കോൺഗ്രസിന്റെ അഴിമതിയും ബി.ജെ.പിയുടെ വർഗീയരാഷ്ട്രീയവും താൻ സി.പി.എമ്മിനൊപ്പം പോയതിന് കാരണങ്ങളെന്ന് നികേഷ് കുമാർ

Malayalam Kerala2016 Monday, May 02, 2016 - 18:53

ഇടതുപക്ഷത്തോട് ഐക്യപ്പെടണമെന്നും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കണമെന്നും അവസാനകാലത്ത് എം.വി.രാഘവൻ ആഗ്രഹിച്ചിരുന്കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയസാഹചര്യത്തിൽ ടെലിവിഷൻ ചതുരത്തിന്റെ പരിമിതികളിൽ നിന്ന് താൻ പുറത്തുവന്ന് രാഷ്ട്രീയത്തിലിടപെടണമെന്ന് തന്റേയും നാടിന്റേയും ആവശ്യമാണെന്ന് അഴീക്കോട്ടെ ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥി എം.വി. നികേഷ് കുമാർ. 

Also read: നിഷ്പക്ഷമാധ്യമപ്രവർത്തനം ഞാൻ കൈവിട്ട സന്ദർഭം ആർക്കെങ്കിലും പറയാമോ? നികേഷ് ചോദിക്കുന്നു

'ഇന്നത്തെ സാഹചര്യത്തിൽ ഒരു ടെലിവിഷൻ കൂട്ടിലിരുന്ന് കൊണ്ട് എന്റെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. പ്രത്യക്ഷമായി ഞാൻ രാഷ്ട്രീയത്തിലിടപെടണം എന്നെന്റെ മനസ്സാക്ഷി എന്നോട് പറയുന്നു. പ്രത്യക്ഷത്തിൽ രാഷ്ട്രീയത്തിലിടപെടണമെന്ന് തോന്നുന്നതിന് കാരണങ്ങളുണ്ട്. ഇന്ത്യയിലിന്ന് നടമാടുന്ന വർഗീയത, കേരളത്തിലിന്ന് നടമാടുന്ന അഴിമതി. ഈ രണ്ട് തിൻമകൾ അവസാനിപ്പിക്കുന്നതിന് പകരം ദൂരെ നിന്ന് കാണുന്ന ഒരാളായി നിന്നാൽ ഇവ നമ്മളെ മൊത്തത്തിൽ വിഴുങ്ങും.' നികേഷ് കുമാർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. എങ്കിലും താനിപ്പോഴും സി.പി.എമ്മിൽ അംഗമല്ല. കുടുംബത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുന്നതിൽ പരാതിയില്ല. 

വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വലിയൊരു പങ്ക് നിർവഹിച്ചിട്ടുണ്ട്. ആർ.എസ്.എസിന് കേരളത്തിൽ ഏറ്റവും കൂടുതൽ വേരോട്ടമുണ്ടാകാൻ ഇടയുള്ള സാധ്യതയുള്ള പ്രദേശമായിരുന്നു വടക്കൻ മലബാർ. 'കമ്യൂണിസ്റ്റ് പാർട്ടി വളർച്ചയ്ക്കുള്ള ആർ.എസ്.എസ്. ശ്രമങ്ങളെ കൃത്യമായി പ്രതിരോധിച്ചതുകൊണ്ടും വടക്കേ മലബാറിന് പൊതുവേ മതേതരമനസ്സുള്ളതുകൊണ്ടുമാണ് ഹിന്ദുത്വശക്തികൾ ഇവിടെ വേരോടാതെ പോയത്.' നികേഷ് കുമാർ പറഞ്ഞു. ഈ രണ്ട് ശക്തികൾ തമ്മിലുള്ള ബലപരീക്ഷണങ്ങൾ പലപ്പോഴും രാഷ്ട്രീയാതിക്രമങ്ങളിൽ കലാശിച്ചിട്ടുണ്ട്. താൻ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം അക്രമരാഷ്ട്രീയം ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുമെന്നും നികേഷ് പറഞ്ഞു. 

അങ്ങേയറ്റം അഴിമതിയിൽ കുളിച്ച ഒരു ഗവൺമെന്റാണ് കേരളത്തിലുള്ളത്. ഒരു സരിതയിലോ സോളാറിലോ മാത്രമൊതുങ്ങുന്നില്ല അത്. കഴിഞ്ഞ അഞ്ചുവർഷമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് എന്തെല്ലാം തീരുമാനങ്ങളെടുത്തിട്ടുണ്ടോ ആ തീരുമാനങ്ങൾക്ക് പിറകിലെല്ലാം അഴിമതിയുണ്ടെന്ന് കാണാം. അഴിമതിയെ പോരാടി തോല്പിക്കുക തന്റെ രാഷ്ട്രീയ ദൗത്യമാണ്-നികേഷ് കൂട്ടിച്ചേർത്തു. 

ഇടതുപക്ഷത്തോട് ഐക്യപ്പെടണമെന്നും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കണമെന്നും പിതാവ് എം.വി.രാഘവൻ ആഗ്രഹിച്ചിരുന്നു. അവസാനകാലഘട്ടത്തിൽ ഇടതുപക്ഷവുമായി സംസാരിച്ചിരുന്നു. സി.എം.പിയെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഭാഗമാക്കി മാറ്റാൻ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സി.എം.പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം സ്ഥിരീകരിച്ചിട്ടുമുണ്ട്. 

തന്റെ കുടുംബവും സി.പി.എമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾ രാഷ്ട്രീയ അക്രമമായി ചിലപ്പോഴൊക്കെ പരിണമിച്ചിട്ടുണ്ട്. താനും ചിലപ്പോഴൊക്കെ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷവുമായി അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്. എന്നുവെച്ച് എല്ലാക്കാലത്തും ഇടതുപക്ഷവുമായി അകന്നുനിൽക്കണമെന്നില്ല-നികേഷ് വ്യക്തമാക്കി.

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.