കേരളത്തിൽ നിന്നുള്ള തൊഴിൽ തേടിയുള്ള കുടിയേറ്റം സംസ്ഥാനവികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

Malayalam Thursday, June 09, 2016 - 12:37

കാസർകോട്ടുനിന്നാണ് ഏറ്റവും കൂടുതൽ പ്രവാസി കേരളീയർ എന്നാണ് ധാരണ. എന്നാൽ ആകെ പ്രവാസി ജനസംഖ്യയിൽ നാലുശതമാനം മാത്രം സംഭാവന ചെയ്യുന്ന ജില്ല ഏറ്റവും കുറവ് പ്രവാസികളുള്ള ജില്ലകളിൽ രണ്ടാമത്തേതാണ്.


 

കേരളത്തിൽ നിന്നുള്ള തൊഴിൽ തേടിയുള്ള കുടിയേറ്റം സംസ്ഥാനവികസനത്തിൽ സുപ്രധാന പങ്ക്  വഹിക്കുന്നു. അമ്പത് ലക്ഷം മലയാളികൾ ഉപജീവനത്തിന് പ്രവാസികളെ ആശ്രയിക്കുന്നുവെന്നാണ് സംസ്ഥാന ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപാർട്‌മെന്റ നടത്തിയ 2013ലെ പ്രവാസി മലയാളി സെൻസസ് വെളിപ്പെടുത്തുന്നത്. 


 

കേരളത്തിലെ മുന്നിലൊന്നു വീടുകളിലൊരാളെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നു. ഇവരെല്ലാവരും കൂടി ഒരു ട്രില്യൺ രൂപ സ്വദേശത്തേക്ക് അയയ്ക്കുന്നുവെന്ന് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.


 

എവിടെനിന്നൊക്കെയാണ് കേരളീയർ വിദേശങ്ങളിലേക്ക് കുടിയേറുന്നത്?


 

സംസ്ഥാന ആസൂത്രണ ബോർഡ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദേശമലയാളികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. പതിനെട്ടുശതമാനം. തൊട്ടടുത്ത് 11 ശതമാനം പ്രവാസികളുള്ള തൃശൂരാണ്. മലയോരജില്ലയായ ഇടുക്കിയിൽ നിന്നാണ് ഏറ്റവും കുറവ്. വെറും ഒരു ശതമാനം.


 

കാസർകോട്ടുനിന്നാണ് ഏറ്റവും കൂടുതൽ പ്രവാസി കേരളീയർ എന്നാണ് ധാരണ. എന്നാൽ ആകെ പ്രവാസി ജനസംഖ്യയിൽ നാലുശതമാനം മാത്രം സംഭാവന ചെയ്യുന്ന ജില്ല ഏറ്റവും കുറവ് പ്രവാസികളുള്ള ജില്ലകളിൽ രണ്ടാമത്തേതാണ്.


 

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപാർട്‌മെന്റിന്റെ കണക്കുകൾ പ്രകാരം 87.8 ശതമാനം പ്രവാസികൾ എന്തെങ്കിലുമൊരു തൊഴിലെടുക്കുന്നു. പ്രവാസി തൊഴിലാളികളിൽ 93 ശതമാനം പുരുഷൻമാരാണ്. സ്ത്രീകൾ ഏഴ് ശതമാനവും. ഇടുക്കിയാണ് ഏറ്റവും കുറവ് വിദേശമലയാളികളുള്ള ജില്ലയെങ്കിലും ഏറ്റവും കൂടുതൽ സ്ത്രീകൾ വിദേശത്തുള്ളത്. വിദേശത്തെ മലയാളി ജോലിക്കാരിൽ ഏറ്റവും കൂടുതൽ സ്ത്രീകളുള്ള രണ്ടാമത്തെ ജില്ല കോട്ടയമാണ്. 31.68 ശതമാനം. 


ഏത് വിദേശരാജ്യത്തേക്കാണ് ഇവർ പോകുന്നത്?


 

35.5 ശതമാനം മലയാളികളുള്ള യു.എ.ഇ. ആണ് മലയാളികളുടെ മുൻഗണനാ രാജ്യം. സഊദി അറേബ്യയാണ് വിദേശമലയാളികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം. 29. 5 ശതമാനം. പക്ഷേ വിദേശമലയാളിസ്ത്രീകൾ ഏറ്റവും കൂടുതലുള്ളത് പാശ്ചാത്യരാജ്യങ്ങളിലാണ്. 34 ശതമാനം വിദേശമലയാളിസ്ത്രീകളുള്ളത് യു.കെയാണ് ഒന്നാമത്. കാനഡാ രണ്ടാമതും 32 ശതമാനം.


 

വിദേശത്ത് അവരെന്ത് ചെയ്യുന്നു?


 

67.8 ശതമാനം വിദേശമലയാളികൾ അധ്യാപകവൃത്തിയിലേർപ്പെടുന്നവരോ, ബാങ്ക് ജോലിക്കാരോ, ബിസിനസ്സുകാരോ ആണ്. മലയാളികളുടെ അടുത്ത മുൻഗണനാതൊഴിൽ ഡ്രൈവിംഗും കടകളിലെ വില്പനത്തൊഴിലുമാണ്. ഇവ യഥാക്രമം 11.85 ശതമാനവും 11 ശതമാനവുമാണ്. 


 

ജില്ലാ അടിസ്ഥാനത്തിലുള്ള ഒരു വിശകലനത്തിൽ തെളിയുന്നത് തിരുവന്തപൂരം ജില്ലയിൽ നിന്നുള്ള വിദേശമലയാളികളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാരുള്ളത്. 14.39 ശതമാനം 14.38 ശതമാനം ഡോക്ടർമാരുള്ള കോട്ടയം ജില്ല തൊട്ടുപിറകേയുണ്ട്.


 

കോട്ടയമാണ് വിദേശമലയാളികളിൽ നേഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരെ ഏറ്റവും കുടുതൽ സംഭാവന ചെയ്യുന്ന ജില്ല. 23.3 ശതമാനം. വിദേശ മലയാളി എൻജിനിയർമാരിൽ 13.47 ശതമാനം എൻജിനിയർമാർ എറണാകുളത്തു നിന്നാണ്.


 

വിദേശമലയാളികളിലെ അധ്യാപകരിൽ 16.69 ശതമാനം സംഭാവന ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആ രംഗത്ത് ജോലി ചെയ്യുന്ന ഏറ്റവും കുൂടതൽ വിദേശമലയാളികളുള്ളത്.

 

Topic tags,