മുഹമ്മദ് അലിയും എം.ജി.ആറും മദ്രാസിൽ കൈകോർത്തപ്പോൾ

36 വർഷം മുൻപ്, 1980-ലെ ചെന്നൈയിലെ ഒരു ജനുവരി മാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഞങ്ങൾ.
മുഹമ്മദ് അലിയും എം.ജി.ആറും മദ്രാസിൽ കൈകോർത്തപ്പോൾ
മുഹമ്മദ് അലിയും എം.ജി.ആറും മദ്രാസിൽ കൈകോർത്തപ്പോൾ
Written by:

1980-ലായിരുന്നു ആ സംഭവം. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) നെഹ്‌റു സ്‌റ്റേഡിയത്തിൽ ആ സവിശേഷതയാർന്ന ആ സംഭവത്തിന് വലിയൊരു ജനക്കൂട്ടമാണ് സാക്ഷ്യം വഹിച്ചത്.


ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തിൽ ലോകം മുഴുവൻ ദു:ഖം രേഖപ്പെടുത്തുമ്പോൾ ഞങ്ങൾ നിങ്ങളെ 36 വർഷം മുൻപ്, 1980-ലെ ചെന്നൈയിലെ ഒരു ജനുവരി മാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. 

 

ഈ ലോകോത്തര ബോക്‌സിംഗ് ചാംപ്യൻ ചെന്നൈയിലെത്തുന്നത് ജിമ്മി എല്ലിസുമായി ഏറ്റുമുട്ടുന്നതിനാണ്. എന്നാൽ ്അതിലുമപ്പുറം അലിയും എം.ജി.ആറും വേദിയിൽ കൈകോർക്കുന്നതിനും നാം സാക്ഷ്യം വഹിക്കുന്നു. താരരാഷ്ട്രീയക്കാരനും ലോകമെമ്പാടും പ്രചോദനമായിത്തീർന്ന അലിയും കൈ കോർക്കുന്ന കോരിത്തരിപ്പിക്കുന്ന ദൃശ്യത്തിന്.


ദ ഹിന്ദുവിൽ വന്ന റിപ്പോർട്ടുകളിൽ കാണുന്നത് ഇരുതാരങ്ങളും ചെന്നൈയിലെ നെഹ്‌റുസ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിറുത്തി കൈകശ് കൊരുക്കുന്നതാണ്.

തമിഴ്‌നാട് സ്‌റ്റേറ്റ് അമേച്വർ ബോക്‌സിംഗ് അസോസിയേഷനും ആപിജേയും സംഘടിപ്പിച്ച പ്രദർശനമത്സരത്തിൽ അലി മുൻ ഹെവി വെയ്റ്റ് ചാംപ്യനായ ജിമ്മി എല്ലിസുമായി ഏറ്റുമുട്ടിയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

മത്സരത്തിന് മുന്നോടിയായി മാച്ചിലേക്ക് കാണികളെ ആകർഷിക്കുന്നതിനായി ദ ഹിന്ദുവിൽ നിരവധി പരസ്യങ്ങൾ നൽകിയിരുന്നു. 100 രൂപ, 70 രൂപ, 50 രൂപ, 20 രൂപ, 10 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകകൾ. 

തങ്ങളുടെ ഏറ്റവും ആഡംബരപൂർണമായ സ്വീറ്റുകളിലൊന്നിൽ ബോക്‌സിംഗ് താരം ഉറങ്ങുന്ന ഫോട്ടോ മുഹമ്മദലി താമസിച്ചിരുന്ന കണ്ണിമാറ ഹോട്ടൽ നൽകിയിരുന്നു. 

'ശരിയ്ക്കും പറഞ്ഞാൽ ഞങ്ങൾ എം.ജി.ആറിനെ കാണാനാണ് പോയത്. എം.ജി.ആറായിരുന്നു അന്ന് ഞങ്ങളുടെ ഹീറോ. പക്ഷേ മുഹമ്മദലിയെ കണ്ടത് ഞങ്ങൾക്ക് അത്ഭുതമായി. സ്റ്റേഡിയത്തിൽ അദ്ദേഹം ഒരു ജീപ്പിൽ ചുറ്റിയടിച്ചത് ഞാനോർക്കുന്നു. അപ്പോഴൊക്കെയും 'മുഹമ്മദലി ദ ബ്ലാക്ക് മാൻ സൂപ്പർ ഹീറോ' എന്ന ഗാനം അകമ്പടിയായി ഉണ്ടായിരുന്നു.' അന്ന് ഈ മത്സരത്തിന് സാക്ഷ്യം വഹിച്ച ചെന്നൈയിലെ മുതിർന്ന അഭിഭാഷകനായ റാബു മനോഹർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. അന്ന് തനിക്ക് 17 വയസ്സായിരുന്നു പ്രായം 

