ഗുച്ചിയേയും പ്രഡയേയും മറന്നേക്കൂ, കേരളത്തിലെ കുടനിർമാതാക്കളാണ് ഫാഷൻ പ്രവണതകൾ നിശ്ചയിക്കുന്നത്

സെൽഫി കുട പോലും അവർ പുറത്തിറക്കിയിട്ടുണ്ട്.
ഗുച്ചിയേയും പ്രഡയേയും മറന്നേക്കൂ, കേരളത്തിലെ കുടനിർമാതാക്കളാണ് ഫാഷൻ പ്രവണതകൾ നിശ്ചയിക്കുന്നത്
ഗുച്ചിയേയും പ്രഡയേയും മറന്നേക്കൂ, കേരളത്തിലെ കുടനിർമാതാക്കളാണ് ഫാഷൻ പ്രവണതകൾ നിശ്ചയിക്കുന്നത്
Written by:

ഗുച്ചിയേയും പ്രഡയേയും മറന്നേക്കൂ കേരളത്തിലെ കുടനിർമാതാക്കളാണ് സഹായ ഉപകരണങ്ങളിൽ ഏറ്റവും പുതിയ ഫാഷൻ പ്രവണതകളെ നിർണയിക്കുന്നത്.


 

അപ്പോൾ നിങ്ങൾ പാരിസിലേക്കും ന്യൂയോർക്കിലേക്കും മിലാനിലേക്കുമാണ് ഫാഷൻ ഉപകരണങ്ങളിലെ ഏറ്റവും പുതിയ പ്രവണതകൾക്കായി ഉറ്റുനോക്കുന്നതല്ലേ...എന്നാൽ ഏറ്റവും പുതിയ ഫാഷൻ പ്രവണതകൾ സൃഷ്ടിക്കപ്പെടുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമാണെന്ന് പറഞ്ഞാലോ..? സംശയം തോന്നേണ്ടതുണ്ടോ?


 

നടക്കുന്നതെന്താണെന്ന് ഞങ്ങൾ വരച്ചുകാട്ടാം.


 

മൂന്ന് മലയാളി യുവതികൾ ഒരു സെൽഫി എടുക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർക്ക് കൃത്യമായ വീക്ഷണ കോൺ കിട്ടുന്നില്ല. അപ്പോൾ അതുവഴി കടന്നുപോയ ഒരു ആൺകുട്ടിയോട് ഒരു സെൽഫി സ്റ്റിക് ചോദിക്കുന്നു. പക്ഷേ പകരം അവൻ നൽകുന്നത് ഒരു കുടയാണ്. അവന് വല്ല വെളിവുകേടുമുണ്ടോ എന്ന് ആ യുവതികളെപ്പോലെ നിങ്ങളും ചിന്തിച്ചേക്കാം. പക്ഷേ മറക്കേണ്ട.. ഇത് കേരളമാണ്. തിളയ്ക്കുന്ന ഗ്രീഷ്മത്തിലും നനഞ്ഞൊലിയ്ക്കുന്ന വർഷത്തിലും കേരളീയന്റെ ഒരേയൊരു സന്തതസഹചാരി കുടയാണ്. 


 

പക്ഷേ ഓരോ മലയാളിയുടെയും സന്തതസഹചാരിയെന്ന വേഷം മാത്രമല്ല അതിനുള്ളത്. വെറുതേ മഴയെയും വെയിലിനേയും തടുത്തുനിർത്താൻ മാത്രം അതിന് കഴിയില്ല. ഉദാഹരണത്തിന്, സംസ്ഥാനത്തെ പ്രമുഖ കുടനിർമാതാക്കാളായ പോപ്പി മുകളിൽ നിങ്ങൾക്കായി ഞങ്ങൾ ചിത്രീകരിച്ചതുപോലെയുള്ള സന്ദർഭത്തിന് വേണ്ടി തയ്യാറെടുക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് വയോള എന്ന സെൽഫിസ്റ്റിക് കുട ജനിക്കുന്നത്.

ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് കൺട്രോളുള്ള വൈദ്യുത കുടയും ഉണ്ട്. 


 

എപ്പോഴും കനത്തമഴയാണ് എന്ന് വിചാരിക്കുക. അല്ലെങ്കിൽ ബാക്കിയുള്ള സമയം മാക് ഡൊണാൾഡ് ഫാമിലേതുപോലെ പ്രസന്നമായ കാലാവസ്ഥയാണെന്നും. നാട്ടിലെ കാര്യമായ ജോലിയൊന്നുമില്ലാത്തവനിൽ നിന്നും മാറിപ്പോകുന്നതിന് വേണ്ടി നിങ്ങൾക്ക് ആശ്രയിക്കാവുന്നത് ഈ കുടയെയാണ്. എന്നാൽ നിങ്ങൾക്ക് അതിന് നിങ്ങളുടെ ഫോ്ൺ നനയ്‌ക്കേണ്ട ആവശ്യവുമില്ല. ബ്ലൂടൂത്ത് ഉള്ളതിനാലാണ് ഇത് സാധ്യമാകുന്നത്.

