കൊല്ലം ക്ഷേത്രത്തിന് വെടിക്കെട്ട് നടത്താൻ അനുമതിയില്ല. പിന്നെ അതെങ്ങനെ നടന്നു?

കൊല്ലം ക്ഷേത്രത്തിന് വെടിക്കെട്ട് നടത്താൻ അനുമതിയില്ല. പിന്നെ അതെങ്ങനെ നടന്നു?
കൊല്ലം ക്ഷേത്രത്തിന് വെടിക്കെട്ട് നടത്താൻ അനുമതിയില്ല. പിന്നെ അതെങ്ങനെ നടന്നു?
Written by:

പുട്ടിങ്ങൽ വെടിക്കെട്ടപകടത്തിലെ മരണസംഖ്യ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രേഖകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്  ക്ഷേത്രം ഭരണാധികാരികൾക്ക് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചിട്ടില്ലായെന്നാണ്.

രേഖകൾ പ്രകാരം ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന വെടിക്കെട്ടുമത്സരത്തിന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചിരുന്നു. മത്സരത്തിൽ രണ്ട് ക്ഷേത്രങ്ങളിലെ പുരോഹിതർ വെടിക്കെട്ടിൽ മറ്റൊരാളെ മറികടക്കുന്നതിന് കൈയിലുള്ളത്രയും പൊട്ടിച്ചുതീർക്കുന്നത് പതിവാണ്. ഈ പശ്ചാത്തലത്തിലായിരുന്നു നിരോധനം.

റവന്യൂ, പൊലിസ് ഡിപാർട്മെന്റുകളിൽ നിന്നുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് വെടിക്കെട്ട് മത്സരത്തിന് അനുമതി നിഷേധിച്ചത്. 

ദ ന്യൂസ്മിനുട്ടിന് ലഭിച്ചിട്ടുള്ള രേഖകൾ പ്രകാരം ക്ഷേത്രത്തിന് 25 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ ജീവിക്കുന്ന പങ്കജാക്ഷി എന്ന സ്ത്രീ വെടിക്കെട്ടിനെതിരെ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഓരോ വർഷവും മത്സരത്തിന്റെ ഫലമായി അവരുടെ വീടിന് കേടുപാടുകൾ സംഭവിക്കുകയും വൃദ്ധർക്കും രോഗികൾക്കും വെടിക്കെട്ട് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് എന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി അത്തരമൊരു മത്സരം ഉയർത്തുന്ന സുരക്ഷാഭീഷണിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎം വിവിധ ഡിപാർട്മെന്റുകളോട് ആവശ്യപ്പെടുകയും 

ചെയ്തു. നാല് വ്യവസ്ഥകൾ അനുസരിക്കുകയാണെങ്കിൽ ക്ഷേത്രത്തിന് വിഷു ആഘോഷങ്ങൾ നടത്താൻ അനുമതി നൽകാമെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകി. ഏറെ സ്ഫോടനശബ്ദം സൃഷ്ടിക്കുന്ന വെടിക്കോപ്പുകൾ ഉപയോഗിക്കാതിരിക്കുക, വലിയ ജനക്കൂട്ടം വരില്ലെന്ന് ഉറപ്പുവരുത്തുക, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ കൈക്കൊള്ളുക, നിർദേശിക്കപ്പെട്ട അളവിൽ കൂടുതൽ വെടിക്കോപ്പുകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയായിരുന്നു ഈ ഉപാധികൾ. 

എന്നാൽ, 12 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാൻ അനുമതി നൽകിയാലും അതിലും കൂടുതൽ അളവിൽ കരിമരുന്ന് പ്രയോഗത്തിന് സാധ്യതയുണ്ടെന്ന് കൊല്ലം ജില്ലാ പൊലിസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. വെടിക്കെട്ടപകടത്തിന് വലിയ സാധ്യതയുണ്ടെന്നും എസ്.പിയുടെ റിപ്പോർട്ടിലുണ്ട്. 

ചില വ്യവസ്ഥകൾ കർശനമായി പാലിക്കയാണെങ്കിൽ വെടിക്കെട്ടുമായി മുന്നോട്ടുപോകാമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫിസറും സ്ഥലത്തെ എൻവയോൺമെന്റ് എൻജിനിയറും റിപ്പോർട്ട് നൽകിയിരുന്നു. പരവൂർ സബ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ ഭാവിയിൽ വെടിക്കെട്ട് ജനസാന്ദ്രത കുറഞ്ഞ മറ്റൊരിടത്തേക്ക് മാറ്റാമെന്നും നിർദേശിച്ചിരുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com