 

'വേദിയിലേക്ക് എം.ജി.ആർ. കയറാൻ ശ്രമിച്ചതും എനിക്കോർമയുണ്ട്. ചുറ്റുവേലിക്കയറിനുള്ളിൽ അദ്ദേഹത്തിന്റെ ധോത്തി കുരുങ്ങിപ്പോയി. അദ്ദേഹം അതിനുള്ളിലേക്ക് ചാടിക്കയറുകയാണ് പിന്നീട് ചെയ്തത്. അലിയേക്കാൾ ചെറുപ്പം തോന്നിച്ചു അദ്ദേഹത്തിനപ്പോൾ. എനിക്കിപ്പോഴും ഓർമയുണ്ട്..' അന്ന് നടന്ന ഒരു സംഭവം രസകരമായി റാബു വിവരിക്കുന്നു. 

 

ചെന്നൈയിലെ മറ്റൊരു അഭിഭാഷകനും സംഭവം ഓർമയുണ്ട്. അന്നദ്ദേഹത്തിന് 10 വയസ്സാണ് പ്രായം. എല്ലിസുമായി നടന്ന അലിയുടെ പ്രദർശനമത്സരത്തിന്റെ ഭാഗമായി ഒരു ആനയെക്കൂടി കൊണ്ടുവന്നിരുന്നുവത്രേ.

 

വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം അലിയെ ആവേശഭരിതനാക്കി. ഇക്കാര്യം അലി തന്റെ ഭാര്യയോട് പറയുകയും ചെയ്തു. '  ചടുലമായ നീക്കങ്ങൾ, മാർജാരതുല്യമായ പ്രതിചലനങ്ങൾ, അങ്ങോട്ടുമിങ്ങോട്ടുമുള്ള നീക്കങ്ങൾ, മാരകമായ ഇടതുമുഷ്ടി പ്രയോഗങ്ങൾ എല്ലാം കുറച്ചുമാത്രം നേരത്തേയ്‌ക്കേ ഉണ്ടായിരുന്നുുള്ളൂവെങ്കിലും പൂർണാർത്ഥത്തിൽ ഉണ്ടായിരുന്നു.'  ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

ഒരു നിലയ്ക്ക് വളരെ അനായാസമായി നടന്നുവെന്ന് പറയാവുന്ന പത്രസമ്മേളനത്തിൽ ഈ ബോക്‌സിംഗ് താരത്തിന് ഒരു പത്രലേഖകന്റെ വ്യത്യസ്തമായ തരം ചോദ്യപ്രഹരത്തെ പ്രതിരോധിക്കേണ്ടിവന്നു. തന്റെ ഇടതുകൈപ്പത്തിയിലെ ശേഷിക്കുറവിനെ ചൂണ്ടിയായിരുന്നു ചോദ്യം. ' മോനേ...എന്റെ 49 യുദ്ധങ്ങളിൽ 32 തവണ എന്റെ എതിരാളികളാൽ വീഴ്ത്തപ്പെട്ടു. അതിലുമധികമൊന്നും ശിക്ഷയായിട്ട് എനിക്കനുഭവപ്പെട്ടിട്ടില്ല. എന്റെ മുഖമൊന്നുനോക്കൂ..?  എന്തെങ്കിലും വൈകല്യം അവിടെ കാണുന്നുണ്ടോ?  അതിപ്പോഴും സുന്ദരവും വൃത്തിയുള്ളതുമായിത്തന്നെ ഇരിക്കുന്നു. അതാണ്. അതിനാലാണ് ഞാൻ മഹാനാകുന്നത്..' 

അന്നത്തെ മത്സരത്തിൽ എല്ലിസിനെ മാത്രമല്ല അലി നേരിട്ടത്. അലിയെ പ്രഹരിക്കാൻ ഒരു സ്‌കൂൾ വിദ്യാർത്ഥിക്കും അവസരം നൽകപ്പെട്ടു. ചിത്രം ഇവിടെ.

Related Stories

No stories found.
The News Minute
www.thenewsminute.com