ബി.ടെക് വിദ്യാർത്ഥി പ്രഫസറുടെ വിവാഹവേദിയിലെത്തി ചുളുവിൽ പ്രൊജക്ട് ഒപ്പിട്ടുവാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു

Written by:

'അതിഥിദേവോ ഭവ' എന്നതാണ് നമ്മൾ ഇന്ത്യക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ഒരു കാര്യം.

അതുകൊണ്ട് അപ്രതീക്ഷിതമായി ക്ഷണിക്കപ്പെടാത്ത ഒരതിഥി നമ്മുടെ ഉമ്മറവാതിൽക്കലെത്തുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നാം കുഴങ്ങുന്നു. 

ഇത്തരമൊരു പരീക്ഷണത്തെയാണ് ഉപചാരത്തിനല്ലാതെ, റിക്കോർഡ് ഒപ്പിട്ടുകിട്ടുന്നതിന് വേണ്ടി മാത്രം തന്റെ ഒരു വിദ്യാർത്ഥി തന്റെ വിവാഹവേദിയിലെത്തിയപ്പോൾ കേരളത്തിലെ ഒരു പ്രഫസർ നേരിട്ടത്. 

ഞായറാഴ്ച യൂട്യൂബിൽ അപ ്‌ലോഡ് ചെയ്യപ്പെട്ട ഒരു വിഡിയോയിൽ പത്തനംതിട്ട മുസലിയാർ കോളെജ് ഒഫ് എൻജിനിയറിംഗിലെ ബി.ടെക് എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയായ ശ്രീനാഥ്  പ്രഫസറുടെ വിവാഹവേദിയിലെത്തി സങ്കോചത്തോടെ റെക്കോർഡ് ഒപ്പിട്ടുവാങ്ങുന്നത് കാണാം.

എന്തായാലും പ്രഫസർക്ക് കൈകൊടുക്കാൻ വിദ്യാർത്ഥി മറക്കുന്നില്ല. ഈ സമയത്തെല്ലാം വധു ചിരിയടക്കാൻ പാടുപെടുന്നതായും കാണാം.

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com