കേന്ദ്രമോ സംസ്ഥാനമോ അല്ല തങ്ങളെ സഹായിച്ചതെന്നും ഒരു ലിബിയൻ മിലിട്ടറി ഉദ്യോഗസ്ഥനാണെന്നും പറയുന്നു.

 -
Malayalam Friday, May 13, 2016 - 08:15

ലിബിയയിലെ ക്‌ളേശകരമായ ജീവിതാവസ്ഥകളിൽ നിന്ന് ഒരു കൂട്ടം ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചതിന്റെ ക്രെഡിറ്റിന് വേണ്ടി കേന്ദ്രവും സംസ്ഥാനവും മത്സരിക്കുമ്പോൾ രക്ഷപ്പെട്ടുവന്നവർക്ക് പറയാനുള്ളത് മറ്റൊരു കഥ. 

ലിബിയയിലെ ഇന്ത്യക്കാരെ കേന്ദ്രം സഹായിച്ചില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ പലപ്പോഴായി നടന്ന തിരിച്ചുകൊണ്ടുവരലുകൾക്ക് വഴിയൊരുക്കിയത് കേന്ദ്രമാണെന്ന് അവകാശപ്പെടുന്നു. 

വ്യാഴാഴ്ച രാവിലെയാണ് ആഭ്യന്തരക്കുഴപ്പത്തിലകപ്പെട്ട ലിബിയയിൽ നിന്ന് മലയാളികളായ ജോസഫ് ചാക്കോയും ഭാര്യ സിമി ജോസും രണ്ടുമക്കളും സ്വദേശത്തെത്തുന്നത്.

'കേന്ദ്രമോ കേരളമോ അല്ല എന്റെ സഹോദരനേയും കുടുംബത്തേയും ലിബിയയിൽ സഹായിച്ചത് ' ജോസഫ് ചാക്കോയുടെ സഹോദരൻ ബേബി പറയുന്നു. 

ലിബിയയിൽ കുടുങ്ങിയവരോടുള്ള ഇന്ത്യൻ എംബസിയുടെ പെരുമാറ്റം വളരെ മോശമായിരുന്നു. വരാനിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ പക്ഷം.

ശമ്പളം മേടിച്ചെടുക്കുന്ന കാര്യത്തിലും അവരൊന്നും ചെയ്തില്ല. ' ബേബി കൂട്ടിച്ചേർത്തു. 

ജോസഫും മറ്റുള്ളവരും ജോലിയെടുത്തിരുന്ന ആശുപത്രി ഒരു ബാങ്കിലേക്കാണ് ശമ്പളത്തുക ട്രാൻസ്ഫർ ചെയ്തിരുന്നത്. ശമ്പളമെടുക്കാൻ ചെന്നപ്പോൾ ബാങ്ക് അധികൃതർ പറഞ്ഞത് മൂന്ന് വർഷത്തെ ശമ്പളത്തുക തരാൻ വേണ്ട ഫണ്ട് ബാങ്കിലില്ലെന്നാണ്. 

ഒരു ലിബിയൻ സൈനികോദ്യോഗസ്ഥൻ മാത്രമാണ് ആ സാഹചര്യത്തിൽ സഹായത്തിനെത്തിയതെന്ന് ബേബി പറയുന്നു. അദ്ദേഹം തന്റെ അപാർട്‌മെന്റിൽ ഈ ഇന്ത്യക്കാരെ പാർപ്പിക്കുകയും ഭക്ഷണവും മറ്റും നൽകുകയും ചെയ്തു. 

'അപാർട്ട്‌മെന്റിലെ സ്ഥിതിഗതികൾ വളരെ മോശമായിരുന്നു. വൈദ്യുതിയുണ്ടായിരുന്നില്ല. ഭക്ഷണോ വെള്ളമോ ഇല്ലായിരുന്നു. ആ ലിബിയൻ സൈനിക ഉദ്യോഗസ്ഥനാണ് ഭക്ഷണം നൽകിയത്..' 

ലിബിയയിൽ നിന്നും രക്ഷപ്പെട്ട തോമസ്-ലിസി ദമ്പതിമാർക്കും ഇതേ പരാതിയാണുള്ളത്. അവരും ഇന്ത്യൻ എംബസിയേയും സർക്കാരുകളേയും കുറ്റപ്പെടുത്തുന്നു. 

'ഇന്ത്യൻ എംബസി ലിബിയൻ ഗവൺമെന്റുമായി നേരത്തേ ബന്ധപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതിലും വേഗം നാട്ടിലെത്താമായിരുന്നു..' തോമസ് പറഞ്ഞു.

'സഹായത്തിനായി ഉമ്മൻ ചാണ്ടിയെ സമീപിച്ചപ്പോൾ ലിബിയയിൽ കഅുടുങ്ങിയവർക്ക് ടിക്കറ്റ് പണം തന്ന് സഹായിക്കാമെന്ന് അദ്ദേഹമേറ്റിരുന്നു. പക്ഷേ ഇതുവരേയും ഒരു പൈസ പോലും കിട്ടിയിട്ടില്ല..' ബേബി പറഞ്ഞു.

'ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണഅ ഞങ്ങൾ യാത്ര ചെയ്‌തെത്തിയത്..' തോമസ് കൂട്ടിച്ചേർത്തു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.