തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രത്തിന് താഴെ ഒട്ടിച്ച ചെക്ക് സംസ്ഥാന മന്ത്രി സെല്ലൂർ രാജു നീട്ടിപ്പിടിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം.

news Wednesday, February 17, 2016 - 15:00

 

അമ്മയുടെ ഫോട്ടോ സിയാച്ചിൻ രക്തസാക്ഷിയുടെ റീത്തിലും 

വെള്ളപ്പൊക്കത്തിനിരയായവർക്കുള്ള സഹായമായി എത്തിച്ച പൊതികൾക്ക് മുകളിലായിരുന്നു അമ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സിയാച്ചിൻ രക്തസാക്ഷികളെ അടക്കം ചെയ്ത പെട്ടികൾക്ക് മുകളിലും അമ്മ പ്രത്യക്ഷപ്പെട്ടു.

സൈനികൻ ജി. ഗണേശന്റെ വിധവയ്ക്ക് വിതരണം ചെയ്തത് ജയലളിതയുടെ ചിത്രത്തോടുകൂടിയ 10 ലക്ഷം രൂപയുടെ ചെക്കാണെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വിതരണം ചെയ്ത ചടങ്ങിന്റെ ഫോട്ടോകൾ കാണിക്കുന്നു. 

സംസ്ഥാന മന്ത്രി സെല്ലൂർ രാജു നീട്ടിപ്പിടിച്ച ചെക്കിന് മുകളിൽ ജയലളിതയുടെ ചിത്രമുണ്ട്. മന്ത്രിയുടെ കൂടെ ജില്ലാ കളക്ടറേയും പൊലിസ് സൂപ്രണ്ടിനെയും കാണാം. 

ചെന്നൈയിൽ വീരചരമമടഞ്ഞ സൈനികരുടെ ഭൗതികശരീരമെത്തിയപ്പോഴുള്ള ദൃശ്യമാണ് മറ്റൊരു ഫോട്ടോയിലുള്ളത്. അതേ മന്ത്രി തന്നെ അമ്മ എന്നെഴുതിയ ചിത്രമുള്ള റീത്തുകൾ വെയ്ക്കുന്നത് കാണാം.  

ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ദുരിതാശ്വാസ വസ്തുക്കളുടെ പാക്കറ്റുകൾ്ക്ക് പുറത്ത് അമ്മയുടെ പോസ്റ്ററുകൾ പതിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. എന്നാൽ ഗവൺമെന്റിനോ നേതാക്കൾക്കോ ഇതിൽ അറിവില്ലെന്നും ചില വ്യക്തികളുടെ ഒറ്റപ്പെട്ട പ്രവൃത്തിയാണെന്നും പറഞ്ഞ് വിമർശനത്തിൽ നിന്നൊഴിവാകാനാണ് പാർട്ടിനേതാക്കളും ഗവൺമെന്റും ശ്രമിച്ചത്. 

പക്ഷേ ഇത്തവണ ഗവൺമെന്റ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.