ അതിക്രമങ്ങൾക്ക് ഉത്തരവാദികളായ ആർ.എസ്.എസുകാരും ബി.ജെ.പി.ക്കാരും അക്രമം നിർത്താൻ തീരുമാനിച്ചാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാകൂ..' 


 

തൃശൂരിൽ കഴിഞ്ഞ മാസം ഒരു ബി.ജെ.പിക്കാരൻ സി.പി.ഐ(എം)പ്രവർത്തകരാൽ കൊല്ലപ്പെട്ടുവെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോൾ പിണറായിയിൽ വിജയാഹ്‌ളാദപ്രകടനങ്ങൾക്കിടയിൽ ഒരു സി.പി.ഐ(എം) പ്രവർത്തകനെ ബി.ജെ.പി.ക്കാർ കൊലപ്പെടുത്തിയെന്ന് ജയരാജൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. തൃശൂരിൽ സി.പി.ഐ(എം) പ്രവർത്തകർ ആരെയും കൊലപ്പെടുത്തിയിട്ടില്ല. 


 

തങ്ങൾ അക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്ന അവകാശവാദം ബി.ജെ.പി.യും ഉന്നയിക്കുന്നു. അക്രമമെല്ലാം സി.പി.ഐ.(എം) കാർ അഴിച്ചുവിട്ടതാണ്. 


 

'സമാധാനചർച്ചകൾക്ക് ഞങ്ങൾ തയ്യാറാണ്. സ്വന്തം ഇഷ്ടപ്രകാരം ഏതൊരു പ്ര്ത്യയശാസ്ത്രത്തിലും വിശ്വസിക്കാൻ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. ചില പ്രത്യേക ആളുകൾ മറ്റുള്ളവരെ വേറെ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലാ എന്നതാണ് കണ്ണൂരിലെ പ്രശ്‌നം..'  ബി.ജെ.പി. മുൻ അധ്യക്ഷൻ വി.മുരളീധരൻ പറഞ്ഞു. 


 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ചർച്ചകൾ വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുകുന്ദന്റെ പ്രസ്താവനയോട് യോജിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞു. 


 

'എന്നാൽ ചർച്ചയ്ക്ക് മുൻകൈയെടുക്കേണ്ടത് അവരാണ്. അവരാണ് കേരളത്തിലെ ഏറ്റവും വലിയ പാർട്ടി..' 


 

മുൻപും ഇത്തരം യോഗങ്ങൾ വിളിച്ചുചേർക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പ്രയോജനമുണ്ടായിട്ടില്ലെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് പറഞ്ഞു. ' യോഗങ്ങൾക്ക് ശേഷവും ഞങ്ങൾ ആക്രമിക്കപ്പെട്ടതായാണ് അനുഭവം. അതിനിയും ആവർത്തിക്കരുത്..' അദ്ദേഹം പറഞ്ഞു.


 

കണ്ണൂരിലെ ബി.ജെ.പിയുടെ വളർച്ച സി.പി.ഐ.എമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ' അതുകൊണ്ടാണ് അവർ അക്രമങ്ങളഴിച്ചുവിടുന്നത്. സർവകക്ഷി യോഗം വേണമെന്ന് ബി.ജെ.പി. അധ്യക്ഷൻ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഒരു സമാധാന അന്തരീക്ഷമുണ്ടാണമെന്നാണ് ഞങ്ങളുടെ ആഗ്രഹം..' 

 

Disclaimer: This is a translated copy

Read orignal story here: BJP calls for talk on political violence, why should we take part, asks CPI(M)

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.