കുടയുടെ രംഗത്ത് കേരളത്തിന്റെ കണ്ടുപിടിത്തങ്ങൾ അവിടെ അവസാനിക്കുന്നില്ല.


 

അൾട്രാ വയലറ്റ് സിൽവർ കോട്ടിങ് (നിങ്ങളുടെ ചർമത്തെ വിനാശകാരിയായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിന്) ഈർപം നിലനിൽക്കാത്ത കുട, യൂണി ക്രോം ഗോൾഡ് പ്ലേറ്റിങ് (തുരുമ്പെടുക്കുന്നത് തടയുന്നതിന്) ഹൈ കാർബൺ സ്റ്റീൽ- ടെക്‌നോളജി ഏത് വേണമെന്ന് പറഞ്ഞാൽ മതി, അത് ഈ കുടകളിലുണ്ടാകും. 

ഉദാഹരണത്തിന് ജോൺസ് കുടകളുടെ എച്ച് ടു ഒ ഷേയ്ക്ക് അംബ്രേലാ. യു.പി.എഫ് + കോട്ടിംഗോടുകൂടിയ ഇവ  വിപണിയിലെ ഫെയർനെസ് ക്രീമുകൾക്കും സൺ ക്രീമുകൾക്കും കടുത്ത മത്സരം ഉറപ്പാക്കുന്നു. വലിയ കാറ്റിലുമുലയുകയോ വളയുകയോ ചെയ്യാത്ത ജോൺസിന്റെ എയർ അംബ്രേലയുമുണ്ട്. 


 

കുട്ടികൾക്ക് വേണ്ടിയുള്ള മോഡലുകളാകുമ്പോൾ ബ്രാൻഡുകൾ കുറച്ചുകൂടി വിചിത്രമാണ്. പോപി പുറത്തിറക്കുന്ന മായാവി കുടയുടെ ഉപരിതലം സ്പർശിച്ചാൽ കുടയുടെ നിറം മാറും. മായാവി എന്ന വീരനായകന്റെ യഥാർത്ഥജീവിതത്തിലെത്തിയപോലെ.

നേരെ മറിച്ച് ജോൺസിന് നേരത്തെ കുട്ടികൾക്ക് വേണ്ടി ഉണ്ടായിരുന്നത് വേറൊരു ബ്രാൻഡാണ്. ബബ്ൾ ബ്രേക്കർ കുട എന്നും അത് അറിയപ്പെട്ടിരുന്നു. കുട്ടികൾക്ക് കുമിള ഉണ്ടാക്കാനും അത് പൊട്ടിച്ചുകളയാനും അത് സഹായിച്ചിരുന്നു. 


 

പഴയ നമ്മുടെ കറുത്ത കുടയ്ക്ക് പഞ്ചവർണവൈവിധ്യ നൽകുന്നതിലപ്പുറം ഒരുപക്ഷേ നിങ്ങൾക്കൊന്നും ചിന്തിക്കാൻ കഴിയുന്നുണ്ടാവില്ല! 


 

എന്നാൽ ചില കണ്ടുപിടിത്തങ്ങങ്ങൾ കേട്ടാൽ ചിരിയടക്കാൻ കഴിയുന്നുമുണ്ടാകില്ല. പക്ഷേ ഇവിടത്തെ കുട ബിസിനസ് അങ്ങനെ നിസ്സാരമായി എടുക്കേണ്ട കാര്യമൊന്നുമല്ല. കേരളത്തിന്റെ കുടസംസ്‌കാരത്തിൽ പോപ്പിയും ജോൺസുമാണ് നായകസ്ഥാനത്ത്. ആലപ്പുഴയിൽ 1954-ലാണ് തയ്യിൽ അബ്രഹാം വർഗീസിന്റെ പേരമക്കൾ സെയിന്റ് ജോർജ് അംബ്രേലാ മാർട്ട് സ്ഥാപിക്കുന്നത്. 1955-ൽ അത് രണ്ടുസ്ഥാപനമായി. ജോസഫ് തയ്യിലിന്റെ ജോൺ്‌സ് അംബ്രേലാ മാർട്ടും ഡേവിസ് തയ്യിലിന്റെ പോപി അംബ്രേലാ മാർട്ടും.


 

ഓരോ വർഷവും ഏഴ് തൊട്ടു പത്തു ദശലക്ഷം വരെ കുടകൾ കേരളത്തിൽ വിൽക്കുന്നുവെന്നാണ് കണക്ക്. കേരളത്തിലെ കുടകളുടെ തലസ്ഥാനമായ ആലപ്പുഴയിലാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. 


 

വിപണിയുടെ 80 ശതമാനം കൈയാളുന്നത് ജോൺസും പോപി ബ്രദേഴ്‌സുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും യു.എസിലേക്കും യൂറോപ്പിലേക്കും കുടകൾ കയറ്റിയയ്ക്കുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com