അഭിപ്രായ സർവേകളിൽ രേഖപ്പെടുത്തപ്പെട്ട സീറ്റുകളുടെ എണ്ണത്തിൽ നിന്ന് ഏറെ വ്യത്യസ്തമല്ല, തെരഞ്ഞടുപ്പിന് ശേഷം നടന്ന സർവേഫലങ്ങളും

Malayalam Monday, May 16, 2016 - 20:41

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തെരഞ്ഞെടുപ്പിൽ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം സീറ്റുകൾ ലഭിക്കുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം.

സീ വോട്ടർ-ടൈംസ് നൗ സംഘടിപ്പിച്ച സർവേയുടെ ഫലങ്ങൾ പ്രവചിക്കുന്നത് എൽ.ഡി.എഫ് 74 മുതൽ 82 വരെ സീറ്റുകൾ കിട്ടുമെന്നാണ്. എൻ.ഡി.എ.യ്ക്ക് നാല് സീറ്റുകൾ വരെ കിട്ടിയേക്കും. 

അഭിപ്രായ സർവേകളിൽ രേഖപ്പെടുത്തപ്പെട്ട സീറ്റുകളുടെ എണ്ണത്തിൽ നിന്ന് ഏറെ വ്യത്യസ്തമല്ല, തെരഞ്ഞടുപ്പിന് ശേഷം നടന്ന സർവേഫലങ്ങളും

വ്യത്യസ്ത ഏജൻസികളും മാധ്യമസ്ഥാപനങ്ങളും സംഘടിപ്പിച്ച അഭിപ്രായസർവേകളിലെ ഫലങ്ങൾ താഴെക്കൊടുക്കുന്നു.

ഏഷ്യാനെറ്റിന്റെ പ്രീ-പോൾ സർവേകളിലെ ഫലത്തോടാണ് ഈ എക്‌സിറ്റ് പോൾ ഫലങ്ങൾ അടുത്തുനിൽക്കുന്നത്. 

PartySeatsVote share
LDF75-8140
UDF56-6237
NDA3-518
 

സീ-വോട്ടറുടെ പ്രവചനങ്ങൾ കൂടുതൽ സീറ്റുകൾ എൽ.ഡി.എഫിന് പ്രവചിക്കുന്നു. യു.ഡി.എഫിന് കനത്ത തിരിച്ചടിയും.

PartySeatsVote share
LDF8944.6
UDF4939.9
NDA111.4

സീ വോട്ടറുടെ പ്രവചനങ്ങൾക്ക് തൊട്ടുതാഴെ വരുന്നു മാതൃഭൂമി-ആക്‌സിസ് മൈ ഇൻഡ്യയുടെ സർവേ ഫലങ്ങൾ

PartySeatsVote share
LDF68-7445
UDF66-7242
NDA210

 

.

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.